അവലോകനം | 09 Dec 2018
സ്‌റ്റീം വാഗണിലെ മോമോസ്

ഫുഡി ഗ്രൂപ്പുകളിൽ വന്നപ്പോൾ മുതൽ കേൾക്കുന്ന ഒന്നാണ് സ്‌റ്റീം വാഗണിലെ മോമോസ്. അന്ന് മുതൽ ഇത് എന്താണെന്നു അറിയാൻ അഥവാ കഴിക്കാൻ ആഗ്രഹിച്ചിരുന്നു.

ആഗ്രഹം നീണ്ടു നീണ്ടു പോയി എന്നതല്ലാതെ സമയം ഒത്തുവന്നില്ല. അങ്ങനെയിരിക്കെ കുടുംബവുമായി യാത്ര കഴിഞ്ഞു ഒരു രാത്രി കുറവൻകോണം വഴി വന്നപ്പോൾ മനസ്സിൽ സ്‌റ്റീം വാഗണിലെ മോമോസിൻ്റെ മണി മുഴങ്ങി.


പട്ടത്തു നിന്ന് വരുമ്പോൾ കുറവൻകോണം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡിൻൻ്റെ തുടക്കത്തിൽ തന്നെ വലതു വശത്തായി കാണുന്ന ഷോപ്പ്. ഒരു 4 പേർക്ക് അകത്തു ഇരിക്കാനുള്ള സീറ്റ് ഉണ്ട്. സീറ്റുകൾക്ക് എല്ലാം നല്ല ഉയരം ഉണ്ട്. മുതിർന്നവർക്ക് ഇരിക്കാൻ കുഴപ്പം ഇല്ല. കുട്ടികൾക്ക് ഇരിക്കാൻ മുതിർന്നവരുടെ സഹായം വേണം. പിന്നെ അവർ താഴെ വീഴാതെ നോക്കുകയും വേണം. വാഷ്‌ബേസിൻ ഏരിയയിലും ചെറിയ കുട്ടികൾക്കു പൊക്കം ഒരു പ്രശ്നമാണ്.


ചെന്നപ്പോൾ തന്നെ യൂബർകാരുടെ ബഹളം കണ്ടു. ഒരു പക്ഷേ നമ്മൾ വാങ്ങിക്കുന്ന സാധനം യൂബർ വഴി വാങ്ങിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഡിസ്‌കൗണ്ട് കണ്ടേനെ . Display ലിസ്റ്റിൽ പലവിധ മോമോസ് കണ്ടു. കുറേ പേര് ഉണ്ടായിരുന്നെകിൽ എല്ലാം ഒന്ന് ട്രൈ ചെയ്തേനെ. താരതമ്യം ചെയ്യുമ്പോൾ വിലയിൽ ഫുൾ ആണ് ലാഭം ഹാഫിനേക്കാൾ എങ്കിലും ചില ഇനങ്ങളെങ്കിലും ഒന്ന് കഴിച്ചു നോക്കണം എന്ന് കരുതി എല്ലാം ഹാഫ് വച്ച് തന്നെ ഓർഡർ ചെയ്തു. ഹാഫ് എന്ന് പറയുമ്പോൾ ഒരു പ്ലേറ്റിൽ അഞ്ചു മോമോസ് വച്ച് കാണും.

ആദ്യം മുന്നിൽ എത്തിയത് ബീഫ് ചില്ലി മോമോസ് ആണ്. മോമോസ് നമ്മളെ സംബന്ധിച്ചു നടാടെയാണ്. അത് കൊണ്ട് തന്നെ വേറെ കഴിച്ച മോമോസുകളുമായി താരതമ്യം ചെയ്തു പറയാൻ പറ്റില്ല. അറിയാത്തവർക്ക് വേണ്ടി പറയുകയാണ്, കണ്ടാൽ കൊഴുക്കട്ട പോലിരിക്കുന്ന ഒരു സാധനം. ടേസ്റ്റ് കൊഴുക്കട്ടയുമായി കമ്പയർ ചെയ്യാൻ പോകരുതേ. അതു വേ ഇതു വേ. നമ്മൾക്ക് എല്ലാവർക്കും സംഭവം നന്നായി ഇഷ്ടപ്പെട്ടു. ചില്ലിയിലെ എരി ഒന്നും നോക്കിയില്ല പിള്ളേര് സഹിതം നല്ല പോലെ തട്ടി വിട്ടു. പിന്നെ എനിക്ക് തോന്നിയത് ശരിയാണോന്നു അറിയില്ല – ഇതു കൂടുതൽ യോജിക്കുന്നത് ഒരു സ്നാക്ക്സ് പോലെയൊക്കെ കഴിക്കാൻ ആണ്.



പിന്നെ പുറകേ ബീഫ് ഫ്രൈഡ് മോമോസും, ചിക്കൻ ചില്ലി മോമോസും എത്തി. ഫ്രൈഡ് ടൈപ്പ് മോമോസിനെക്കാളും ചില്ലി ടൈപ്പ് മോമോസാണ് നമ്മൾക്ക് ഇഷ്ടപെട്ടത്.
സ്പേസ് കുറവാണെങ്കിലും അകത്തു ഇരിക്കാൻ ഒരു നല്ല environment ഫീൽ ചെയ്യും. Cash and Card acceptable ആണ്. Hospitality എടുത്തു പറയേണ്ട ഒന്നാണ്. വളരെ നല്ല പെരുമാറ്റം, നല്ല സർവീസും.
രുചി നമ്മൾ ആസ്വദിച്ചത് കാരണം സ്‌റ്റീം വാഗണിലെ മോമോസ് ഒരു must try ഐറ്റം എന്ന് തന്നെ ഞാൻ പറയും. നമ്മുടെ ആ രാത്രി സുന്ദരമാക്കി. യാത്രയുടെ ക്ഷീണമൊക്കെ ഒന്ന് കുറയ്ക്കാൻ സാധിച്ചു. കൂട്ടിനു ചിക്കൻ ലോലിപോപ് ഓഫർ പ്രൈസിൽ ഒരെണ്ണം. പിന്നെ നല്ല ചായയും കിടു ലെമൺ ടീയും.
NB: വില ബില്ലിലെ പടത്തിൽ ഉണ്ട്.