ബിരിയാണി ഓൺലൈനിൽ നോക്കുമ്പോൾ എപ്പോഴും കാണുന്ന പേരാണ് ഇമ്പീരിയൽ കിച്ചൺ. ബജറ്റ് ആലോചിച്ച് മാറ്റി വയ്ക്കാറാണ് പതിവ്. എങ്കിലും മുമ്പത്തെ അനുഭവം വച്ച് ആ രുചി അങ്ങനെ മാടി വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം

ഒരു ഹൈദരാബാദി സ്പെഷ്യൽ മട്ടൻ ബിരിയാണി – ₹ 290.72
ഒരു ഹൈദരാബാദി സ്പെഷ്യൽ ചിക്കൻ ബിരിയാണി – ₹ 201.27
ഒരു ഹൈദരാബാദി സ്പെഷ്യൽ പ്രോൺസ് ബിരിയാണി – ₹ 346.63

ഡിസ്ക്കൗണ്ട്, ഓഫർ, ടാക്സ്, ഡെലിവറി ചാർജ് എല്ലാം കഴിഞ്ഞ് സൊമാറ്റോയിൽ ₹ 887.05 ആയി.

രാത്രി 8:11 ന് ഓർഡർ ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞ് ഒരു കാൾ ഡെലിവറി ബോയിയിൽ നിന്ന്. വണ്ടി ബ്രേക്ക് ഡൗണായി വർക്ക് ഷോപ്പിൽ ആണെന്ന്. ഇത് കഴിഞ്ഞിട്ട് കൊണ്ട് വരാമെന്ന്. ശരി എന്ന് പറഞ്ഞു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ സൊമാറ്റോയിൽ നിന്നും കാൾ ഡെലിവറി ബോയിക്ക് കൊണ്ട് വരാൻ പറ്റില്ല. ഓർഡർ കേൻസൽ ചെയ്ത് തരാമെന്ന്. ഇങ്ങനെ സംഭവിച്ചതിന് എന്തോ ഡിസ്ക്കൗണ്ട് പ്രോമോ കോഡ് തരാമെന്നൊക്കെ പറഞ്ഞു. (ആ ഓഫർ ഒന്നും ഇത് വരെ കിട്ടിയില്ല). ബിരിയാണിയുടെ കാര്യമൊക്കെ ആലോചിച്ച് വായിൽ വെള്ളവും നിറച്ച് വന്നാൽ ഉടൻ തട്ടാമെന്ന ശാരീരികവും മാനസികവുമായ അവസ്ഥയിലായിരുന്ന് വീട്ടിൽ എല്ലാവരും. അത് കൊണ്ട് ഇനി എന്ത് എന്ന ആലോചനയുമായി ശരി ശരി എന്ന് പറഞ്ഞ് വേറൊന്നും സംസാരിച്ച് സമയം കളയാതെ അങ്ങ് വച്ചു. ഓൺലൈൻ വഴിയൊക്കെ ആകുമ്പോൾ കൂട്ടത്തിൽ ഇങ്ങനേയും പണി കിട്ടാം. പ്രത്യേകിച്ച് വളരെ വൈകിയ അവസരത്തിലാണെങ്കിൽ അത് ഒരു പണി തന്നെ ആയിരിക്കും. ഉടൻ തന്നെ വീണ്ടും ഇമ്പീരിയിൽ കിച്ചനിൽ തന്നെ നോക്കി. മുൻപ് ഓർഡർ ചെയ്ത വിഭവങ്ങളൊക്കെ ഇപ്പോഴും ഓപ്പണാണ്. രാത്രി ഒമ്പതര ആവാറായി. മനസ്സിൽ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് വീണ്ടും അത് തന്നെ ഓർഡർ ചെയ്തു. രാത്രി ഏകദേശം പത്ത് ഇരുപത് ആയപ്പോൾ ആഹാരം ഇങ്ങ് എത്തി.

ബിരിയാണി കണ്ടപ്പോൾ തന്നെ പകുതി സമാധാനമായി. പപ്പടം, ബീറ്റ്റൂട്ട് അച്ചാർ എന്നിവയാണ് അകമ്പടിക്കാർ. ആദ്യം കഴിച്ച് തുടങ്ങിയത് പ്രോൺസ് ബിരിയാണിയായിരുന്നു. എക്സലൻറ് എന്ന് വച്ചാൽ എക്സലൻറ്. അഞ്ച് വലിയ കഷ്ണം കൊഞ്ച്. നല്ല ക്വാളിറ്റിയും രുചിയുമുള്ള ബസുമതി അരിയും. കൊഞ്ചിൻ്റെ ഓരോ അണുവിലും രുചിയുടെ തുടിപ്പായിരുന്നു. Must Try. Highly Recommended. കാശ് കൂടുതലല്ലേ എന്ന് ആർക്കെങ്കിലും തോന്നിയാലും അതിനുള്ള മുതലുണ്ട് എന്നാണ് എൻ്റെ പക്ഷം.

ചിക്കൻ ബിരിയാണി ആയാലും മട്ടൻ ബിരിയാണി ആയാലും സംതൃപ്തിയുടെ അളവുകോലുകൾ ഒന്നും കുറച്ചില്ല. രണ്ടും ഒപ്പത്തിനൊപ്പം നിന്നു. രുചിയും ക്വാളിറ്റിയും എല്ലാം മികച്ച് നിന്നു. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് പ്രോൺസ് ബിരിയാണിയായിരുന്നു. ഇതിൽ പ്രോൺസ് ഒഴിച്ച് ബാക്കി രണ്ടും ദം ആയിട്ടാണ് ചെയ്യുന്നത്.

ഇമ്പീരിയൽ കിച്ചൻ

ശ്രീ അനസ് താഹയുടെ ഉടമസ്ഥതയിൽ 2014 മുതൽ നന്തൻകോഡ് കേസ്റ്റൺ റോഡിൽ സ്റ്റൈൽ പ്ലസിന് കുറച്ച് അടുത്തായി പ്രവർത്തനമാരംഭിച്ച് വരുന്നു. കോണ്ടിനെന്റൽ, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ്, അറബിക്ക് ഉൾപ്പെടെ എല്ലാത്തരം വിഭവങ്ങളും ഇവിടെ ലഭ്യമാണ്.. (ലഭ്യമായ മെനുവിൻ്റെ ചിത്രങ്ങൾ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്)

ലുലുവിനു അടുത്തായുള്ള വെൺപാലവട്ടം ജംഗ്ഷനിൽ 4500 സ്ക്വയർ ഫീറ്റിൽ 2022 പുതുവർഷത്തിൻ്റെ ആദ്യ മാസങ്ങളിൽ തന്നെ ഇമ്പീരിയൽ കിച്ചന്റെ ബ്രാഞ്ചും വരുന്നുണ്ട്. പുതിയ ടൈപ്പ് മെനുവും പാചകത്തിന്റെ കാലത്തഴക്കം പിടിച്ച ഷെഫിൻ്റെ നേതൃത്വവും ഭക്ഷണ പ്രേമികൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.

The Imperial Kitchen
Ground Floor, Heera High Life, Keston Rd, Near Trends, Kanaka Nagar, Nanthancodu, Thiruvananthapuram
Timings: 11 AM to 11 PM
0471 231 1789
04712311798
https://goo.gl/maps/guDrVSXhwNwVEgqR6
Seating Capacity: 200

Imperial Kitchen നെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here