39 പശുക്കളുള്ള ഒരു വീട് …അത് അവിടെ നിൽക്കട്ടെ…എന്താണ് ഈ ലസ്സി ? പഞ്ചാബിന്റെ സ്വന്തം പാനീയം എന്നാണ് ലസ്സി അറിയപ്പെടുന്നത്. ഏറെ പുളിപ്പ് ഇല്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്നതാണ് സംഭവം. ഉപ്പു വേണമെങ്കിൽ ചേർക്കാം. വൈറ്റമിൻ A, E, C, B1, B12 അത് പോലെ കാർബോഹൈഡ്രേറ്റ്, കാൽസ്യം തുടങ്ങിയ പലതും അടങ്ങിയിട്ടുള്ള ലസ്സി ദഹനത്തിന് ഉത്തമമാണ് …പിന്നെയും ഉണ്ട് ഗുണങ്ങൾ അനവധി .സമയം കിട്ടുമ്പോൾ എന്നെ പോലെ നിങ്ങൾക്കും വേണമെങ്കിൽ ഗൂഗിൾ നോക്കാം.

മണക്കാട് വഴി പോയെപ്പോൾ കേറിയതാണ് ഈ കടയിൽ പേര് – Insaf. ഒരു ലസ്സി വാങ്ങിച്ചങ്ങു ഗ്ളും ഗ്ളും എന്നെങ്ങനെ കുടിച്ചു. ഹാ ഹാ നല്ല ശുദ്ധമായ പാലിലെ തൈര് കൊണ്ടുണ്ടാക്കിയ ലെസ്സി. മിസ്ച്ചർ അത് ശുദ്ധമാണെന്നു എങ്ങനെ അറിയാമെന്നായിരിക്കും. ശുദ്ധമാണ് സർ ഒന്ന് കുടിച്ചു നോക്കണം, അപ്പോളറിയാം. പിന്നെ ശുദ്ധമുള്ള പാല് കിട്ടാൻ വേറെ എവിടെയും പോകേണ്ട ഇവർക്ക്.

39 പശുക്കൾ ഉണ്ട് ഈ വീട്ടിൽ

ആ വീടിനോടു ചേർന്ന് തന്നെയാണ് കട.

ഉച്ചയ്ക്ക് ആഹാരവും കഴിച്ചു ഇവിടെ കയറി 30 രൂപയ്ക്കു ഈ പൊരി വെയിലത്തു ചൂടിൽ ലസ്സിയും കുടിച്ചങ്ങനെ നിൽക്കുമ്പോൾ ദാണ്ട ഒരാൾ അവിടെ വന്നു 10 രൂപയ്ക്കു നല്ല പൊളി സംഭാരവും വാങ്ങിച്ചങ്ങനെ കുടിക്കുന്നു. വയറു ഫുള്ളായി പോയി അല്ലെങ്കിൽ ഒരു സംഭാരം കൂടി പറയാമായിരുന്നു അതിനു പകരം മനസ്സിൽ “ഈശ്വരാ ഭഗവാനെ ഈ സംഭാരം കുടിക്കുന്ന മനുഷ്യന് നല്ലതു മാത്രം വരുത്തണേ ” എന്ന് പറഞ്ഞു കൊണ്ട് അവിടെന്നിറങ്ങി.

Note the point – Not only Lassi and Sambharam. നല്ല ശുദ്ധമാന പശുവിൻ പാൽ ഇങ്കെ കിടക്കും, പിന്നെ തൈരും, ഫ്രഷ് ജ്യൂസും, പെരും തേനും, ഈന്തപ്പഴവും, അച്ചാറും, നാടൻ കോഴി മുട്ട, താറാവ് മുട്ട മുതലായവയും ഉണ്ട്. ചെറിയ ഒരു കടയാണ് അത് കൊണ്ട് ഇറയത്തു നിന്ന് കുടിക്കേണ്ടി വരും, എങ്കിൽ എന്താ ഒരിക്കൽ ഇവിടെ കേറിയ ആൾ പിന്നെയും ഇവിടെ കയറി ഇരിക്കും, കട്ടായം. പേരിലെ ഇൻസാഫ് എന്നുള്ള വാക്കിലെ നീതി കടയ്ക്കും ഉണ്ട്.

Location:
Manacuad, Central Masjid Junction
ഏകദേശം മയൂരി ഫർണീച്ചർ കടയുടെ എതിരെ ആയിട്ടു വരും.

LEAVE A REPLY

Please enter your comment!
Please enter your name here