ബിരിയാണികൾ , പല തരം ബിരിയാണികൾ കഴിച്ചിട്ടുണ്ട്. ഹൈറേഞ്ചിൽ പോർക്ക് ബിരിയാണിയുണ്ടെന്നറിഞ്ഞ് ചെന്നതാണ്. നല്ല ഒന്നാം തരം ഫസ്റ്റ് ക്ലാസ്സ് ബിരിയാണി. അത് കൊണ്ട് തന്നെ കുട്ടികൾക്കും വിശ്വസിച്ച് കൊടുത്തു. ഇടയ്ക്ക് ചിക്കൻ ബിരിയാണിയാണോയെന്ന് വരെ സംശയിച്ച് പോകും. അത്രയ്ക്ക് കൊഴുപ്പ് കുറച്ച് ഒരു ബിരിയാണിക്ക് പാകമായ രീതിയിൽ ചെയ്തിട്ടുണ്ട്.

സാധാരണ പോർക്ക് ഫ്രൈയിലുള്ളത് പോലെയുള്ള കൊഴുപ്പ് ഇതിൽ ഇല്ല. രാവിലെ താമസിച്ച് കാപ്പി കുടിച്ചതിനാൽ ഉച്ചയ്ക്ക് വലിയ വിശപ്പില്ലായിരുന്നെവെങ്കിലും കഴിച്ച് തുടങ്ങിയപ്പോൾ ഇതിന്റെ ടേസ്റ്റ് കാരണം നല്ല വിശപ്പായി. ഭാര്യയ്ക്കും കുട്ടികൾക്കും എല്ലാം ഇഷ്ടപ്പെട്ടു. ആവശ്യത്തിനുള്ള ക്വാണ്ടിറ്റിയും ഉണ്ട്. പോർക്ക് നല്ല രീതിയിൽ വേവിച്ചാണ് തയ്യാറാക്കുന്നത് എന്നാണ് പറഞ്ഞത്. പോത്ത് അച്ചാർ വാങ്ങിച്ചു. കഴിച്ചില്ല; കഴിച്ചിട്ട് പറയാം.

കുറവംകോണം അമ്പലമുക്ക് റോഡിൽ ഗോകുലം ജംഗ്ഷനിലാണ് 8 പേർക്ക് ഇരിക്കാവുന്ന ഈ ഷോപ്പ്. Take Away ഉണ്ട്.

ശനിയും ഞായറും മാത്രമാണ് പോർക്ക് ബിരിയാണിയുള്ളത്. ലിമിറ്റഡ് ക്വാണ്ടിറ്റിയാണുള്ളത്.

Timings 12 PM to 10 PM
Monday Holiday

Tc 18, 746, Kuravankonam Ambalamukku Rd,
Near Bonoy Marbles,
Ambalamukku, Thiruvananthapuram, Kerala 695005
📞-099614 69990

ഹൈറേഞ്ചിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ

High Range Take AwayTc 18, 746, Kuravankonam Ambalamukku Rd, Near Bonoy Marbles, Ambalamukku, Thiruvananthapuram, Kerala 695005

LEAVE A REPLY

Please enter your comment!
Please enter your name here