Statue Hotel ലെ കിടു മട്ടൺ ബിരിയാണിയുടെ പോസ്റ്റ് ഇട്ടിരുന്നപ്പോൾ പലരും വന്നു പറഞ്ഞു. അവിടത്തെ ചിക്കൻ പെരട്ട് സൂപ്പർ ആണെന്ന്, അങ്ങനെയാണ് വീണ്ടുമവിടെ പോയത്.

ചിക്കൻ പെരട്ടും വാങ്ങിച്ചു, പെറോട്ടയും മേടിച്ചു. പെറോട്ട കിടു, ചിക്കൻ പെരട്ട് കഴിച്ചു തുടങ്ങിയപ്പോഴേ ഒരു എരിയുണ്ടല്ലോ എരി അതൊന്നും ഇല്ല, ഒരു മധുരം പോലെ. കലങ്കുഷമായി രുചിമുകളങ്ങളിൽ പരതിയപ്പോൾ ഒരു തക്കാളിയുടെയൊക്കെ കടന്നു കയറ്റം പോലെ. ഭാര്യ ഉറപ്പിച്ചു ടേസ്റ്റ് അതിന്റെ തന്നെ. നൈസ് ആയിട്ടു ഹോട്ടൽ അടുക്കളയുടെയടുത്തു ചെന്ന് ഒന്ന് തിരക്കി . എന്തൊക്കെയാ ഈ ചേർക്കുന്നേ. അപ്പോൾ വിചാരിച്ചതിൽ തെറ്റില്ല. സംഭവം ടൊമാറ്റോ സോസും, പഞ്ചസാരയുമൊക്കെ ചേർക്കുമത്രേ. അപ്പോൾ ചിക്കൻ പെരട്ടിന്റെ പ്രശ്നം അല്ല. ഓരോരോരുത്തർക്കു ഓരോ ടേസ്റ്റ് ആണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. എനിക്ക് ചിക്കൻ പെരട്ടന്നു വച്ചാൽ മധുരം ഒന്നും പറ്റില്ല. ആവശ്യത്തിന് എരി വേണം. ഭാര്യയ്ക്ക് എന്തായാലും ഇവിടത്തെ ചിക്കൻ പെരട്ട് വളരെ നന്നായി ഇഷ്ടപ്പെട്ടു, ഇനിയും ഇവിടെ വരണമെന്ന് പറഞ്ഞു ഇരിക്കുന്നു.

Statue Restaurant
സ്ഥലം : സെക്രെട്ടറിയേറ്റ് മെയിൻ ഗേറ്റിനു എതിർവശം
Timings 8 AM to 11 PM
Seating Capacity – 75

LEAVE A REPLY

Please enter your comment!
Please enter your name here