മഴയുടെ തുടക്കം. എങ്കിലും മഴയത്ത് ചായ കുടിക്കാൻ നല്ല രസമായിരിക്കും സൊറമുക്ക് കണ്ടപ്പോൾ കൊതിയായി. ശകടങ്ങൾ സൈഡിലോട്ട് ഒതുക്കി.
ചേട്ടാ രണ്ട് ചായ. പറയുന്നത് 16 വർഷം തിരുമല കട നടത്തിയ മോഹനൻ ചേട്ടനോട്. ചായ തയ്യാറാകുന്നുണ്ട്.
മുന്നിൽ പഴകേക്ക് ഇങ്ങനെ ഇരുന്ന് ചിരിക്കുന്നു. ഓരോന്ന് വീതം നമ്മൾ കഴിച്ച് തുടങ്ങി. ഹാ നല്ല മൊരു മൊരാന്നുള്ള പഴകേക്ക്. സൂപ്പർ 👌
ഇതിനിടയിൽ ചായ കിട്ടി നല്ല പിടിയുള്ള കണ്ണാടി ഗ്ലാസ്സിൽ. അടിപൊളി ചായ കൊള്ളാം. ചാറ്റൽ മഴ വന്നും പോയുമിരിക്കുന്നു. മഴയ്ക്കിടയിൽ ചായ, പൊളി നിമിഷങ്ങൾ.

എവിടെ നമ്മുടെ സ്റ്റാർ? ഇവിടത്തെ ചിക്കൻ കട്ലറ്റ്. നേരിട്ട് ആ കട്ലറ്റ് കാണുമ്പോൾ വലിയ ലുക്കൊന്നും തോന്നില്ല. അത് കൈയ്യിലെടുക്കുമ്പോഴും. പക്ഷേ അത് എടുത്തൊന്നു കഴിക്കണം. സ്വർഗം.നമ്മൾ ഇത് വരെ കഴിച്ച ചിക്കൻ കട്ലറ്റുകളിൽ നമ്പർ വൺ. ഉടമസ്ഥൻറെ ഉമ്മസോഫിയ അമ്മയുടെ കൈപുണ്യം. 🙏❤️
രണ്ട് ഉഴുന്ന് വട കൂടി തട്ടി. ഉഴുന്ന് വട കിടു എന്ന് പറയാനില്ല. കൊള്ളാം.
ഇറങ്ങും മുമ്പ് മക്കൾക്ക് രണ്ട് ചിക്കൻ കട്ലറ്റ് കൂടി പാഴ്സലെടുത്തു.

വില വിവരം:
ചിക്കൻ കടല്റ്റ് ₹ 15
പഴ കേക്ക് ₹ 7
ഉഴുന്ന് വട ₹ 7
ചായ ₹ 8

ലൊക്കേഷൻ: തിരുമല നിന്ന് പേയാട് വരുമ്പോൾ കുണ്ടമൺ കടവ് പാലം കഴിഞ്ഞ് ബസ്സ് സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് വലതു വശത്തായി Wimen എന്ന സ്ഥാപനത്തിന് മുന്നിലായാണ് ഈ കട.
2018 September, തിരുവോണം കഴിഞ്ഞ മുതൽ സൊറമുക്ക്, കുണ്ടമൺകടവ് ഉണ്ട്. മുമ്പ് എതിർവശമായി ബസ് സ്റ്റോപ്പിനു പുറകിലായിരുന്നു. 2019 സെപ്തംബർ 15 മുതൽ ഇവിടെ പുതിയ സ്ഥലത്താണ്.
Timings 3 PM to 7 PM

LEAVE A REPLY

Please enter your comment!
Please enter your name here