
പൊതിച്ചോറുകൾ പലതും കഴിച്ചിട്ടുണ്ട് ഇത് ലെവൽ വേറെ, ഒരു ഒന്നര പൊതിച്ചോറായി പോയി നാൻസി. ഇത് കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ നിങ്ങൾ വഴക്ക് പറഞ്ഞോളു.
നല്ല അടിപൊളി ചമ്പാവരി ചോറ്. എനിക്ക് പഥ്യം വെള്ള ചോറാണെങ്കിലും ക്വാളിറ്റിയുള്ള ചമ്പാവരിയും ഇഷ്ടമാണ്. അതറിഞ്ഞ് വാങ്ങിച്ചു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഇഷ്ടപ്പെട്ടു.

പപ്പടം കൊണ്ട് ഒരു മെഴുക്ക് പുരട്ടി. പല പല മെഴുക്ക് പുരട്ടികളും കഴിച്ചിട്ടുണ്ട്. ഇത് പപ്പടം കൊണ്ട്. അത് പൊളിച്ചു. വന്നു കണ്ട് കീഴടക്കി എന്ന് പറയാം.

അര കല്ലിൽ അരച്ച ചമ്മന്തിയുടെ രുചി ഒന്നു വേറെ തന്നെ. അത് മാത്രം മതിയല്ലോ ചോറ് കഴിക്കാൻ. നാവിൽ നിന്ന് രുചി ഇപ്പോഴും പോകുന്നില്ല.

നല്ല അടിപൊളി അവിയൽ. കല്യാണ സദ്യയ്ക്ക് കഴിക്കുന്ന അവിയലിന്റെ നിലവാരം.

മാങ്ങ അച്ചാർ ഉഗ്രൻ.
വായിൽ വെള്ളമൂറും.രസം നല്ല രസിക്കുന്ന രസം.
പപ്പടം നല്ല ക്രിസ്പി പപ്പടം.

തോരൻ അത്ര പ്രിയമില്ല. എങ്കിലും ഈ കാരറ്റ് തോരൻ എനിക്കിഷ്ടപ്പെട്ടു.
ഓംലറ്റ് പകുതി മുട്ട വട്ടത്തിലാക്കിയത് പോലെ തോന്നി. പിന്നെ എല്ലാം കൂടി ₹ 80 ആയത് കൊണ്ട് അത് ഒരു കുറവായി തോന്നിയില്ല. എല്ലാം കൂടി തീർക്കണ്ടേ. അതും ഊണ് + മീൻകറി കോംബോ – ₹ 90 ആണ് വാങ്ങിയത്.
നല്ല ഫ്രഷ് നവര മീൻ കറി.
ഒറ്റയ്ക്കായിരുന്നില്ല കഴിപ്പ് അത് കൊണ്ട് മീൻ ഫ്രൈയും വാങ്ങാൻ മടിച്ചില്ല.
നല്ല പാകത്തിലുള്ള രണ്ട് ഫ്രൈയിന് ₹ 30. അതും വീട്ടിലെ രുചിക്ക്.തീർന്നില്ല സ്പെഷ്യൽ കോംബോയും വാങ്ങി – മരച്ചീനി പുഴുങ്ങിയത് +മുളക് ചമ്മന്തി + ഉണക്കമീൻ പെരട്ടു = ₹ 60.

മരിച്ചീനിയുടെ കൂടെ ആ മുളക് ചമ്മന്തി ഒന്നും പറയണ്ട. സ്വർഗ്ഗീയ കോംബോ തന്നെ. എരി ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേകിച്ച്.
ഉണക്കമീൻ പെരട്ടും നന്നായിരുന്നു. ചോറിന്റെ കൂടെയാണ് അത് കൂടുതലും ഇഷ്ടപ്പെട്ടത്.
രണ്ട് പേർ ചേർന്ന് കഴിച്ചിട്ടും പിന്നെയും ബാക്കി വന്നു എന്നതാണ് സത്യം. കഴിക്കാൻ കൂട്ടിന് വേറെയും ടീമുകൾ ഉള്ളത് കൊണ്ട് എല്ലാം കണ്ണടച്ച് തുറക്കും മുൻപ് ഫിനിഷഡ്.
കൂടെ വാങ്ങിച്ച അര കിലോ നാരങ്ങ അച്ചാർ ₹ 160 ഇന്ന് രുചിച്ച് നോക്കി. പതിവ് പോലെ കസറി. നാരങ്ങ അച്ചാർ പ്രിയർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു രുചി. നാരങ്ങ ഉണക്കി ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന അച്ചാർ.
എല്ലാം കൊണ്ട് അന്നത്തെ ഊണ് വളരെ നല്ലതായിരുന്നു നാൻസി. തൃപ്തി എന്നുള്ളത് ആ ഊണ് കഴിച്ച് എഴുന്നേറ്റപ്പോൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഒരു മുഴുവൻ സമയ ഹോം ഷെഫ് ആയി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കാൻ ഓടി നടക്കുന്ന നാൻസിക്ക് എന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും.
ബേക്കറിജംഗ്ഷന് അടുത്തായാണ് നാൻസിയുടെ വീട്. ഹോം ഡെലിവറി ഉണ്ട്.
Technopark ൽ ഡെലിവറി കാണുമോയെന്ന് എന്റെ ഒരു പ്രിയ സുഹൃത്ത് ചോദിച്ചിരുന്നു. ഉണ്ട് സുഹൃത്തേ ഉണ്ട്. വരുന്ന തിങ്കളാഴ്ച മുതൽ ഊണ് അവിടെയും എത്തും. ഡെലിവറി ചാർജ് ഉണ്ട്. ധൈര്യമായി ഓർഡർ ചെയ്തോളു. നാൻസിയുടെ ആഹാരമാണെങ്കിൽ നന്നായിരിക്കും. അത് ഞാൻ Guaranty.
Location: ബേക്കറി ജംഗ്ഷനിൽ നിന്നും panavila jn എത്തുന്നതിനു മുൻപേ വലതു വശത്തു ഉള്ള ബസ് സ്റ്റോപ്പിന്റെ പുറകു വശത്തുള്ള പടിക്കെട്ടു ഇറങ്ങി വരുമ്പോൾ ഇടതുവശത്തു കാണുന്ന ഓടിട്ട വീട് CNRA 109
Google map:https://goo.gl/maps/2fjjcQiqvhyPBTH76
Nancy John
എൽസു നാടൻ ഫുഡ് പ്രോഡെക്റ്റ്
Phone: 9745399353 /9645555596
വാട്സ് ആപ് 9995255553