Date: 13-10-2018
Location: Neyyatinkara | At Alumoodu Jn near to RealValue Super market

ഉച്ചയ്ക്ക് അമരവിളയിൽ പോകേണ്ട ഒരാവശ്യം വന്നു. ഭാര്യയെയും പിള്ളേരെയും കൂടെ കൂട്ടി. ഊണിനു നെയ്യാറ്റിൻകര ശരവണ ഭവനിൽ ഇറങ്ങി നെയ്യാറ്റിൻകരയിൽ ഉള്ള സുഹൃത്തും ഊണിൽ പങ്കു ചേർന്നു.

4 ടോക്കൺ എടുത്തു ഊണിനു (70 Rs per head) ഇരുന്നു. ഇളയ കുട്ടി – നിരഞ്ജനക്ക് എടുത്തില്ല. ഊണിനെ പറ്റി ഒറ്റവാക്കിൽ നിസ്സംശയം പറയാം. ഒന്നാന്തരം ഊണ്, നല്ല സർവീസും. ചോറ് നമ്മുടെ ഇഷ്ടം അനുസരിച്ചു കൊണ്ട് വരും. നമ്മൾ വെള്ള ചോറിനു മുൻഗണന കൊടുത്തു (ചമ്പാവരി ചോറും ഉണ്ട്). നല്ല ടേസ്റ്റ് ഉള്ള ചോറ്, ഇഷ്ടപ്പെട്ടു.

കറികൾ 9 എണ്ണം.
പരിപ്പു
സാമ്പാർ
അവിയൽ
ഉരുളക്കിഴങ്ങു ചേർന്ന ഒരു തോരൻ
തീയൽ
പേര് അറിഞ്ഞൂടാത്ത ഒരു കറി
രസം
തൈര്
അട
പായസവും

പിന്നെ മുളകും. മുളക് എനിക്ക് അവർ തരാൻ ആദ്യം വിട്ടു. പറഞ്ഞപ്പോൾ ഉടൻ തന്നെ 2 എണ്ണം പാത്രത്തിൽ കൊണ്ട് വച്ചു.

എല്ലാം ഒന്നിനൊന്നു മെച്ചം. റൊമ്പ പ്രമാദം. കറികളെല്ലാം എന്താ ടേസ്റ്റ്, ഒരു കുറ്റവും പറയാൻ ഇല്ല. എക്സ്ട്രാ കറിയും, ചോറും മനസ്സോടെ തരും. തൈരൊക്കെ അട അട അട …നല്ല ഒന്നാന്തരം തൈര്.

വാഷ് ബേസിൻ ഏരിയുടെ സൈഡിൽ ആയിട്ടു ടോയ്‌ലറ്റ് പോകുന്നതിന്റെ ഇടയ്ക്കുള്ള കർട്ടൻ പോലത്തെ തുണിയും വാഷ്‌ബേസിൻ ഏരിയിലെ തറയിൽ വെള്ളം കിടന്നതും, ഒരു വൃത്തിക്കുറവ് തോന്നി എന്നതൊഴിച്ചാൽ ടേബിളും ബാക്കി കാര്യങ്ങളും എല്ലാം ക്ലീൻ ആയിട്ടു തന്നെ ഫീൽ ചെയ്തു

Car Park ചെയ്യാനുള്ള സ്ഥലം ഉണ്ട്.

നെയ്യാറ്റിൻകരയിൽ ഒരു വെജിറ്റേറിയൻ ഊണ് കഴിക്കാൻ Recommended ആയിട്ടുള്ള സ്ഥലം.

Google Map:
https://goo.gl/maps/vx7B9J7bwc7VMwN79

LEAVE A REPLY

Please enter your comment!
Please enter your name here