ചിക്കൻ മാത്രം കഴിക്കുന്ന പിള്ളേർ, എന്താ ചെയ്ക….(എന്തരു ചെയ്യാൻ )
പോഷകാംശമുള്ള ബീൻസ്, കോളിഫ്ലവർ, കോൺ, Broccoli, കാരറ്റ്, Cashewnut, ഗ്രീൻപീസ്, തക്കാളി, ക്യാപ്‌സിക്കം ഇതൊക്കെ കൊടുക്കാം എന്ന് വച്ചാൽ കഴിക്കാൻ ഭയങ്കര മടിയും. അങ്ങനെയുള്ള പിള്ളേരുണ്ടോ നിങ്ങളുടെ വീട്ടിൽ എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു വിഭവം മുകളിൽ പറഞ്ഞെതെല്ലാം അടങ്ങിയ Renjini Sooraj ന്റെ ചിക്കൻ കൊത്തു പെറോട്ട. അറഞ്ചം പൊറഞ്ചം ഇതെല്ലാം നമ്മുടെ ഈ ഹോം ഷെഫ് വാരി വിതറിയിട്ടുണ്ട്. ഇത് മാത്രമല്ല ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പിന്നെ മുളകും മല്ലിപ്പൊടി ഇത്യാദികളൊക്കെ ചേർത്തൊരു സീക്രട്ട് മസാലയും.
സ്വയമ്പൻ ചിക്കൻ ഗ്രേവിയിൽ കുതിർത്ത പെറോട്ട – സാധാരണ പെറോട്ടയല്ല – വെള്ളം, വെളിച്ചെണ്ണ/ഡാൽഡ ഇതിനൊക്കെ പകരം പാലും നെയ്യും പഞ്ചസാരയും ഉപ്പും ചേർത്തുണ്ടാക്കിയ പെറോട്ട, മുട്ടയും അടങ്ങിയ കൊത്തു പെറോട്ടയിൽ ഇതൊക്കെ ചേർത്ത് കഴിക്കുമ്പോൾ പിള്ളേര് അറിയാതെ അവരുടെ ഉള്ളിൽ ഇതിന്റെയൊക്കെ പോഷകാംശം അങ്ങ് എത്തിക്കോളും. സലാഡും വളരെ നല്ലതു. ചെറിയ പിള്ളേർക്ക് മാത്രമല്ല വീട്ടിൽ നമ്മളെ പോലെയുള്ള ‘വലിയ’ പിള്ളേർക്കും നല്ലതാണ്. പോഷകാംശങ്ങൾ കുറയ്ക്കണം ചിക്കൻ കൂടുതൽ മതി എന്ന് പറഞ്ഞാലും ആള് റെഡി ആണ്. കൊടുത്ത വിലയ്ക്ക് എന്നെ സംബന്ധിച്ചു കറക്റ്റ് മുതൽ ആണ്. അതിനൊള്ളതൊക്കെ ഇതിൽ ചേർത്തിട്ടുണ്ട്. ചേർത്തത് കുറച്ചു കൂടി പോയെങ്കിലേ ഉള്ളൂ. അപ്പോൾ അടിപൊളി പോഷകാംശം ആവശ്യമുള്ള ചിക്കൻ കൊത്തു പെറോട്ടയ്ക്കു ഒട്ടും മടിക്കേണ്ട വിളിക്കൂ ഈ നമ്പറിലോട്ടു – 9496968596
Note: ഒരു ഹോം ഷെഫ് പ്രോഡക്റ്റ് ആയതു കൊണ്ട് പതിവ് പോലെ വില ഞാൻ പറയുന്നില്ല. അത് അറിയാൻ Renjini Sooraj നു ദയവായി inbox or മുകളിൽ പറഞ്ഞ നമ്പറിലോട്ടു വിളിക്കുക. ഹോം ഡെലിവറി ഇല്ല. പേരൂർക്കട പെട്രോൾ പമ്പിന് അരികിലുള്ള ലോ അക്കാദമി അല്ലെങ്കിൽ അതിന്റെ പരിസര പ്രദേശം വരെയൊക്കയൊന്നു പോകേണ്ടി വരും. എങ്കിൽ എന്താ വീട്ടിലെ കയ്യൊപ്പു ചാർത്തിയ, ഓരോ വിഭവങ്ങളിലും ശ്രദ്ധയോടെ കണ്ണോടിച്ച, ഒരമ്മയുടെ സ്വാദു നിറഞ്ഞ കൈകളിൽ നിന്നുള്ള ഈ കൊത്തുപെറോട്ടക്ക് അത് അത്ര വലിയ ദൂരം ഒന്നുമല്ല എന്നാണ് എന്റെ വിനീതമായ വ്യക്തിപരമായ അഭിപ്രായം.
പേര് പോലെ തന്നെ…. സന്തോഷമുള്ള വയറിനു Happy Belly