Date: 08 Nov 2018
Location: Highrange Takeaway Kuravankonamകുറവൻകോണം അമ്പലമുക്ക് റോഡ് പോകുമ്പോൾ ഗോകുലം ജംഗ്ഷന്റെ അടുത്തായി ഇടതു വശത്തു
Contact No: 9447891931
പലരും എന്നോടും പറയാറുണ്ട്, എങ്ങനെ വിശ്വസിച്ചു ഈ ഹോട്ടലിലെ ആഹാരമൊക്കെ കഴിക്കും. എന്തൊക്കെ അസുഖം വരുമോ ആവോ. എന്നൊക്കെ. അവരോടെല്ലാം ഞാൻ പറയുന്ന പേരുകളിൽ ഒന്നാണ് HighRange TakeAway
ഇന്നലെ മുതൽ അവിടെ പുതിയൊരു വിഭവം നമ്മൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പേര് പോലെ തന്നെ High Range ആണ് ഈ ബിരിയാണി. നല്ല ക്വാളിറ്റിയുള്ള കൈമ അരിയുടെ രുചി, അതൊന്നു വേറെ തന്നെ. നല്ല വെന്ത ചിക്കന്റെ പീസുകൾ.
ഒരു പേടിയോടു കൂടിയാണ് ഉച്ചയ്ക്ക് ഓഫീസിൽ നിന്നെറങ്ങി അങ്ങോട്ട് പോയത്. ദൈവമേ തിരിച്ചു വരുമ്പോൾ ബിരിയാണിയും കഴിച്ചു വയറും വീർത്തിട്ടു ഓഫീസിൽ കിടന്നു ഉറങ്ങേണ്ടി വരുമോന്നു. ഭാഗ്യം, കഴിച്ചാൽ വയർ ഭും എന്ന് വീർക്കില്ല, ഉറക്കവും വരില്ല. വേറെ ഒരു taste ആണ് ഈ ബിരിയാണിക്ക്, സാധാരണ മസാല അല്ല ഉപയോഗിച്ചിരിക്കുന്നത്. Green Masala ആണ്. അത് പോലെ Dalda, Colour, Essence എന്നിവയ്ക്കും ഈ ബിരിയാണിയിൽ സ്ഥാനമില്ല. തികച്ചും പ്രകൃതിദത്തമായ ഒരു ബിരിയാണി എന്ന് തന്നെ പറയാം. നല്ല ക്വാളിറ്റിയുള്ള നെയ്യാണ് ഉപയോഗിച്ചിരിക്കുന്നത്. ആവശ്യത്തിന് മാത്രമേ ചേർത്തിട്ടുള്ളു. കൂടെ തന്ന നാരങ്ങാ അച്ചാറും സലാഡും (Raitha) നമ്മുടെ വീട്ടിൽ ഉണ്ടാക്കിയത് പോലെ.
സാധാരണ വാഴയിലയിൽ അല്ല ബിരിയാണി കിട്ടുന്നത്. പാത്രത്തിൽ തന്നെയാണ്. ഒരു വാഴയില അവിടെ ഉണ്ടായിരുന്നത് കാരണം അതിലോട്ട് മാറ്റിയെന്നേ ഉള്ളൂ. വാഴയിലയിൽ അധികം നേരം ബിരിയാണി പൊതിഞ്ഞു വച്ചാലും അതിന്റെ ടേസ്റ്റ് മാറാം.
Swapp ഇൽ ഇത് available ആണ് in City limit with free delivery charge. വില 140 Rs തന്നെ. ക്വാണ്ടിറ്റിക്കൊപ്പം ക്വാളിറ്റിയും ചേർത്ത് വച്ചാൽ HighRange Biriyani അതുക്കും (140 Rs ക്കും) മേലെ.
Google Map:
https://goo.gl/maps/XXHa1SXdtp68d5d9A
ഹൈറേഞ്ചിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ