അതിഥി എന്ന പേരിൽ ഇപ്പോൾ ഈ ഭക്ഷണയിടം നിലവിൽ ഇല്ല.
Location: Opp. Fort Police Station, Road, Attakkulangara – Killippalam Bypass Rd, East Fort, Manacaud
അതിഥി ദേവോ ഭവ
അന്വർത്ഥം ആക്കുന്ന വാക്കുകൾ.
ഒരു അതിഥി വീട്ടിൽ വന്നാൽ സാധാരണ നമ്മൾ എന്താണ് ചെയ്യുന്നത്.
അവരെ സന്തോഷത്തോടെ സ്വീകരിക്കും നല്ല രുചിയേറിയ ആഹാരം സ്നേഹത്തോടെ കൊടുത്ത് സല്ക്കരിക്കും. പേര് പോലെ തന്നെ അതിഥിയിലെ രീതികളും.
നല്ല വിശപ്പോടെ കേറി. ഉള്ളിൽ ഒരു സംശയം എല്ലാം കാണുമോ, തീർന്നിരിക്കുമോ. കുടുംബ പരിവാരങ്ങൾ എല്ലാം കൂടെയുണ്ട്. ഭാഗ്യം, തീർന്നിട്ടില്ല മെയിൻ ആയിട്ടുള്ള കേരളീയ ഭക്ഷണം എല്ലാം ഹാജരാണ്. സ്പെഷ്യൽ നോർത്ത് ഇന്ത്യൻ ഡിഷസ്സ് എല്ലാം വൈകുന്നേരം മുതൽ കിട്ടി തുടങ്ങും എന്ന് അറിഞ്ഞു.
ഇഷ്ടപ്പെട്ട മസാല ദോശയാണ് ആദ്യം ഓർഡർ ചെയ്തത്. നല്ല ക്വാണ്ടിറ്റിയും ക്വാളിറ്റിയും ഉള്ള മസാല ദോശ. 100% recommended. കറികൾ എല്ലാം ഒന്നിനൊന്നു മെച്ചം. പ്രത്യേകിച്ച് ആ ചമ്മന്തി പൊടിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെ.
ഉഴുന്ന് വട നല്ല മൊരിഞ്ഞ വട, നല്ല ടേസ്റ്റ്.
ഭാര്യയും കുട്ടികളും മസാല ദോശ + വട കൊണ്ട് തൃപ്തരായി. കൊടിയ വിശപ്പ് കാരണം പൂരിയും പൊങ്കലും കൂടെ ഞാൻ ഓർഡർ ചെയ്തു. പൂരി പൊളി, ഇഷ്ടപ്പെട്ടു. മൂത്ത മോൾക്ക് കണ്ടപ്പോൾ കൊതി. പകുതി കൊടുത്തു. പൊങ്കെലെന്തോ എനിക്ക് അത്ര പിടിച്ചില്ല. പൊങ്കൽ രുചിച്ചു നോക്കിയ ഭാര്യയ്ക്ക് അത് ഇഷ്ടപ്പെട്ടു.
കോഫിയും ചായയും കൊള്ളാം.
എല്ലാം കൊണ്ടും – സ്റ്റാഫുകളുടെ പെരുമാറ്റം കൊണ്ടും ഭക്ഷണത്തിന്റെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും കൊണ്ടും സന്തോഷത്തോടെ വന്നു വെജിറ്റേറിയൻ ഭോജനങ്ങൾ ആസ്വദിക്കാവുന്ന ഒരു സ്ഥലം ആണ് അൽ ഹസ്സന്റെ കുടുംബത്തിലെ അംഗമായ അതിഥി.