ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല
Date: 16/12/2018
ശ്രീലങ്കയിൽ ഉൽഭവിച്ച് നമ്മൾ കേരളീയരുടെ പ്രിയപ്പെട്ട ആഹാരമായി മാറിയ ഇടിയപ്പത്തിന്റെ വരവ് അറിയിച്ച് കൊണ്ടുള്ള Hopper Restaurants Trivandrum പുതിയ രുചിക്കൂട്ടുകളുമായി വീണ്ടും. ഇടിയപ്പത്തിന്റെ രുചി മാത്രമല്ല പല രുചിഭേദങ്ങളും ഭക്ഷണ പ്രേമികളെ ഇവിടെ കാത്തിരിക്കുന്നു.

Location: Ulloor – Akkulam Road | Near NH Bypass, Kuzhivila Junction
Mob No: 8136833777, 7902866777
Timings: 11:30 AM To 11:30 PM
മൂന്ന് നിലകളിലായി ആണ് ഹോപ്പർ ഭക്ഷണത്തിലെ അരങ്ങു വാഴുന്നത്.

1st Floor – String Hopper – Iddiyappam Fusion, Nadan Food and Multi Cusine
Restaurant Ground Floor – Hopper Natturuchi – Shaape Food
Front End – Hopper Grill Box and Juicery
Seating Capacity:
String Hopper – 36
Natturuchi – 16
Grill Box – 7

Spicy Mushroom Idiyappam Soup (₹100)
ഇടിയപ്പവും കൂണും ചേർന്ന ഒരു ചന്നം പിന്നം കിടുക്കാച്ചി ഐറ്റം. കിടുക്കാച്ചി എന്ന് രണ്ട് പേർ സമ്മതിച്ച് തന്നില്ല. കാരണം സൂപ്പൊക്കെ അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷേ എരിവ് കൂടുതലാണത്രേ. Spicy എന്ന് പറയുമ്പോൾ തന്നെ എരിവ് അല്ലേ. കുരുമുളകിന്റെ നല്ല എരിവ് എന്നെ സംബന്ധിച്ച് ഒട്ടും കൂടുതലായി തോന്നിയില്ല. പെണ്ണുങ്ങൾക്ക് ആണുങ്ങളെ വച്ച് നോക്കുമ്പോൾ എരിവ് കുറച്ച് മതി പോലും. ആണോ. അറിയില്ല. രുചിയിലും ആൺ പെൺ വ്യത്യാസം ഉണ്ടോ. വീട്ടിൽ അമ്മ വയ്ക്കുന്ന തകർപ്പൻ എരിവ് കോഴിക്കറിയാണ് ഓർമ്മ വന്നത്. ഒരു തർക്കിത്തിനില്ല. അടുത്ത ഐറ്റത്തിലോട്ട് പോകാം.

Idiyappam Peanut Masala (₹100)
ഇടിയപ്പവും കപ്പലണ്ടിയും പ്രധാനമായി, പിന്നെ അതിന്റെ കൂടെ തക്കാളി, മുളക്, സവാള തുടങ്ങി ചെറിയ കടിപിടികൾ ചേർന്ന ഐറ്റംസ്. ചിലർക്ക് ഇതായിരുന്നു favourite. എനിക്ക് ഒരു ബേൽപ്പൂരി ടൈപ്പ് ടേസ്റ്റാണ് തോന്നിയത്. അതിലെ പൊടി പൊടി പോലത്തെ മിക്സച്ചർ പോലത്തെ ഐറ്റത്തിന് പകരം ഇവിടെ ഇടിയപ്പം. എന്തായാലും സംഭവം പൊളിച്ചു.

Idiyappam Pulavu (₹160)
പല തരം പുലാവ് കഴിച്ചിട്ടുണ്ട്. ഇടിയപ്പം കൊണ്ടുള്ള പുലാവ് ഇത് ആദ്യം. കാണാൻ കൊള്ളാം പുലാവ് പോലെയൊക്കെ തന്നെ ഉണ്ട്. സലാഡും അച്ചാറും ഉണ്ടെങ്കിലും കറി ഇല്ലാതെ അത് എല്ലാവർക്കും കഴിക്കാൻ പറ്റണം എന്ന് ഇല്ല. കറികൾ നമ്മൾ വാങ്ങിച്ചത് ഉണ്ടായിരുന്നത് കൊണ്ട് നമുക്ക് ആസ്വദിച്ച് തന്നെ കഴിക്കാൻ പറ്റി.

Idiyappam Chicken Masala (₹160)
അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതെ ആസ്വദിച്ച് കഴിച്ച ഒരു അടാർ ഐറ്റം ആയിരുന്നു, ഇടിയപ്പം ചിക്കൻ മസാല. നല്ല ക്വാളിറ്റി ഐറ്റം. കറിക്കൂട്ടുകൾ എല്ലാം പൊടിച്ചു എടുത്തു തയ്യാർ ആക്കുന്നതിൻ്റെ ഗുണം കാണാൻ ഉണ്ട്.

Idiyappam Chopsy (₹180)
ആഹാ കാണാൻ നല്ല ഭംഗിയുള്ള ഒരു സാധനം മുൻപിൽ എത്തിയല്ലോ. മുട്ടയുടെ മഞ്ഞക്കരുവിൽ മുഖമൊക്കെ വരച്ചു ഉണ്ടാക്കിയത്. അത് കണ്ടപ്പോൾ തന്നെ മൊബൈൽ ക്യാമറ കണ്ണുകൾ ചറ പറ മിന്നിയതു കൊണ്ട് ആയിരിക്കാം, മുട്ടയുടെ മുഖത്തെ ചിരി ഒരു പൊടി കൂടെ കൂടിയോ എന്ന് ഒരു സംശയം ഇല്ലാതില്ല

അതിലെ മുഖം എനിക്ക് വേണ്ടി കൂടെയുള്ള ചങ്കുകൾ മാറ്റി വച്ചിരുന്നു. അവരുടെ ഈ കാരുണ്യത്തിനു ഞാൻ എന്നും കടപ്പെട്ടവൻ ആയിരിക്കും. ചിലർക്കൊന്നും ഈ ഡിഷ് ഇനിയും ശരിയാകാൻ ഉണ്ട് എന്ന് അഭിപ്രായം ഉണ്ടായിരുന്നു. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു, പോരാത്തതിന് മുട്ട പണ്ടേ എൻ്റെ favourite. സംഭവം കൊള്ളാം. എനിക്ക് ഇഷ്ടപ്പെട്ടു.

Paneer Masala Idiyappam (₹160)
പേര് പോലെ തന്നെ പനീറും ഇടിയപ്പവും ചേർത്ത രുചികരമായ വിഭവം. പനീറിൻ്റെ ക്വാളിറ്റിയും മികച്ചതായിരുന്നു. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.

Hopper Idiyappam Chicken Biriyani (₹180)
പുതിന ഇലയൊക്കെ ചേർത്ത നല്ല ബിരിയാണിയാണ്. പുതിന ഇഷ്ടപ്പെടാത്തവർ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർക്കു ഇതിൽ, പുതിനയുടെ ടേസ്റ്റ് അങ്ങ് പിടിച്ചില്ല. പുതിന ടേസ്റ്റ് പ്രശ്നമില്ലാത്തവർക്കു തീർച്ചയായും preferable ആയ ഒന്നാണ്.

String Hopper Fried Chicken (₹200)
കഴിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഇത് തന്നെ. Must try ഡിഷ് എന്ന് പറയാം. എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു. ഇനി ഇവിടെ ചെല്ലുമ്പോഴും ഇത് വിടമാട്ടെ….
കഴിക്കുന്ന ഐറ്റംസ് എല്ലാം കഴിഞ്ഞു. അടുത്ത ഘട്ടത്തിലോട്ടു കടന്നു.

Blue Lagoon (₹140)
ക്രഷ് പോലത്തെ ഐറ്റമാണ്. ക്രഷ് പിടിക്കാത്തവർക്കു ഇതും ഇഷ്ടപ്പെടില്ല. എനിക്ക് ഇഷ്ടപ്പെട്ടു. ഒരു തട്ട് പൊളിപ്പൻ സാധനം.

Galaxy Shake (₹130)
എല്ലാവർക്കും ഇഷ്ടപെട്ട ഒരു ഐറ്റമാണ്. അവസാനം ജാമിൻ്റെ പോർഷനൊക്കെ വന്നപ്പോൾ ഒന്ന് മിക്സ് ചെയ്തു കഴിച്ചിരുന്നെകിൽ കുറച്ചും കൂടെ ആസ്വാദ്യകരമായിരിക്കുമെന്നു എനിക്ക് തോന്നി.

Lemon Ice Tea (₹100)
പേര് പോലെ തന്നെ ലെമൺ ടീ ആണ്. പക്ഷേ ഐസും കൂടിയൊക്കെ ഉള്ള ഒരു variety cool ആയിട്ടുള്ള തണുത്ത സാധനം. Lemon Tea സ്ഥിരം ഉപയോഗിക്കുന്ന ഞാൻ നന്നായി തന്നെ ഇതിലെ വെറേറ്റി ആസ്വദിച്ചു.

Mango Smoothies (₹100)
മാങ്ങയുടെ സ്വാദാണ് നാക്കിൽ അനുഭവപ്പെടേണ്ടത് എങ്കിലും കുറെയൊക്കെ ഒരു ഏത്തപ്പഴത്തിൻ്റെ സ്വാദാണ് പലർക്കും അനുഭവപ്പെട്ടത്. ഇത് ഒഴിച്ച് സംഭവം കൊള്ളാം. കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ട്.

Grape Ginger Lime (₹45)
ഇത് ശരിക്കും തകർത്തു. വീണ്ടും ചെല്ലുമ്പോൾ ഞാൻ ഒരെണ്ണം മേടിച്ചു കുടിക്കും. മുന്തിരിങ്ങ പണ്ടേ ഇഷ്ടം ആണ്. പോരാത്തതിന് ക്രിസ്മസ് ടൈമും.

Fruit Salad with Ice cream (₹80)
ചിലയേടത്തൊക്കെ ഇത് കഴിച്ചു നിരാശപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവിടെ ഇത് നല്ല സംതൃപ്തിയോടെ തന്നെ കഴിച്ചു.
അങ്ങനെ നിറം മാറാത്ത ചോരയുള്ള ചങ്കുകളുടെ കൂടെ സ്ട്രിംഗ് ഹോപ്പറിൽ … നല്ല ഭക്ഷണവും നല്ല കുറെ നിമിഷങ്ങളും. Totally നല്ല Quality feel ചെയ്തു. നല്ല ആംബിയൻസും. ഫാമിലിയും കൂട്ടുകാരുമായി സൊറ പറഞ്ഞു ഇരിക്കാൻ പറ്റിയ നല്ല ഒരു സ്ഥലം. നാടന് നാടനും, ജ്യൂസിന് ജ്യൂസും.
ഇടിയപ്പം മാത്രം അല്ല പെറോട്ട, ഗ്രിൽഡ്, ഞണ്ടു, മുയല് തുടങ്ങി പല ഭക്ഷണങ്ങളും തങ്ങളുടെ പ്രിയരെയും കാത്തു ഇവിടെ ഇരിക്കുന്നു.
ഭക്ഷണ പ്രിയരേ ഇതിലെ ഇതിലെ …

