സ്ഥാപനത്തിന്റെ പേര് – VLC – വിജയലക്ഷ്മി കാഷ്യു കമ്പനി.
സ്ഥലം: പൂജപ്പുര.

പാങ്ങോടിനും പൂജപ്പുര ജംഗ്ഷനും ഇടയ്ക്ക്‌, മഹിളാ മന്ദിരത്തിന്റെ ഓപ്പോസിറ്റ് റോഡ് സൈഡിൽ ആണ്. പാങ്ങോട് നിന്ന് പോകുകയാണെങ്കിൽ പൂജപ്പുര ജംഗ്ഷൻ എത്തണ്ട.

ഇവിടെ നിന്ന് വർഷങ്ങളായി cashew nut വാങ്ങിക്കുന്നു. 500 ഗ്രാമിന് കവറിൽ MRP ₹ 580 ആണെങ്കിലും ₹485 നു ഇവിടെ നിന്ന് നേരിട്ട് തരും. കാർഡും എടുക്കും. ഇവിടെ വന്നു പല ബേക്കറിക്കാരും പലവ്യഞ്ജനക്കാരും 485 രൂപയ്ക്കു മേടിച്ചിട്ടു വില കൂട്ടി വിൽക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

ഒരുപാടു പേർക്ക് അല്ലെങ്കിലും ഒരാൾക്കെങ്കിലും ഉപകാരം ഉണ്ടാവുന്നെങ്കിൽ ഉണ്ടാകട്ടെ എന്ന് വിചാരിച്ചു ആണ് ഈ പോസ്റ്റ് ഇടുന്നതു.

വേണമെങ്കിൽ അകത്ത് കാർ പാർക്ക് ചെയ്യാം. ഞാറായ്ഴച സഹിതം എല്ലാ ദിവസവും കട ഉണ്ട്. പിന്നെ ഒരാൾ ആണ് കട നോക്കുന്നത്. അപ്പോൾ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ആള് ഇറങ്ങി പോകാൻ സാധ്യതാ ഉണ്ട്. പക്ഷേ അങ്ങനെ ഉണ്ടാകുന്നതു വളരെ ചുരുക്കം അവസരങ്ങൾ ആയിരിക്കാം,. എനിക്ക് പോയെപ്പോൾ എല്ലാം കിട്ടിയിട്ടുണ്ട്. എങ്കിലും ഒരു മുൻകരുതലെന്ന നിലയിൽ ഈ മൊബൈൽ നമ്പറിൽ (Sreejith, 8903594381) വിളിച്ചു ചോദിച്ചു ആൾ സ്ഥലത്തുണ്ടെന്നു ഉറപ്പു വരുത്തിയിട്ട് പോകുന്നതായിരിക്കും നല്ലത്.

Cashew nut നല്ല ക്വാളിറ്റി ഉണ്ട്. കറുമുറാന്നു ഇരിക്കും.

ഇത് പോലെ നല്ല ക്വാളിറ്റിയുള്ള cashew nut മുതലാവുന്ന വിലയ്ക്ക് കിട്ടുന്ന വേറെയും സ്ഥലങ്ങൾ തിരുവനന്തപുരത്തു ഉണ്ടെങ്കിൽ ലൊക്കേഷൻ സഹിതം കമന്റ് ബോക്സിൽ ദയവ് ചെയ്തു പരിചയപെടുത്തണെമെന്നു അപേക്ഷിക്കുന്നു. ആ ലൊക്കേഷനിൽ ഉള്ളവർക്ക് അത് ഒരു ഉപകാരമാവും.

നിങ്ങളുടെ ഒരു വരി മതി എനിക്ക് മാത്രം അല്ല പലർക്കും അത് ഒരു ഉപകാരമാവും.

Note: VLC – വിജയലക്ഷ്മി കാഷ്യൂ കമ്പനി. കൊല്ലത്തെ ഏറ്റവും പ്രശസ്തമായ കാഷ്യൂ ഫാക്ടറി ആണ്. ഇതിൻ്റെ ഉടമയെ ഒരുപക്ഷേ പുതുതലമുറയ്ക്ക് അത്ര പരിചയം കാണില്ല. കൊല്ലത്ത് കാരുടെ പ്രിയപ്പെട്ട “രവിമുതലാളി” എന്ന രവീന്ദ്രനാഥൻ നായർ. കേരളത്തിലെ പ്രശസ്തനായ സിനിമാ നിർമ്മാതാവ്കൂടിയാണിദ്ദേഹം. ജനറൽ പിക്ചേഴ്സ് രവി എന്നും അറിയപ്പെടുന്നു. അരവിന്ദൻ,അടൂർ ഗോപാലക്രിഷ്ണൻ തുടങ്ങിയ അതികായന്മാരുടെ മിക്കവാറും എല്ലാ ചിത്രങ്ങളും ഇദ്ദേഹമാണ് നിർമ്മിച്ചത്. ആദ്യചിത്രം നസീർ അഭിനയിച്ച സൂപ്പർഹിറ്റ് – അച്ചാണി. അതുകൊണ്ട് തന്നെ അച്ചാണി രവി എന്നും അറിയപ്പെടുന്നു. കൊല്ലത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ. കൊല്ലം പബ്ളിക് ലൈബ്രറിയും അതിനോട് ചേർന്ന സോപാനം ആഡിറ്റോറിയവും ഇദ്ദേഹത്തിൻ്റെ സംഭാവനയാണ്. കൊല്ലത്തെ പ്രശസ്തമായ കുമാർ ഇപ്പോഴത്തെ “നാണി”, പ്രണവം എന്നീ തിയറ്ററുകൾ ഇദ്ദേഹത്തിൻ്റേതാണ്.

VLC Cashews

Poojappura Main Rd, Kesari Nagar, Rotary Junction, Thiruvananthapuram, Kerala 695012

LEAVE A REPLY

Please enter your comment!
Please enter your name here