സതീഷിന്റെ നാരങ്ങ വെള്ളം Lime Juice From Satheesh
കൊതിപ്പിക്കും നാരങ്ങ വെള്ളം ഒരു നാരങ്ങ വെള്ളം എന്ന് പറഞ്ഞപ്പോൾ തീർന്നു. പക്ഷേ കുടിച്ച് കഴിയുമ്പോൾ ദേ ഇതാണ്ശരിയായ നാരങ്ങ വെളളം എന്ന് പറയാവുന്ന എത്ര നാരങ്ങ വെള്ളമുണ്ട് ഇവിടെ. ദാഹംമാത്രം മാറിയാൽ പോര. മനസ്സിന്റെ സംതൃപ്തി അതൊന്ന് വേറെ തന്നെ. അതിന് ഒരുപ്രത്യേക രുചി കൂടി ആയാലോ. സബാഷ്. അതാണിത്. ശ്രീ സതീഷന്റെ നാരങ്ങാ വെള്ളം. സ്ഥലം വെള്ളയമ്പലത്ത് നിന്ന് മ്യൂസിയത്തിൽ എത്തി ഇടത് വശത്തോട്ടുള്ള നന്ദാവനംറോഡ് വഴി പോകുക. Logtech ഒന്നും എത്തണ്ട അതിനൊക്കെ വളരെ മുമ്പായി ആവളവിന്റെ അവിടെ ഇടത്തോട്ട് ഒരു റോഡ് കാണാം (താഴോട്ടുള്ള റോഡ് അല്ല). ആറോഡിന്റെ തുടക്കത്തിൽ ഇടത് വശം ചേർന്ന് ഒരു മിൽമ ബൂത്ത് കാണാം. അതാണ്സതീഷിന്റെ കട. ചെല്ലുക ഒരു സോഡാ നാരങ്ങ വെള്ളം പറയുക. സ്പെഷ്യൽ ആയിട്ടുള്ള ഇഞ്ചിയും മുളകുംതുടങ്ങിയവ ചേർന്ന ആ കൂട്ട് ഇടാൻ പറയാൻ മറക്കണ്ട. ആ കൂട്ടാണ് ഇതിലെമാസ്മരികത. ആളെ കണ്ടറിഞ്ഞ് ആവശ്യം അറിഞ്ഞ് കൂട്ട് കൂട്ടിയും കുറച്ചും ഇട്ട് തന്ന് ആതിഥേയരെസ്വീകരിക്കുന്ന രീതി സതീഷിന്റെ അമ്മയുടെ ഇളയ സഹോദരനായ വിജയേട്ടന്റെ കടയിൽനിന്ന് പഠിച്ചതാണ്. ജേക്കബ് ജംഗ്ഷനിലെ പീറ്റർ ഇംഗ്ളണ്ടിന്റെ അടുത്തുള്ള ചായവണ്ടിത്തട്ട്. 9 വർഷം അവിടെയായിരുന്നു. മാമന്റെ ആശംസകളോടെ സ്വന്തമായി ഒരു കട, മിൽമ ബൂത്ത്, നന്ദാവനത്ത് വീട്ടിനടുത്തായിതുടങ്ങി. അച്ഛന്റെ അനിയനാണ് സാമ്പത്തികമായി സതീഷിനെ ഇതിന് വേണ്ടിസഹായിച്ചത്. നാരങ്ങ വെള്ളത്തിന്റെ ഈ മാസ്മരിക കൂട്ട് പൊലിപ്പിച്ച് എടുത്തത് ഭാര്യയുടെഅച്ഛനായ ശ്രീ വിജയനാണ്. അദ്ദേഹവും പലപ്പോഴും സഹായത്തിനായി കാണും. ആകൂട്ടിൽ സതീഷിന്റെ കൈ പുണ്യവും ആത്മാർത്ഥതയും സ്നേഹത്തോട് കൂടിയുള്ളപെരുമാറ്റവും കൂടി ആയപ്പോൾ അത് വേറെ ഒരു ലെവലായി.ആ മസാലക്കൂട്ട് ഇങ്ങനെമുകളിൽ ദൃശ്യമായി കാണുമ്പോഴുള്ള സുഖം, അത് കുടിക്കുമ്പോഴുള്ള ആനന്ദം, സംതൃപ്തിഒന്ന് അനുഭവിച്ച് അറിയുക തന്നെ വേണം. ചാലയിൽ അതിരാവിലെ ചെന്ന് വലിയ നാരങ്ങകൾ നോക്കി എടുക്കുകയാണ് ചെന്നത്. അത് കൊണ്ട് തന്നെ കിലോ കണക്കല്ല എണ്ണം നോക്കിയാണ് വില കൊടുത്ത് മേടിക്കുന്നത്. 2017 ഒക്ടോബറിലാണ് ഇവിടെ കട തുടങ്ങിയത്. നാരങ്ങ വെള്ളം മാത്രമല്ല കപ്പലണ്ടിമുട്ടായി, തേൻ മുട്ടായി തുടങ്ങി പല തരം മുട്ടായികൾ പഴം ബ്രഡ് തുടങ്ങിയവ ഇവിടെലഭ്യമാണ്. തിരോന്തരത്തെ ഒന്നാന്തരം ബോഞ്ചി വെള്ളങ്ങളുടെ കൂട്ടത്തിൽ ശ്രീ സതീഷിന്റെ ഈനാരങ്ങ വെള്ളവും അതിന്റെ സ്ഥാനം അലങ്കരിച്ചിരിക്കും. ഇഞ്ചി മുളക് നാരങ്ങ വെള്ളം - ₹15 സോഡ ഉൾപ്പെടെ ₹ 20 നറുനീണ്ടി - ₹ 15 സോഡ ഉൾപ്പെടെ ₹ 20 Timings: 6:00 AM to 11 PM ഞായറാഴ്ച അവധി 📲 +91 99955 52309 https://maps.app.goo.gl/3FZxdxXGak81RUQK8