കഴിച്ചത് ബട്ടർ നാനും (₹ 35 ഒരെണ്ണത്തിന്) boneless ചില്ലിചിക്കനും(₹ 190). ഒരിടത്ത് നാൻ ഉണ്ടെങ്കിൽ മിക്കവാറും അതായിയിരിക്കും ഞാൻ ആദ്യം ഓർഡർ ചെയ്യുന്നത്, അത്രയ്ക്ക് ഇഷ്ടം. പക്ഷേ ഇവിടത്തെ ബട്ടർ നാൻ വളരെ കട്ടിയായി പോയി. വെയ്റ്ററോട് പറഞ്ഞു. പുള്ളി വളരെ സൗഹാർദപരമായി ആണ് പ്രതികരിച്ചത്. സ്റ്റാഫ് എല്ലാവരുമായി weekly meeting management വയ്ക്കാറുണ്ടെന്നും അതിൽ ഗൗരവമായി പറയാമെന്നും പറഞ്ഞു. ചില്ലി ചിക്കൻ Ok എന്ന് പറയാം, വളരെ കൊള്ളാം എന്നൊന്നും പറയാൻ പറ്റില്ല
ഭക്ഷണം വളരെ excellent ആയില്ലെങ്കിലും highly recommended place എന്ന് പറയാം. കാരണം അവിടെ ചെറിയാരു പാർക്കുണ്ട്. പിന്നെ കാണാൻ പക്ഷികളും. കുട്ടികളൊക്കെയായി വൈകുന്നേരം അവിടെ പോയാൽ അവർക്ക് അത് നല്ല ഒരു entertainment ആയിരിക്കും. മുതിർന്നവർക്കും ആസ്വദിക്കാം. ഇത്ര നാൾ വളരെ ദൂരെയല്ലാതിരിന്നിട്ടും ഞാൻ ഇങ്ങനെ ഒരു കാര്യം അറിഞ്ഞില്ല എന്നതാണ് വാസ്തവം. വിസ്മയ, യദൃച്ഛയാ കണ്ടത്.
അപ്പോൾ നമ്മൾ ഇനിയും പോകും പിള്ളേരുമായി, പരീക്ഷയൊക്കെ ഒന്ന് കഴിയട്ടെ. ആഹാരം കൂടി അന്ന് ഒന്ന് excellent ലെവൽ ആക്കിയാൽ നമ്മളന്ന് വളരെ Happy.
For location, contact number etc please check their Fb page link Hotel Vismaya