
ആഡംബരങ്ങളോ, ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള മിന്നിമറിയുന്ന വെളിച്ചങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാ പഴക്കട. സ്വാഗതം ചെയ്യാൻ ഇരിപ്പിടങ്ങൾ ഒന്നുമില്ല. കച്ചവടത്തിൽ വലിയ ലാഭേച്ഛ ഒന്നും നോക്കാത്ത വൃദ്ദനായ ഒരു മനുഷ്യനും മുന്നിൽ പല തരത്തിലുള്ള കുറേ പഴങ്ങളും, അവയെ ജ്യൂസ് ആക്കി മാറ്റാനുള്ള ഒരു മിക്സിയും മാത്രം.

പോങ്ങുമൂട് നിന്ന് കൊച്ചു ഉള്ളൂരിലോട്ടു പോകുമ്പോൾ ATM കഴിഞ്ഞു ബസ് സ്റ്റോപ്പിന് എതിരായി ആയി വലതു വശത്തു RK ജ്യൂസ് കാണാം, അതിനോട് ചേർന്ന് മലക്കറി കട + പഴക്കട കാണാം. അതിൻ്റെ അടുത്തതിൻ്റെ അടുത്ത കട. നെയ്യാറ്റിൻകര സ്വദേശിയായ റൂസ്‌വെൽറ്റ് ചേട്ടന്റേതാണീ കട.

പഴങ്ങളുടെ എണ്ണത്തിൽ പിശുക്കു കാണിക്കാതെ നമ്മുടെ കണ്മുന്നിൽ വച്ച് തന്നെ വൃത്തിയാക്കി നല്ല ഫ്രഷായിട്ടു ഇങ്ങു തരും. നമ്മൾ കഴിച്ച ആപ്പിൾ ജ്യൂസ് ചിത്രത്തിലുണ്ട്.


ഫ്രഷ് എന്ന് പറഞ്ഞാൽ തനി ഫ്രഷ് അതിനു ഏതൊരു ഒരു വിട്ടു വീഴ്ചയുമില്ല ചേട്ടന്. ആപ്പിൾ, മാതളം – 50 രൂപ. ബാക്കിയെല്ലാം 30 , 25 ഒക്കെയാണ് റേറ്റ് . കൂടുതൽ അടിച്ചതും ഗ്ലാസ്സിലോട്ടു പകർന്നു തരും.
പോക്കറ്റ് കാലിയാകാതെ നല്ല ഫ്രഷ് ജ്യൂസ് കഴിക്കാൻ, ഈ വഴിക്കു പോകുന്നവർ ഒട്ടും മടിക്കണ്ട, വണ്ടിയൊന്നു ചവിട്ടിക്കോളൂ…..