
അതെ സംഭവം ഞെരിപ്പാണ്. ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല.നമുക്ക് ബഹുത് അച്ചാ .. കാട്ടാക്കട, കിള്ളി കോഹിനൂർ മാർബിൾസിന്റെ അടുത്താണ് ഈ ഹോട്ടൽ – Fizza.

5 വർഷം ആയി. കുഴിമന്തി മാത്രമല്ല വേറെയും ഐറ്റംസുകൾ ഉണ്ട്. കുഴിമന്തി 1/2 ആണ്, നമ്മൾ വാങ്ങിച്ചത് ₹ 300. നല്ല റൈസും നല്ല ടേസ്റ്റുള്ള കോഴിയും. രണ്ടും പക്കാ. സർവീസും കൊള്ളാം. ഒരേ സമയം 75 പേർക്ക് ഇരിക്കാം. രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെയാണ് കട. വണ്ടി പാർക്ക് ചെയ്യാനൊക്കെ സ്പേസ് ഉണ്ട്.





ഇടപഴഞ്ഞിയിലും ഇവരുടെ ഒരു ബ്രാഞ്ച് ഉണ്ടെന്നു അറിഞ്ഞു. ഒരു 15 പേർക്കൊക്കെ ഇരിക്കാൻ പറ്റുന്ന. കിള്ളിയിലെ അത്ര വെറൈറ്റി ഐറ്റംസ് ഒന്നും ഇടപഴഞ്ഞിയിൽ ആയിട്ടില്ല. ആയി വരുന്നതേ ഉള്ളൂ




ഇടപഴഞ്ഞിയിൽ തുടങ്ങിയിട്ട് അധികം നാളായില്ല. എങ്കിലും രാവിലെ കാപ്പി, ഉച്ചയ്ക്ക് മീൽസ്, ബിരിയാണിയൊക്കെ കിട്ടും. വൈകുന്നേരവും ഉണ്ട്.
കിള്ളിയിലെ കഥ ചിത്രങ്ങൾ പറയും…