PappanChani – പാപ്പൻചാണി SB ഹോട്ടലിലെ ശശി ചേട്ടന്റെ ഭക്ഷണം പൊളി
മരിച്ചീനിയും കാന്താരി ചമ്മന്തിയും - നിങ്ങൾ അവിടെ പോയാൽ must ആയി ചോദിച്ചു വാങ്ങിക്കേണ്ട ഒന്നാണ് അവിടത്തെ ഈ കാന്താരി ചമ്മന്തി. ചോദിച്ചാലെ കിട്ടു. ജീരകം, ഇഞ്ചി, തേങ്ങയൊക്കെ അരച്ച് ചേർത്തിട്ടുണ്ടെന്നു തോന്നുന്നു. വേറെ കറികളൊന്നും ഇല്ലെങ്കിലും ആ കാന്താരി മാത്രം മതി അത് കഴിക്കാൻ, അത്രയ്ക്കുണ്ട് അതിന്റെ രുചി അരി പുട്ടും, ഗോതമ്പ് പുട്ടുമുണ്ട് ചിക്കൻ പെരട്ട് കിടു . മട്ടൻ പെരട്ടും വളരെ നല്ലത്. "നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൽപുറം നന്മകളാൽ സമൃദ്ധം" ശ്രീ കുറ്റിപ്പുറം കേശവൻ നായരുടെ വരികൾ എത്ര സാർത്ഥകം SB HOTEL Pappanchani Sasi Annan Nadan Chicken Pirattu Kada Palappooru, Kerala 695027 095443 41169 https://goo.gl/maps/RbYD56AovqGmuXQD7