ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല
Location: പേയാട് നിന്ന് തിരുമല പോകുമ്പോൾ ചന്തമുക്കുള്ള ഇടതു വശത്തെ ബസ്റ്റോപ്പിനോട് ചേർന്ന്.
Date: 15/11/2018
ദേ പോയി ദാ വന്നു എന്ന് പറയുന്ന പോലെ Tasty Homely Food ൻ്റെ ബോർഡിൻ്റെ പേര് മാറി ആ സ്ഥാനത്തു പുതിയൊരു ബോർഡ് വന്നു. AL ABRAR.
ഉള്ളിൽ ഒരു വിഷമം. നല്ല ഒരു restaurant പോയെല്ലോ എന്നുള്ള വിഷമം. പുതിയത് എങ്ങനെ ഉണ്ടെന്നു നോക്കാം. ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി വീട്ടിലോട്ട് വിളിച്ചു. “എന്തെങ്കിലും ഉണ്ടാക്കിയോ?”. “ഇല്ല.””എന്നാൽ പെട്ടെന്ന് റെഡി ആയിക്കോ. നമുക്ക് ഇന്ന് ഇവിടെ കേറാം”
അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ സകുടുംബം ഹോട്ടലിനു മുന്നിൽ ഹാജരായി. ചെന്നപ്പോൾ മുന്നിൽ പഴയ Tasty Homely Food ൻ്റെ ഓണർ ജോയി ചേട്ടൻ മുന്നിലുണ്ട്.
“ഓഹോ ചേട്ടൻ ഇവിടെ തന്നെ ഉണ്ട് അല്ലേ. പേര് മാത്രമേ മാറ്റിയോളു ?”
“അല്ല ഞാൻ പുള്ളിക്ക് നടത്താൻ കൊടുത്തു”
മുന്നിൽ നിൽക്കുന്ന Mabrooq restaurant ൻ്റെ ഓണറിനെ കാണിച്ചു ചേട്ടൻ പറഞ്ഞു.
Mabrooq എന്ന പേരിൽ 2 restaurant ഉണ്ട് പേയാട്. ഒന്ന് ജംഗ്ഷനിൽ SP തിയേറ്റർ കഴിഞ്ഞു. പിന്നെ ഒന്ന് തടിമില്ല് കഴിഞ്ഞു, ഏകദേശം നമ്മുടെ വീടിൻ്റെ അടുത്തായി വരും. പുള്ളി എന്തായാലും ആ 2 ഹോട്ടലും കൊടുത്തു ഇത് നടത്താൻ ഏറ്റു എടുത്തിരിക്കുന്നു.
ജോയി ചേട്ടൻ തന്നെ നമ്മളെ വിളിച്ചു കൊണ്ട് പോയി അകത്തു കൊണ്ട് ഇരുത്തി. Setup complete മാറി. Front ൽ ഇരിക്കുന്നതിന് പകരം അകത്തു. മുൻപ് കിച്ചൻ ഇരുന്നത് രണ്ടായി തിരിച്ചു. ഒന്ന് ഓപ്പൺ കിച്ചൻ ആയിട്ടും, മറ്റേതു room ആയിട്ടും ഉണ്ട്. 5 ടേബിൾ. ഒന്നിൽ 4 പേർക്ക് വച്ച് ഇരിക്കാം. കുറച്ചു കൂടെ പ്രൈവസി ഫീൽ ചെയ്യും. പാർസലുകാർക്കു Front ൽ വന്നു പാർസലും വാങ്ങിക്കാം. ഹോട്ടലിൻ്റെ സൈഡിൽ കൂടെയും entrance ഉണ്ട്.
ഇലയിലാണ് ആഹാരം കൊണ്ട് വന്നത്. Half Chicken Shawayi with 2 Cuboos(170 Rs), 8 Pathiri (7 Rs per), 5 Porotta (6 Rs Per)1 Plain Mutton Soup(40 Rs per).
സൂപ്പ് കിക്കിടിലം. സൂപ്പ് ചോദിച്ചപ്പോൾ പറഞ്ഞു കഷ്ണങ്ങൾ ഇട്ടതെല്ലാം തീർന്നു പോയി, പ്ലെയിൻ സൂപ്പ് ആണ് ഉള്ളതെന്ന്. എനിക്ക് അതാണ് ഇഷ്ടം. Totally എല്ലാവരുടെയും വയറു full ആയതു കൊണ്ട് ഒരെണ്ണമേ പറഞ്ഞോളൂ. കുരുമുളക്, ഉപ്പ് ഒക്കെ ചേർത്തോളാൻ കൊണ്ട് വച്ചു. ഒന്നും ചേർക്കേണ്ടി വന്നില്ല. എല്ലാം കിറു കൃത്യം. കുരുമുളക് ഇട്ടിട്ടുണ്ട്. എരിയും ഉണ്ട്.പിള്ളേര് കഴിക്കില്ല എന്നാ വിചാരിച്ചതു. അതിനു അടി ആയി. 2 പേരും മത്സരിച്ചു കുടിച്ചു. കുറച്ചു നമ്മൾക്കും കിട്ടി. നല്ല ചൂട് സൂപ്പ്. എല്ലാം കൃത്യം.
പത്തിരി നല്ല ടേസ്റ്റ് ഉണ്ട്. പെറോട്ട നല്ല പോലെ പൊരിഞ്ഞ പെറോട്ട.ചിക്കൻ ഷവായിയും കറക്റ്റ് പാകം. എല്ലാം ഇഷ്ടപ്പെട്ടു അവിടെന്നു ഇറങ്ങി.
ഇറങ്ങാൻ നേരം സംസാരിച്ചു പുതിയ ഓണറോട്. രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെയാണ് സമയം.ക്ലീനിങ് കഴിഞ്ഞു ഇറങ്ങുമ്പോൾ രാത്രി 1 മണിയാകും. ഈ കഴിഞ്ഞ ഞാറായ്ഴ്ച (11/11/2018) തുടങ്ങി രാവിലെ കാപ്പിയും, ഉച്ചയ്ക്ക് ഊണുമെല്ലാം ഉണ്ട്. ഉച്ചയ്ക്ക് ഊണ് 60 Rs variety ആണെന്ന് പറഞ്ഞു. മലക്കറി ഇല്ല, മീൻ ഇല്ല. പകരം Pineapple അല്ലെങ്കിൽ മാങ്ങാ പുളിശ്ശേരി, ചിക്കൻ പീസ്, കാന്താരി മുളക് ചമ്മന്തിയും പിന്നെ കപ്പയും പറഞ്ഞത് ആയാണ് ഓർമ്മ. സമയവും സാഹചര്യവും അനുസരിച്ചു ഊണിനും ഒരു ദിവസം കേറണം.Totally ഇഷ്ടപ്പെട്ടു അവിടെന്നു ഇറങ്ങി.