Kentucky Fried Chicken അഥവാ KFC യുടെ ചരിത്രവും വ്യക്തിപരമായ അനുഭവങ്ങളുമാണിവിടെ പങ്ക് വയ്ക്കുന്നത്.
ഈയിടയ്ക്ക് സ്വഗ്ഗി വഴി KFC രുചിക്കുകയുണ്ടായി.
10 pc Leg Piece Bucket & 4 dips – ₹ 780
4 pc Hot Chicken Wings – ₹ 150.48
Order Packing Charge – ₹ 33.33
Discount Applied – -₹49.99
Taxes – ₹48.19
Bill Total – ₹ 962
ക്വാണ്ടിറ്റി വച്ച് നോക്കുമ്പോൾ ചിക്കൻ വിംഗ്സ് വാങ്ങേണ്ടിയിരുന്നില്ലെന്ന് തോന്നി. ലെഗ് പീസ് ബക്കറ്റ്സും ഡിപ്സും കൊണ്ട് തന്നെ വയറ് നിറഞ്ഞു. കൊള്ളാം ഇഷ്ടപ്പെട്ടു എന്നതിൽ കവിഞ്ഞ് കഴിച്ച വേറെ ഫ്രൈഡ് ചിക്കനുകളുമായി താരതമ്യം ചെയ്താൽ KFC യുടെ Good എന്ന് പറയാം. വ്യക്തിപരമായി Very Good, Excellent എന്ന രീതിയിൽ പറയാൻ തോന്നുകില്ല തന്നെ. ഡിപ്സിൽ എരിവുള്ളത് കൂടുതൽ ആസ്വാദ്യകരമായി തോന്നി.
കെ.എഫ്.സി യുടെ ചരിത്രം പറയുമ്പോൾ അതിന്റെ ഉപജ്ഞാതാവിന്റെ കഥയും പറയേണ്ടി വരും.
1890 സെപ്തംബർ ഒമ്പതിന്, അമേരിക്കയിലെ ഇൻഡ്യാന എന്ന സംസ്ഥാനത്തിലെ ഹെൻറി വില്ല എന്ന സ്ഥലത്താണ് കെ.എഫ്.സി യുടെ സ്ഥാപകൻ Harland Sanders ജനനം കൊണ്ടത്.
1895 – ഹാര്‍ലണ്ട് സാന്‍ടെര്‍സിൻ്റെ അഞ്ചാം വയസ്സിൽ പിതാവ് മരണപ്പെട്ടു. അമ്മ ജോലിക്ക് പോയിരുന്ന സമയം തനിക്കും ഇളയ സഹോദരങ്ങൾക്കും ഹാർലണ്ടാണ് ആഹാരം പാചകം ചെയ്ത് നല്കിയിരുന്നത്. അങ്ങനെ തന്റെ ഏഴാമത്തെ വയസ്സിൽ തന്നെ പാചകമെന്ന കലയെ അറിയാൻ തുടങ്ങി. ബ്രെഡിലും പച്ചക്കറിയിലും മാംസത്തിലുമായിരുന്നു തന്റെ പാചക നൈപുണ്യം അദ്ദേഹം വെളിവാക്കി തുടങ്ങിയത്.
1903 – പന്ത്രണ്ട് പതിമൂന്ന് വയസ്സുള്ളപ്പോൾ ‘ആൾജിബ്ര’ യെ പേടിച്ച് ഏഴാം ക്ളാസ്സിൽ പഠനം നിർത്തി. 13 വയസ്സുള്ളപ്പോൾ വീട് വിട്ടിറങ്ങി കുതിരവണ്ടികളിൽ പെയ്ൻറടിക്കാൻ പോയി. 14 വയസ്സുള്ളപ്പോൾ കൃഷി പണിക്കും.
1906 – 1930, 16 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കാലഘട്ടത്തിനുള്ളിൽ വിവിധ ജോലികൾ അദ്ദേഹം ചെയ്തു. പതിനാറാമത്തെ വയസ്സിൽ അമ്മയുടെ അനുമതിയോടെ അമ്മാവൻ്റെ അടുത്തെത്തിയ ഹാർലണ്ടിന് ‘സ്ട്രീറ്റ്കാർ’ കമ്പനിയിൽ കണ്ടക്ടറായി അദ്ട്ടേഹം ജോലി തരപ്പെടുത്തി കൊടുത്തു. തുടർന്ന് വയസ്സിൽ തിരുമറി നടത്തി അമേരിക്കൻ സൈന്യത്തിലും സേവനമനുഷ്ഠിച്ചു. 1907 ൽ യഥാപൂർവ്വമായ വിരമിക്കലിന് ശേഷം അമ്മാവൻ്റെയടുത്ത് തന്നെ മടങ്ങിയെത്തി. അദ്ദേഹം ഹാർലണ്ടിന് കൊല്ലപ്പണി ഫാക്ടറികളിൽ തരപ്പെടുത്തി കൊടുത്തു. രണ്ട് മാസത്തിന് ശേഷം തീവണ്ടിയിലെ കരിപുരണ്ട പാത്രങ്ങൾ കഴുകുന്ന ജോലിയിലായി. അതിന് ശേഷം ഫയർമാനായി ജോലി ചെയ്തു. അസുഖത്തെ തുടർന്ന് ജോലിക്ക് ഹാജരാകാൻ കഴിയാത്ത ഒരു സാഹചര്യം ഉടലെടുത്തപ്പോൾ 3 വർഷമായി തുടർന്നിരുന്ന ആ ജോലിയിൽ നിന്ന് 1909 ൽ പിരിച്ച് വിടപ്പെടുകയാണ് ഉണ്ടായത്.
ഇതിനെ തുടർന്ന് 1909 മുതൽ റെയിൽവേയിൽ ലേബർ ജോലികളിലേക്ക് അദ്ദേഹം മാറി. 1909 ലായിരുന്നു വിവാഹം. ഇതിനിടയിൽ വീണ്ടും ഫയർമാനായി ജോലി കണ്ടെത്തി. രാത്രികളിൽ നിയമം കറസ്പോണ്ടൻസ് കോഴ്സിലൂടെ പഠിക്കാനും സമയം കണ്ടെത്തി. സഹപ്രവർത്തകനായുള്ള കലഹത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. കുറച്ച് നാളുകൾക്ക് ശേഷം 3 വർഷത്തോളം കോടതിയിൽ നിയമം പ്രാക്ടീസ് ചെയ്തു. സാമ്പത്തികം കുഴപ്പമില്ലാതെ പോകുന്ന ഈ അവസരത്തിൽ സ്വന്തം കക്ഷിയുമായി കോടതി മുറിയിൽ വച്ച് വഴക്കുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ മതിപ്പ് നഷ്ടമായി. ഇതേ തുടർന്ന് സ്വന്തം നാട്ടിൽ അമ്മയുടെ അടുത്ത് പോകാൻ അദ്ദേഹം നിർബന്ധിതനായി.
ഇതിനെ പറ്റി അദ്ദേഹത്തിൻ്റെ ആത്മകഥാകാരൻ രേഖപ്പെടുത്തിയിട്ടുള്ളത് – താൻപോരായ്മ, സ്വയം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, ക്ഷമയില്ലായ്മ, നയതന്ത്രതയോടെ സ്വയം നീതി നടപ്പാക്കാനുള്ള കഴിവില്ലായ്മ ഇതെല്ലാമാണ് തുടർച്ചയായുള്ള അദ്ദേഹത്തിൻ്റെ പരാജയത്തിൻ്റെ കാരണമായി ചൂണ്ടി കാട്ടിയിട്ടുള്ളത്.
ഹാർലണ്ട് വീണ്ടും ലേബർ വർക്കിനായി പോയി തുടങ്ങി. 1916 ൽ പ്രൂഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടി. അനുസരണക്കേട് കാരണം ആ ജോലിയിൽ നിന്നും പിരിച്ച് വിടപ്പെട്ടു. തുടർന്ന് വേറൊരു ഇൻഷുറൻസ് കമ്പനിയിൽ ജോലിക്ക് ചേർന്നു.
1920 ൽ സാൻഡേഴ്സ് തന്റെ മുപ്പതാമത്തെ വയസ്സിൽ ഒരു കടത്ത് ബോട്ട് കമ്പനി സ്ഥാപിച്ചു. നല്ല തുടക്കം കിട്ടിയെങ്കിലും തനിക്ക് പറ്റിയ ജോലിയല്ല എന്ന് പറഞ്ഞ് ആ കമ്പനി മറ്റുള്ളവർക്ക് വിട്ട് കൊടുത്ത് തന്റെ ഷെയറും വാങ്ങി Acetylene (വാതക) ലാമ്പുകൾ നിർമിക്കുന്ന പുതിയ ഒരു കമ്പനി തുടങ്ങുകയാണുണ്ടായത്. ഇലക്ട്രിക്ക് ലാമ്പുകൾ താമസിയാതെ രംഗത്തിറങ്ങിയതോടെ ഈ സംരംഭത്തിന്റേയും അന്ത്യമായി.
തുടർന്ന് സാൻഡേഴ്സ് സെയ്ൽസ്മാനായി ടയർ കമ്പനിയിൽ ജോലി ചെയ്തു വരികെ 1924 ൽ കമ്പനി അടച്ച് പൂട്ടുക കാരണം ആ ജോലിയും നഷ്ടപ്പെട്ടു. ഒരു ഓയിൽ കമ്പനിയുടെ മാനേജരെ സന്ദർഭവശാൽ പരിചയപ്പെടുക നിമിത്തമായി അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം സാൻഡേഴ്സ് അതിൻ്റെ ഒരു സർവീസ് സ്റ്റേഷൻ നടത്തി കൊണ്ട് പോകുന്ന ജോലിയിൽ ഏർപ്പെട്ടു. 1930 ൽ അമേരിക്കയിൽ പരക്കേ ഉണ്ടായ സാമ്പത്തിക മാന്ദ്യതയെ തുടർന്ന് സർവീസ് സ്റ്റേഷനും അടയ്ക്കപ്പെടുകയാണ് ഉണ്ടായത്.
1930 ൽ തന്നെ വേറൊരു ഓയിൽ കമ്പനി തങ്ങളുടെ ഒരു സർവീസ് സ്റ്റേഷൻ നടത്തിപ്പിനായി ഹാർലണ്ട് സാൻഡേഴ്സിന് വിട്ട് കൊടുത്തു. സാൻഡേഴ്സ് ചിക്കൻ വിഭവങ്ങളും , കൺട്രി ഹാമുകൾ, സ്ടീക്കുകൾ തുടങ്ങിയവ അവിടെ വരുന്നവർക്ക് കൊടുത്ത് തുടങ്ങി. റെസ്റ്റോറൻറ് തുടങ്ങുന്നതിന് മുമ്പ് സർവീസ് സ്റ്റേഷനിൽ വരുന്ന ഉപഭോക്താക്കൾക്കും അടുത്ത് താമസിക്കുന്നവർക്കുമാണ് നല്കിയത്.
1935 ൽ സാൻഡേഴ്സിന് Kentucky Colonel പദവി Kentucky ഗവർണറിൽ നിന്ന് കിട്ടുകയുണ്ടായി. തദ്ദേശവാസികളിൽ ക്രമേണ പ്രശസ്തിയാർജിച്ച നാളുകളിൽ, 1939 ൽ ഭക്ഷണ നിരൂപണത്തിൽ പ്രശസ്തനായ Duncan Hines സാൻഡേഴ്സന്റെ റെസ്റ്റോറൻറ് സന്ദർശിക്കാനിട വന്നു. റസ്റ്റോറൻ്റകൾക്ക് വഴികാട്ടിയെന്ന രീതിയിൽ അമേരിക്കയാകെ പ്രചാരത്തിലായിരുന്ന അദ്ദേഹത്തിൻ്റെ Adventures in Good Eating എന്ന എഴുത്തിൽ സാൻഡേഴ്സിൻ്റെ ഭക്ഷണയിടത്തെ പറ്റിയുള്ള നല്ല വരികൾ ജന ശ്രദ്ധ കൂടുതൽ നേടാൻ സാൻഡേഴ്സിന് സഹായകമായി.
1939 ജൂലൈ തന്റെ 48-49 മത്തെ വയസ്സിൽ സാൻഡേഴ്സ് ഒരു മോട്ടൽ സ്വന്തമാക്കി. എങ്കിലും അദ്ദേഹത്തിന്റെ നോർത്ത് കോർബിൻ റെസ്റ്റോറൻ്റും മോട്ടലും 1939 സെപ്തംബറിൽ അപകടത്തിൽ അഗ്നിക്കിരപ്പെടുകയാണുണ്ടായത്. എന്നിരുന്നാലും 140 സീറ്റോടു കൂടി ഹാർലണ്ട് സാൻഡേഴ്സ് തന്റെ മോട്ടൽ പുതുക്കിപ്പണിതു.
1940 ജൂലൈ തന്റെ അമ്പതാമത്തെ വയസ്സിലാണ് ഹാൻഡേഴ്സ് ആ “സീക്രട്ട് റെസിപ്പി” യുടെ അവസാന ഘട്ടങ്ങളിലോട്ട് എത്തി ചേർന്നത്. പാൻ ഫ്രൈയറിനേക്കാളും പ്രഷർ ഫ്രൈയറാണ് ഫ്രൈഡ് ചിക്കനാക്കാൻ കൂടുതൽ വേഗമെന്ന് അദ്ദേഹം കണ്ടെത്തി. 11 herbs and spices – പൊതുവെ ഇങ്ങനെയാണ് തന്റെ രഹസ്യ ചേരുവകളെ ഹാൻഡേഴ്സ് നിർവചിച്ചിരിക്കുന്നത്. ഉപ്പും കുരുമുളകും ഉണ്ട് ബാക്കില്ലൊം എല്ലാവരുടേയും അടുക്കളയുടെ അറകളിൽ കാണപ്പെടുന്നത് എന്ന രീതിയിലാണ് ഹാൻസേഴ്സ് തൻ്റെ രഹസ്യ ചേരുവകളെ കുറിച്ച് പറഞ്ഞത്.
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ വരവോടെ ടൂറിസം എല്ലാം നിന്ന അവസരത്തിൽ ഹാൻഡേഴ്സ് തൻ്റെ Asheville മോട്ടൽ അടയ്ക്കാൻ നിർബന്ധിതനായി. കുറച്ച് നാൾ ഗവർണമെൻ്റിന് വേണ്ടി കഫേറ്റരിയകൾ നടത്തി. അതിന് ശേഷം ഒരിടത്ത് അസിസ്റ്റൻറ് കഫേറ്റരിയ മാനേജറായി ജോലി ചെയ്തു.
മാനേജറെന്ന നിലയിൽ നോർത്ത് കാബിൻ റെസ്റ്റോറൻറും മോട്ടലും വിട്ട ശേഷം 1942 ൽ Asheville ബിസിനസ്സ് അദ്ദേഹം അത് വിറ്റു. 1947 ൽ – തന്റെ അമ്പത്തിയേഴാമത്തെ വയസ്സിൽ വിവാഹബന്ധം വേർപിരിഞ്ഞു വളരെ നാളായി ആഗ്രഹിച്ചിരുന്ന ഒരാളെ 1949 ൽ കല്യാണം കഴിച്ചു. Kentucky Colonel പദവി 1950 ൽ സുഹൃത്തായ ഒരു ഗവർണറിൽ നിന്നും വീണ്ടും അദ്ദേഹത്തെ തേടിയെത്തി.
1950 – 1980 – കെന്റക്കി ഫ്രൈഡ് ചിക്കന്റെ വീരഗാഥ
1952 ൽ തന്റെ 62 മത്തെ വയസ്സിൽ സാൻഡേഴ്സ് ആദ്യമായി തൻ്റെ സീക്രട്ട് റെസിപ്പിയായ “കെന്റക്കി ഫ്രൈഡ് ചിക്കൻ” ഫ്രാഞ്ചൈസിക്ക് കൊടുത്തു. KFC യുടെ വരവോട് കൂടി ഫ്രാഞ്ചൈസി ഏറ്റെടുത്ത റസ്റ്റോറന്റിന് മുമ്പത്തേക്കാളും മൂന്നിരട്ടി വില്പനയാണുണ്ടായത്, അതും 75 ശതമാനവും കെ.എഫ്.സിയിൽ നിന്ന്. ഇതോട് കൂടി പല റെസ്റ്റോറൻറ് ഉടമകളും ഹാർലണ്ട് സാൻഡേഴ്സിനുമായി ഫ്രാഞ്ചൈസയിൽ ഏർപ്പെട്ടു.
ഇതെല്ലാം കാരണം താൻ അപ്പോൾ നടത്തിയിരുന്ന റെസ്റ്റോറൻറ് സാൻഡേഴ്സ് തീർച്ചയായും വിജയത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ട്രാഫിക്ക് കുറയ്ക്കാൻ സജ്ജമായ പുതിയ ഹൈവേ വന്നത് കാരണം തന്റെ 65 മത്തെ വയസ്സിൽ അത് കൊടുക്കേണ്ടി വന്നു. ഒരു സോഷ്യൽ സെക്യൂരിറ്റിയിൽ ഇട്ടിരുന്ന സേവിംഗ്സിൽ നിന്നും മാസം തോറും കിട്ടിയിരുന്ന തുക ഉപയോഗിച്ച് ഫ്രാഞ്ചൈസി എടുക്കാൻ ഉപയുക്തമായ നല്ല ഭക്ഷണയിടങ്ങൾ നോക്കി അമേരിക്കയിൽ അങ്ങോളുമിങ്ങോളും സഞ്ചരിക്കുകയുണ്ടായി.
1959 ൽ സാൻടേഴ്സും അദ്ദേഹത്തിൻ്റെ ഭാര്യയായ ക്ലാഡിയയും പുതിയ ഒരു റെസ്റ്റോറൻറ് തുറക്കുകയുണ്ടായി. ഫ്രാഞ്ചൈസികൾ തേടിയുള്ള യാത്രകൾ അപ്പോഴും മുടക്കിയിരുന്നില്ല. കാറിൻ്റെ പുറകിലുള്ള സീറ്റാണ് ഉറക്കത്തിനായി സാൻഡേഴ്സ് ആ സമയം കൂടുതൽ ആശ്രയിച്ചിരുന്നത്. സാൻഡേഴ്സിനെ തേടിയും ഫ്രാഞ്ചൈസിക്കായി ആളുകൾ എത്തി തുടങ്ങി. ഇങ്ങനെ സാർഡേഴ്സ് കമ്പനി നടത്തുന്ന വേളയിൽ ഭാര്യയായ ക്ലാഡിയ സ്പൈസസ് മിക്സ് ചെയ്യാനും റെസ്റ്റോറൽറിലേക്ക് അയക്കാനുമായി മുഴുകി.
KFC ലോകവ്യാപകമായി വളരെ വേഗത്തിൽ വളരുന്ന ഫാസ്റ്റ് ഫുഡ് ശ്യംഖലയുടെ കണ്ണിയായി മാറാൻ അധികം കാലതാമസമുണ്ടായില്ല. 1960 മധ്യത്തോടെ കാനഡ, യുകെ, മെക്സിക്കോ, ജമൈക്ക തുടങ്ങിയിടങ്ങളിൽ കെ.എഫ്.സിയുടെ ഔട്ട്ലെറ്റുകൾ തുടങ്ങി. 1962 ൽ താൻ ഉണ്ടാക്കിയെടുത്ത പ്രഷർ ഫ്രൈഡ് ചിക്കൻ രീതിക്ക് പേറ്റൻ്റ് – ഉടമസ്ഥവകാശം നേടിയെടുക്കാൻ സാധിച്ചു. ട്രേഡ്മാർക്കായ ആ വരികളുടെ “It’s Finger Lickin’ Good” പേറ്റൻറ് 1963 ലും.
ത്വരതഗതിയിൽ 600 സ്ഥലത്തായുള്ള കമ്പനിയുടെ വളർച്ച സാൻടേഴ്സിനെ വളരെയേറെ സന്തോഷിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. 1964 ൽ തന്റെ 73-74 മത്തെ വയസ്സിൽ Kentucky Fried Chicken കോപ്പറേഷൻ 2 മില്യൺ ഡോളറിന് വിറ്റു. (തുടക്കത്തിൽ എല്ലാ ഫ്രാബൈസികളും വില്പനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.) KFC യുടെ ശമ്പളം പറ്റുന്ന ബ്രാൻഡ് അമ്പാസിടറായി സാൻടേഴ്സ് തുടരുകയും ചെയ്തു.
കമ്പനിയുടെ അടയാളം തന്നെ സാൻടേഴ്സനായി മാറി. കമ്പനി വിറ്റ ശേഷവും കമ്പനിയുടെ തന്നെ മുതൽ മുടക്കിൽ 320000 കിലോമീറ്റർ അങ്ങോളുമിങ്ങോളം കമ്പനിയുടെ പ്രതിപുരുഷനായി സഞ്ചരിക്കുകയുണ്ടായി. കെ.എഫ്.സി യുമായി ബന്ധപ്പെട്ട് കച്ചവട പരസ്യങ്ങളിലും അഭിനയിക്കുകയുണ്ടായി. ഇതെല്ലാം കൊണ്ട് തന്നെ ഫ്രാഞ്ചൈസികൾ വ്യാപരിപ്പിക്കുവാനും ഒരുപാട് പേരെ സ്വാധീനിക്കാനാമുള്ള കഴിവ് അദ്ദേഹത്തിന് നില നിർത്താൻ കഴിഞ്ഞു.
KFC ഏറ്റെടുത്ത പുതിയ കമ്പനി ഗ്രേവിയിൽ ഒരു മാറ്റം വരുത്തി. തുടക്കത്തിൽ ഹാര്‍ലണ്ട് സാൻടേഴ്സ് ഇതിനെ പുകഴ്ത്തിയെങ്കിലും സമയവും ചിലവും കുറയ്ക്കാനായി ഉണ്ടാക്കിയ ഗ്രേവി ഗുണനിലവാരം താഴ്ന്നതാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഗ്രേവിയെ ചുവരിൽ ഒട്ടിക്കാനുള്ള പശയോടാണ് ഉപമിച്ചത്. 1973 ൽ KFC സ്വന്തമായിരുന്ന Heublien Inc യ്ക്കെതിരെ സാൻടേഴ്സ് താൻ വികസിപ്പിക്കാത്ത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്‌തുവെന്നാരോപിച്ച് കേസ് കൊടുത്തു.
കമ്പനി അദ്ദഹത്തിന്റെ ചുവരിലെ പശ പരാമർശനത്തിനെതിരെ കേസ് കൊടുത്തെങ്കിലും കേസ് തള്ളി പോവുകയാണ് ഉണ്ടായത്. 1979 കളിൽ ഫ്രാഞ്ചൈസുകളിൽ അപ്രതീക്ഷ സന്ദർശനകളിലൂടെ അമ്പരപ്പിച്ച സാൻടേഴ്സ് അവിടെയുള്ള ആഹാരത്തിന്റെ രുചി പരിശോധിച്ച് അവ അദ്ദേഹത്തെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ ഭാഷയിൽ അപലപിക്കുവാനും മടി കാണിച്ചില്ല.
സാൻടേഴ്സും ഭാര്യ ക്ലോഡിയയും “ക്ലോഡിയ സാൻടേഴ്സ് ഡിന്നർ ഹൗസ്” എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു റെസ്റ്റോറൻറ് തുറന്നുവെങ്കിലും പിന്നെ അത് Heublien Inc യ്ക്ക് തന്നെ വില്ക്കുകയാണുണ്ടായത്. സാൻഡേഴ്സിൻ്റെ “യഥാർത്ഥ ചേരുവകൾ” അടങ്ങിയ ഫ്രൈഡ് ചിക്കൻ കൊടുക്കുന്ന കെ.എഫ്.സി അല്ലാത്ത ഒരേ ഒരു റെസ്റ്റോറൻറ് എന്ന് തന്നെ ഇതിനെ പറ്റി പറയാം.
1980 ജൂണിൽ സാൻടേഴ്സിന് ബ്ലഡ് കാൻസർ സ്ഥീകരിക്കപ്പെട്ടു. 1980 ഡിസംബർ 16 ന് തൊണ്ണൂറാം വയസ്സിൽ ന്യൂമോണിയ ബാധയാൽ അദ്ദേഹം മരണപ്പെട്ടു.
സാൽടേഴ്സിന്റെ മരണസമയം 48 രാജ്യങ്ങളിലായി 6000 ഔട്ട്ലെറ്റുകളിൽ വർഷം തോറും രണ്ട് ബില്യൺ ഡോളറിന് വില്പനയാണ് KFC ക്ക് ഉണ്ടായിരുന്നതെങ്കിൽ ഡിസംബർ 2020 ലെ കണക്ക് അനുസരിച്ച് മക്ഡൊണാൾഡ് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷണശാല ശൃംഖലയായ KFC 150 രാജ്യങ്ങളിലായി 24104 ഇടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു 27.9 ബില്യൺ വരുമാനവുമായി.
ഫ്രൈഡ് ചിക്കനല്ലാതെ ഹാം ബെർഗർ, ചിക്കൻ സാൻവിച്ചസ്, റാപ്സ്, ഫ്രെഞ്ച് ഫ്രൈസ്, സോഫ്റ്റ് ട്രിങ്ക്, മിൽക്ക് ഷേക്ക്, സാലഡ്, ഡെസ്സേർട്ട് എന്നിവയും KFC യിൽ ഇടം പിടിച്ചു കഴിഞ്ഞു.
Piza Hut, Taco Bell, WingStreet ഒക്കെ കൈയ്യാളുന്ന YumBrands ന്റെ കീഴിലാണ് ഇന്ന് KFC.
www.kfc.com