ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.

Contact No: 09539275555
Location: Opposite Technopark. ടെക്നോപാർക്കും കഴിഞ്ഞു, Ginger ഹോട്ടലും കഴിഞ്ഞു വരണം. Service road കേറി വരാം. അല്ലെങ്കിൽ കഴുക്കൂട്ടം ജംഗ്ഷനിൽ ചെന്ന് തിരിഞ്ഞു service റോഡിൽ കയറി വരണം.

2018 November 24 നു ആയിരുന്നു Monsoon Days ൻ്റെ തുടക്കം. Slice Of Spice ൻ്റെ ഫാമിലിയിൽ പെട്ടത്. പക്ഷേ വിഭവങ്ങളിൽ അവിടത്തെ രീതി അല്ല സ്വീകരിച്ചിരിക്കുന്നത്.

Timings പൊതുവെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെ ആണെങ്കിലും Breakfast രാവിലെ ചെറിയ രീതിയിൽ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ചോറ് അല്ല മീൽസ്, പകരം അപ്പവും പുട്ടും രുചിയേറുന്ന കറികളും ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു.

ആദ്യം ചെന്ന് കയറിയപ്പോൾ തന്നെ ശ്രദ്ധ ആകർഷിച്ചത് ഇടതു വശത്തു കണ്ട Juice section ആണ്. അവിടെയിരുന്നുള്ള ഒരു environment വേറെ ഒരു ലെവൽ ആണ്. പിന്നെ അടുക്കള അകത്തു കേറി നോക്കി. അകത്തു കയറാതെ തന്നെ പുറത്തു നിന്ന് തന്നെ എല്ലാം സുതാര്യമാണ്. എല്ലാം Neat and Clean.

Juice സെക്ഷനിൽ 24 ഉം, Dining സെക്ഷനിൽ 90 ഉം ആളുകൾക്ക് ഒരേ സമയത്തു ഇരിക്കാം.

നമുക്ക് നേരെ dining ലോട്ടു പോകാം. ആദ്യം മുന്നിൽ എത്തിയത് Passion fruit chiller ആയിരുന്നു. അതിൻ്റെ ആസ്വാദ്യകരമായ കുരു പോലും കളയാതെ process ചെയ്ത essence ഒന്നും ചേർക്കാത്ത ഒരു കിടു ഐറ്റം.

അടുത്ത ഐറ്റം മലപ്പുറം ചിക്കൻ കുഴി മന്തി ദാ വന്നു. എന്നെ സംബന്ധച്ചിടത്തോളം എൻ്റെ ഫസ്റ്റ് കുഴി മന്തി ആയിരുന്നു ഞാൻ ടേസ്റ്റ് ചെയ്തത്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് എല്ലാവർക്കും ആദ്യം കഴിക്കുമ്പോൾ മന്തി ഇഷ്ടപ്പെടണം എന്ന് ഇല്ല. കഴിക്കുന്നവർ ബിരിയാണിയുമായി compare ചെയ്യും അപ്പോൾ മസാല പ്രതീക്ഷിച്ചു കഴിച്ചാൽ ഇഷ്ടപ്പെടില്ല എന്നൊക്കെ. പ്രത്യേകിച്ചും ആദ്യം കഴിക്കുമ്പോൾ. എന്തായാലും എൻ്റെ ഇഷ്ടപെട്ട വിഭവങ്ങളിൽ ഒന്ന് ആയി മന്തി മാറി. കൂടെ കഴിച്ചവർ പറഞ്ഞത് അവർ ഇത് വരെ കഴിച്ചിട്ടുള്ളതിൽ best മന്തി ആയിരുന്നുവെന്നു. So തീർച്ചയായും എല്ലാവരും try ചെയ്തിരിക്കേണ്ട ഒരു signature dish ആണ് ഇവിടത്തെ മലപ്പുറം ചിക്കൻ കുഴി മന്തി. നമ്മൾക്ക് പലതും ടേസ്റ്റ് ചെയ്തു നോക്കേണ്ടത് കൊണ്ട് Rice അത് അനുസരിച്ചു കുറച്ചാണ് ഇട്ടതു. അത് കൊണ്ട് പടം കണ്ടു ആരും റൈസ് കുറവ് ആണെന്ന് തെറ്റിദ്ദരിക്കരുത്.

മന്തി കഴിഞ്ഞു അടുത്ത ഡിഷസ് ഒരുമിച്ചു ഇങ്ങു എത്തി. അപ്പം, നെയ്മീൻ കറി, ബീഫ് ഡ്രൈ ഫ്രൈ, ചിക്കൻ വറുത്തു അരച്ചത്, ഇടി ഇറച്ചി.

ഇതിലെ താരം ഏതാണെന്നു ചോദിച്ചാൽ നെയ്മീൻ കറി തന്നെ. ആലപ്പുഴ സ്റ്റൈലിൽ നല്ല കൊടുംപുളിയൊക്കെ ഇട്ട ഒരു സ്വയമ്പൻ സാധനം. ഇവിടെ വന്നാൽ ഇത് കഴിക്കാതെ പോയാൽ ഒരു വൻ നഷ്ടമാണ് പ്രത്യേകിച്ചു നിങ്ങൾ ഒരു മീൻ പ്രിയൻ ആണെങ്കിൽ.

പിച്ചി പൂ പോലത്തെ നല്ല മൃദുലമായ അപ്പം.

Beef Dry fry – കുരുമുളക് കൊണ്ട് വരട്ടിയെടുത്ത നല്ല പോത്തിന്റെ കഷ്ണങ്ങൾ. ബീഫിന് ഇവിടെ കാള ഉപയോഗിക്കില്ല. പോത്തു മാത്രം. അത് അവിടത്തെ ഒരു specialty തന്നെ ആണ്. തേങ്ങാപ്പൂളുകളും ഉള്ളിയുമൊക്കെ ഇട്ടു നല്ല combination ആക്കി ചെയ്തു എടുത്ത നല്ല ഒരു സാധനം. ബീഫും പൊളിച്ചു.

ചിക്കൻ വറുത്തു അരച്ചതും മികച്ചത് ആയിരുന്നു. ചിക്കൻ പ്രിയർ ഒട്ടും നിരാശപ്പെടില്ല. ഇടി ഇറച്ചി ഒരു പ്രത്യേക രീതിയിൽ ആണ് ഉണ്ടാക്കി ഇരിക്കുന്നത്. കൂടെ ഉള്ള ടീമുകൾക്കു കുറച്ചു സ്‌പൈസി ആയിട്ടു തോന്നി. എനിക്ക് അത് feel ചെയ്തില്ല. സാധാരണ ഇടി ഇറച്ചിയുടെ ചവയ്ക്കുമ്പോൾ തോന്നുന്ന കട്ടി ഇല്ല. പൊടി പൊടി ആയിട്ടാണ് തയ്യാർ ചെയ്തിരിക്കുന്നത്. ഇങ്ങനെ ഉള്ള രീതി ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ഇഷ്ടപ്പെടും.

അടുത്തത് ഗ്രിൽഡ് ചിക്കൻ ഹാജർ ഇവിടെ 4 type ഗ്രിൽഡ് ചിക്കൻ ആണ് ഉള്ളത്. Smoky White Grill, Pepper White Grill, Green Citrus Grill, American Barbeque

ഓരോന്നിനും ഓരോ ടേസ്റ്റ് ഫീൽ ചെയ്യും. American Barbeque ഇപ്പോൾ തുടങ്ങിയിട്ട് ഇല്ല. Green Citrus Grill and Pepper White Grill ആണ് കഴിച്ചത്. Green Citrus Grill ഒരു പച്ചമുളകിന്റെയും പുളിപ്പുമൊക്കെ feel ചെയ്യുന്ന ടേസ്റ്റ് ആയിരുന്നു. Pepper white പേര് പോലെ തന്നെ കുരുമുളകിൻ്റെ ടേസ്റ്റ്. എനിക്ക് അതാണ് കൂടുതൽ ഇഷ്ടമായത്. Grilled Chicken വളരെയേറെ ഇഷ്ടപെട്ട ഗ്രില്ലുകളിൽ ഒന്ന് ഇവിടത്തെ Grilled തന്നെ.

അവസാനം Passion Fruit Tea, Green Apple Tea. രണ്ടും ഒപ്പത്തിനൊപ്പം മികച്ചു നിന്നു. Different taste ആണ്. Green Apple Tea കുടിക്കുമ്പോൾ പഞ്ചസാര ഇടും മുൻപ് ഒന്ന് sip ചെയ്തു നോക്കിയിട്ടു ഇടുന്നതാണ് ഉചിതം. എനിക്ക് ഗ്രീൻ ആപ്പിളിൽ പഞ്ചസാര ഇടേണ്ടി വന്നില്ല. ഇതും ഇവിടെ വന്നാൽ വിട്ടു കളയരുത്.

കിടിലം ആമ്പിയൻസ് ആണ്. സമയം പോകുന്നത് അറിയില്ല. പ്രൊജക്ടർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ അകത്തു ലഭ്യമാണ്.ടീമുകൾ പലരും enjoy ചെയ്തിരുന്നു സംസാരിക്കുന്നത് കണ്ടു. ഫാമിലി ആയിട്ടു ആയാലും പിള്ളേര് സെറ്റപ്പ് ആണെങ്കിലും, ഇരിക്കാൻ comfortable ആയിട്ടുള്ള ഒരു സ്ഥലം.

LEAVE A REPLY

Please enter your comment!
Please enter your name here