വേളിയിലെ കാഴ്ചകൾ – Veli Tourist Village – Solar Miniature Train.
രാജ്യത്തെ ആദ്യത്തെ സോളാർ മിനിയിച്ചേർ ട്രെയനിൽ ഇരുന്ന് കൊണ്ടുള്ള വേളിയിലെനേർക്കാഴ്ചകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വന്നത് 05 Nov 2020. വേളിയിൽ പ്രവേശനത്തിന് മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 5 രൂപയും. 5 വയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. ഇതല്ലാതെ ഫാമിലി ടിക്കറ്റ് 40 രൂപ. ട്രെയിനിൽ 3 പാസ്സഞ്ചർ ബോഗികളാണുള്ളത്. ഒരു ബോഗിയിൽ 4 കാബിൻ കാണും. 1 കാബിനിൽ 4 പേർക്ക് ഇരിക്കാം. അങ്ങനെ നോക്കുമ്പോൾ 1 ബോഗിയിൽ 16 പേർക്ക്ഇരിക്കാം. 3 ബോഗികളിലായി 48 പേർക്കും. ഡ്രൈവർ കാബിനിലായി 2 പേർക്കും ഇരിക്കാം. ട്രെയിൻ പുതിയതായി വന്നതല്ലാതെ വേളി മൊത്തത്തിൽ കാണാനുള്ള ആ ലുക്ക്മാറിയിട്ടുണ്ട്. പുതിയതായി ഫ്ളോട്ടിംഗ് റെസ്റ്റോറിന്റെ മുൻപിൽ കുറച്ച് ഉയർന്നപടിക്കെട്ടുകൾ വന്നിട്ടുണ്ട്. അവയിൽ നിന്നുള്ള കാഴ്ചകൾ ഒന്നു വേറിട്ടതാണ്. മുൻപുള്ള ബോട്ട് സവാരിയും, കുതിര സവാരിയും, കായലും കടലും, ഫ്ളോട്ടിംഗ് പാലവും, ഫ്ളോട്ടിംഗ് റെസ്റ്റോറൻറും, കുട്ടികളുടെ പാർക്കും, കളിക്കാനുള്ള വേറെ സംവിധാനങ്ങളുംഎല്ലാം നമ്മളേയും കാത്തിരിപ്പുണ്ട്.