ഈ സംരംഭം ഇപ്പോൾ നിലവിൽ ഇല്ല.

എന്നെ സംബന്ധിച്ചു പൊതിച്ചോറുകളെന്നു പറയുമ്പോൾ ബാല്യകാലവും വിദ്യാലയവും അവിടത്തെ കൂട്ടുകാരും ഇങ്ങനെ ഒഴുകി നടക്കും. വാഴയില വാട്ടി അമ്മയുടെ കൈകൾ കൊണ്ട് തരുന്ന പൊതിച്ചോറ്. എന്തൊരു രുചിയായിരുന്നു അതിനൊക്കെ…ആ കാലവും.

കാലചക്രം ഒക്കെ മാറി….ഇപ്പോൾ ചൂട് മാറാത്ത ടിഫിൻ ക്യാരിയറിലായി ചോറൊക്കെ. ഒരു രണ്ടു മൂന്ന് പിടി ചോറും കുറച്ചു കറികളുമായി അങ്ങനെയൊക്കെ അങ്ങ് പോകുന്നു.

വീട്ടിൽ ചോറാകാത്ത ഒരു ദിവസം, ഓഫീസിൽ ഇരിക്കുമ്പോൾ ARK യിൽ വന്ന റിവ്യൂ ഓർമയിൽ ഓടിയെത്തി. അതിൽ പറഞ്ഞിരിക്കുന്ന ഓർഗാനിക് വെജിറ്റബ്ൾസ് ആണ് എന്നെ പ്രത്യേകം ആകർഷിച്ചത്. പിന്നെ കുത്തരി ചോറും. 11 മണിയാണ് അവരുടെ സമയം, സമയം 11:35 കഴിഞ്ഞു. പിന്നെ ഇടപഴഞ്ഞിയിൽ ഡെലിവറി ഉണ്ടോ? എന്തായാലും ഒന്ന് വിളിച്ചു നോക്കാം………….. ഒരു ഇലപ്പൊതി ഇങ്ങു എത്തി.

നല്ല കിടിലം പായ്ക്കിംഗ്. പൊതിയഴിക്കട്ടെ…. ഞാൻ പറഞ്ഞത് അനുസരിച്ചു ചോറിന്റെ അളവ് മീഡിയം തന്നെ എടുത്തു. നല്ലതു, വേസ്റ്റ് ആകില്ല. ചോറ് കൊള്ളാം ഇഷ്ടപ്പെട്ടു, നല്ല ടേസ്റ്റ് ഉണ്ട്.

പ്ലാസ്റ്റിക്കൽ പൊതിഞ്ഞ ഒരു കറികളും ഇല്ല. പരിപ്പ് ചോറിൽ ഒഴിച്ചിട്ടുണ്ട്. ആവശ്യത്തിന് കട്ടിയുള്ളതിനാൽ ഒഴുകി നിറഞ്ഞിട്ട് ഇല്ല. നല്ല സ്വയമ്പൻ പരിപ്പ്.

വെണ്ടയ്ക്ക തീയലും, കാബേജ് തോരനും ചോറിനു ഇരുവശങ്ങളിലുമായി ചേർത്ത് വച്ചിട്ടുണ്ട്. രണ്ടും നല്ല രുചി.

ബാക്കിയെല്ലാം ഇലയിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്. തേങ്ങാ ചമ്മന്തി കാണാൻ പോലെ തന്നെ നല്ല ടേസ്റ്റും ഉണ്ട്. അത് മാത്രം മതി ചോറ് കഴിക്കാൻ.

മാങ്ങാ അച്ചാർ ഒരു അച്ചാറ് തന്നെയാണ്, പേരിനു വേണ്ടി തൊട്ടു നക്കാൻ അല്ല കഴിക്കാൻ തന്നെ തന്നിട്ടുണ്ട്.

കത്തിരിക്ക കൊണ്ടുള്ള മിഴുക്കു പുരട്ടിയും മോടി ഒട്ടും കുറച്ചില്ല.

അടിപൊളി ചൂര പൊരിച്ചത്. കണ്ടാൽ പൊരിച്ചത് കൂടി പോയോ എന്ന് ന്യായമായും സംശയം തോന്നി. കഴിച്ചപ്പോൾ അത് മാറി കിട്ടി. കരിവിന്റെ അംശം ഒരിടത്തും ഇല്ല.

മൊത്തത്തിൽ പൊളിച്ചു. ഇങ്ങനെ ഒരു പൊതി ചോറ് സംതൃപ്തിയോടു ഉണ്ടിട്ടു എത്ര നാളായി…..കാലങ്ങൾ ആയി….

——————————–
വില വിവര പട്ടിക
Veg – 70
With Omlet – 85
With Fish -120
——————————–
Contact No: (Monday to Saturday)
Orders to be placed before 11 AM
79026 80008
79029 80008
———————————

കിട്ടുന്ന സ്ഥലങ്ങൾ
കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ശ്രീകാര്യം, മെഡിക്കൽ കോളേജ്, പട്ടം, കേശവദാസപുരം, പരുത്തിപ്പാറ, കവടിയാർ, വെള്ളയമ്പലം, പാളയം, സ്റ്റാച്യു , മണക്കാട്.

LEAVE A REPLY

Please enter your comment!
Please enter your name here