ഇപ്പോഴാണെങ്കിൽ ഇവിടെ മീന് കിട്ടാനില്ല,. പല പച്ചക്കറികളും തീർന്നു. എന്തെങ്കിലും പുറത്ത് പോയി മേടിക്കാവുന്ന സാഹചര്യവുമല്ല. അപ്പോഴാണ് വാട്സാപ്പിൽ വന്ന മെസ്സേജ് ഓർമ്മ വന്നത്.

നേരെ ഫോണെടുത്ത് വിളിച്ചു. ആവശ്യമുള്ള ഐറ്റങ്ങളൊക്കെ സ്റ്റോക്കൊണ്ടോന്ന് ഉറപ്പ് വരുത്തി. ഡെലിവറി ചാർജ് ആദ്യത്തെ 2 കിലോമീറ്റർ സൗജന്യം പിന്നെ കിലോമീറ്ററിന് ഇരുപത് രൂപ വച്ച്. അതും ഉറപ്പ് വരുത്തി. അവർ പറഞ്ഞ വാട്സാപ്പ് നമ്പറിൽ ഓർഡർ അയച്ച് കൊടുക്കയും ചെയ്തു.

സാധനങ്ങളൊക്കെ അധികം താമസിയാതെ ഒരു ചാക്കിൽ ഇങ്ങ് എത്തി.

Mutton – 1 Kg – ₹ 800
Tomato – 1 Kg – ₹ 34
Carrot – 1 Kg – ₹ 48
Green chilly – 1 Kg – ₹ 60
Coriander leaves – 200 Gm – ₹ 20
Cauliflower – 1 Kg – ₹ 54
Ginger – 1 Kg – ₹ 60
Small onion – 1/2 kg – ₹ 34
Big onion – 2 kg – ₹ 60
Pomegranate – 1 Kg – ₹ 180
Banana big – 1 Kg – ₹ 55
Delivery charge – ₹ 60
Total amount ₹ 1465/-

ഡെലിവറി ചാർജ് വിചാരിച്ചതിനേക്കാളും കുറവ്. അവർക്കെന്തിങ്കിലും തെറ്റ് പറ്റിയതാണോന്ന് അറിയാൻ വിളിച്ച് ചോദിച്ചു. അധികം വിലയ്ക്ക് സാധനങ്ങൾ വാങ്ങിച്ചതനുസരിച്ച് ഡെലിവറി ചാർജ് കുറഞ്ഞതാണെന്നറിഞ്ഞു.

കിട്ടിയതെല്ലാം ഇത് വരെ ഉപയോഗിച്ചതനുസരിച്ച് ഫ്രഷാണ്. കൊള്ളാം.

അപ്പോൾ വിളിക്കേണ്ട നമ്പർ
04712311798, 917306564431
Order കൊടുക്കേണ്ട വാട്സാപ്പ് നമ്പർ
+91 73065 64431
അവരുടെ ഒരു whatsapp group ഉണ്ട്. അതിൽ ജോയിൻ ചെയ്താൽ അന്നന്നത്തെ updates കിട്ടും.

കരിമീൻ, കൊഞ്ചൊക്കെ കണ്ടു. ബീഫ്, ചിക്കൻ, മട്ടൺ, പഴങ്ങൾ, പച്ചക്കറികൾ ഇവയെല്ലാം അതാത് ദിവസത്തെ സ്റ്റോക്ക് അനുസരിച്ച് ലഭ്യമാണ്. മീന് പറയുന്നുതനുസരിച്ച് ക്ലീൻ ചെയ്ത് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

Restaurant വിഭവങ്ങളും home delivery ലഭ്യമാണ്.

ഗൂഗിൾ പേ, അക്കൗണ്ട് എന്നിവയും പേയ്മെൻ്റിന് ഉപയോഗിക്കാം. ഞാൻ അക്കൗണ്ട് വഴിയാണ് കാശ് അടച്ചത്.

The Imperial Kitchen
Ground Floor, Heera High Life, Keston Rd, Near Trends, Kanaka Nagar, Nanthancodu

Imperial Kitchen നെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here