Al Ameen Fruit Sarbath Thathancode – തത്തൻകോട് ഷീജയുടെ അൽഅമീൻ ഫ്രൂട്ട് സർബത്ത്
ഷീജയുടെ Nestle MilkMaid ഫ്രൂട്ട് സർബത്ത് From അൽ അമീൻ ഫ്രൂട്ട്സ് സർബത്ത്, തത്തൻകോട് ഇത് തിരുവനന്തപുരത്തെ മിൽക്ക്മെയ്ഡ് ഫ്രൂട്ട് സർബത്ത്. നെടുമങ്ങാട് ചെന്ന ശേഷം പഴകുറ്റി ജംഗ്ഷനിൽ നിന്ന് നേരെയുള്ള വഴി, കൊല്ലങ്കാവ് - പുത്തൻ പാലം റൂട്ട് വഴി പോകുമ്പോൾ 2.5 കിലോമീറ്റർ കഴിഞ്ഞ് പുത്തൻ പാലം എത്തുന്നതിന് തൊട്ട് മുമ്പ് വലത് വശത്ത് രണ്ടാമതായി ( പാലോട് നിന്ന് നെടുമങ്ങാട് പോകുമ്പോൾ ഇടത് വശത്തായി ആദ്യത്തെ കട ) ചിത്രത്തിൽ കാണുന്ന പോലെ Nestle മിൽക്ക് മെയ്ഡിന്റെ ചെറിയ തട്ട് കാണാം വീടിന്റെ മുന്നിലായി. ഇരുന്ന് കഴിക്കാൻ ചെറിയ ഒരു മുറിയും പുറകേ കാണാം. എന്തൊക്കെയാണ് ഇതിലെ ചേരുവകൾ. Nestle MilkMaid, തേങ്ങ തിരുമ്മി പിഴിഞ്ഞ് എടുക്കുന്ന തേങ്ങാ പാൽ. രസകദളി പഴം, പൈനാപ്പിൾ, പപ്പയ്ക്ക, ആപ്പിൾ, കുരുവില്ലാത്ത മുന്തരിങ്ങ അരിഞ്ഞ് ഇടും, സ്വന്തമായി കാച്ചിയെടുക്കുന്ന മുട്ട ചേർക്കാത്ത നറുനീണ്ടിയുടെ സിറപ്പ്, വാനില ഐസ്ക്രീം കാച്ചിയെടുക്കുന്നത് പിന്നെ ഒരു ലോഡ് കപ്പലണ്ടിയും. വീട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വീട്ടിലെ ഫ്രീസറിൽ വച്ചുണ്ടാക്കിയ ഐസ്സാണുപയോഗിക്കുന്നത്. വില ₹ 50. ഒട്ടും കൂടുതലല്ല. വാങ്ങിച്ച് നോക്കു. എല്ലാം നല്ല ക്വാണ്ടിറ്റിയും ഉണ്ട്. Al Ameen Fruit Sarbath Thathancode, Nedumangad, Kerala 695541 📱- 090484 02557 https://goo.gl/maps/DKHWoYUNX1oJsV1NA