പോത്തൻകോട് കരൂർ വഴി വരികയാണ് അപ്പോൾ പിന്നെ ഒടിയൻ മറക്കാമോ. നേരെ ഷാനുവിൻ്റെ കടയുടെ മുമ്പിൽ ചവിട്ടി. ഒടിയനും ഒറട്ടിയും കൂടെ മയോണൈസും സാലഡും ചിക്കൻ്റെ ഗ്രേവിയും.
വീടു അടുക്കുന്തോറും വിശപ്പ് കൂടിക്കൂടി വന്നു. പൊതിയഴിച്ചു… ഇലയിൽ ഒറട്ടിയും അലുമിനിയം ഫോയിൽ കവറുകളിൽ ഒടിയൻ ഇത്യാദികൾ. ഫ്രൈഡ് ചിക്കൻ അഥവാ ഒടിയൻ ആ മയോണൈസിൽ ഒന്ന് മുക്കി നാവിൽ നൊട്ടി നുണയുമ്പോഴുള്ള സുഖം. അത് കഴിച്ച് തന്നെ അറിയണം. KFC ഫ്രൈഡ് ചിക്കൻ കഴിച്ച പരിചയം വച്ച് നോക്കിയാൽ എനിക്ക് ഒടിയൻ തന്നെ കേമൻ. എന്തിൻ്റെയെങ്കിലും കൂടെ കറിയായി കഴിക്കാതെ ഒടിയൻ മാത്രമായി തന്നെ കഴിക്കണം. അതാണ് അതിൻ്റെ ഒരു രുചി.
ഒറട്ടിയുടെ രുചിയും അടിപൊളി. കൂടെ കിട്ടിയ ഗ്രേവി ഒരു മിനി ചിക്കൻ കറി എന്ന് തന്നെ പറയാം. സാലഡും എല്ലാം കൊള്ളാം. ഒന്നിലും ഒരു കുറ്റവും പറയാനില്ല. എല്ലാം കൊണ്ട് രുചിച്ചു. ഉള്ളു കൊണ്ട് സംതൃപ്തിയുമായി.
ഒടിയൻ – ₹ 300
ഒറട്ടി – ₹ 10
2005 ൽ പോത്തൻകോട് ജംഗ്ഷനിൽ ശ്രീ അബ്ദുൾ സലാം തുടങ്ങി വച്ച ഭക്ഷണയിടം. അവിടെ നിന്ന് കരൂരിൽ വീടിനോട് ചേർന്ന് തുടങ്ങിയത് 2014 ൽ. മട്ടൺ, ചിക്കൻ, ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, ഒറട്ടി തുടങ്ങിയ നാടൻ വിഭവങ്ങളായിട്ടായിരുന്നു തുടക്കം. മകൻ മുഹമ്മദ് ഷാൻ 4 വർഷത്തോളമായി എല്ലാ പിന്തുണയും നല്കി മുന്നിൽ തന്നെയുണ്ട്. കറികൾക്കെല്ലാം വ്യത്യസ്തമായ പേര്, സിനിമാ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പേരുകൾ ഷാൻ നല്കി കൂടുതൽ ആകർഷകമാക്കി.
ചിക്കൻ ബിഗ് ബി, ഗുലാൻ, മാസ്റ്റർ പീസ്, ഭീഷ്മ, തൊണ്ടിമുതൽ, ജല്ലിക്കെട്ട് കീരിക്കാടൻ തുടങ്ങിയ പേരുകൾ. പിന്നെ ചിക്കൻ പെരട്ട്, ചിക്കൻ ഫ്രൈ, നാടൻ കോഴിക്കറി, ചിക്കൻ മട്ടൻ പോത്ത് ബിരിയാണികൾ അങ്ങനെയെല്ലാം ഉണ്ട്. 24 പേർക്ക് ഇരിക്കാം.
ഹോം ഡെലിവറിയും ഉണ്ട്. ഡെലിവറി ചാർജ് കിലോമീറ്ററിന് അനുസരിച്ച്. ബിരിയാണി ഉച്ചയ്ക്ക് 11 മണി മുതൽ 2 മണി വരെ കാണും. വൈകുന്നേരം 4 മണി മുതൽ രാതി 9 മണി വരെ ബിഗ്ബി , ഒടിയൻ മുതലായ വിഭവങ്ങളും.
Location: പോത്തൻകോട് നിന്ന് മംഗലാപുരം പോകുന്ന റൂട്ടാണ്. പോത്തൻ കോട് ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്ററിനകത്ത്. പോത്തൻകോട് നിന്ന് പോകുമ്പോൾ പോത്തൻകോട് പഞ്ചായത്ത് ഓഫീസിനും ലക്ഷ്മി വിലാസം ഹൈസ്ക്കൂളിനും ഇടയ്ക്ക് ഇടത് വശത്തായി വരും ഈ ഹോട്ടൽ.
Hotal Thekkevilayil ഹോട്ടൽ തെക്കേവിളയിൽ
Karoor, Pothencode, Kerala 695584
Seating Capacity – 24
https://goo.gl/maps/eeR4UrFnnXPLcT1T6
കരൂർ തെക്കേവിളയിലുമായി ബന്ധപ്പെട്ട വേറെ പോസ്റ്റുകൾ