Rajila Hotel Pure Mutton – റാജില ഹോട്ടൽ വള്ളക്കടവ്
തിരുവനന്തപുരത്തെ മട്ടന്റെ സുൽത്താന റാജില 1963 ൽ ശ്രീ അബ്ദുൾ റഹ്മാൻ തുടങ്ങി വച്ച മട്ടന്റെ അശ്വമേധം. ഇന്നും രാജകീയമായി അതിന്റെ കുതിപ്പ് തുടരുന്നു. ശ്രീ അബ്ദുൾ റഹ്മാന്റെ കാലശേഷം 2007 ൽ മരുമകൻ ശ്രീ മുഹമ്മദ് റാഫി ആ സാരഥ്യം ഏറ്റെടുത്തു അതിന്റെ പ്രൗഢി ഒട്ടും കുറയാതെ തന്നെ മുന്നോട്ട് നയിക്കുന്നു. പുതുതലമുറയിലെ കരുത്തനായ കാവലാളായി മുഹമ്മദ് റാഫിയുടെ മകൻ ശ്രീ ഷമീർ എല്ലാത്തിനും മേൽ നോട്ടം വഹിക്കുന്നു. 2007 മുതൽ തന്നെ ഷമീറും ഇവിടെയുണ്ട്. ഇത് റാജില. മുട്ടത്തറയിലെ പൊന്നറപാലത്തിനടുത്തുള്ള റാജില. മട്ടന്റെ സുൽത്താന. ആരുടെ മുന്നിലും തല കുനിക്കാതെ തന്റേതായ പ്രൗഢിയിൽ വിരാജിക്കുന്നവൾ. എന്ത് കൊണ്ട് ഇത് ഇപ്പോഴും മുന്നിൽ നില്ക്കുന്നുവെന്നത് അവിടെ ചെന്ന് കണ്ടും കേട്ടും രുചിച്ചും കഴിച്ചിട്ടുള്ളവർക്ക് മനസ്സിലാകും . എന്താണീ രുചിയുടെ രഹസ്യം. ആടിനെയെല്ലാം സ്വന്തമായി തന്നെയാണ് അറുക്കുന്നത്. പെണ്ണാടിനെ അറുക്കില്ല. 10 മുതൽ 15 വരെ ഭാരമുള്ള ആട്ടിൻ കുട്ടികളെയാണ് അറുക്കുന്നത്. തലമുറകളായി കിട്ടിയ രുചിക്കൂട്ടുകൾ. പ്രധാനപ്പെട്ട വിഭവങ്ങളെല്ലാം വിറകടുപ്പിലാണ് പാചകം. നവീന ഓൺലൈൻ സംവിധാനങ്ങളായ യൂബർ, സ്വിഗ്ഗി വരെ എത്തി നിൽക്കുന്നു റാജിലയുടെ രുചി പെരുമ. റാജില എന്ന പേരിന് പുറകിൽ: ഷമീറിന്റെ ഉമ്മയുടെ ചേച്ചിയുടെ പേരാണ് റാജില. ശ്രീ അബ്ദുൾ റഹ് മാന്റെ മകൾ. Tea - ₹ 7 Coffee - ₹ 10 Perotta - ₹ 10 Pathiri - ₹ 10 Oratti - ₹ 10 Chappathi - ₹ 8 Appam - ₹ 10 Mutton Curry - ₹ 180 Mutton Chaps - ₹ 180 Mutton Fry - ₹ 200 Mutton Potty - ₹ 100 Mutton Soup - ₹ 60 (വീഡിയോയിൽ ₹ 80 എന്നത് തെറ്റ് പറ്റിയതാണ്. സദയം ക്ഷമിക്കുക) Mutton Biriyani - ₹ 220 കറക്റ്റ് പേര് റാജില ആണ്, റജീല അല്ല.