കളിമണ്ണിലെ ചുട്ട മീൻ

തിരുവനന്തപുരത്തെ ഹോംഷെഫുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിക്ക് തുടക്കം കുറിക്കുകയാണ് ഇവിടെ. Homechef ൽ നിന്ന് വളർന്ന് ഒരു business entrepreneur ആയി മാറിയ ഹിമയെ പരിചയപ്പെടുത്തുകയാണ് ആദ്യം.

കളിമണ്ണിൽ ചുട്ടെടുത്തത് എന്ന് എവിടെയെങ്കിലും കേട്ട് തുടങ്ങിയാൽ പെട്ടെന്ന് മനസ്സിലേക്ക് ഇരച്ച് കയറുന്ന രണ്ട് പേരുകളുണ്ട് ഹിമ അല്ലെങ്കിൽ ചപ്പാത്തികാസ. അത്രയധികം ഈ പേരുകൾ അനന്തപുരിയിൽ ചിരപരിചതമായി തുടങ്ങി.

ഭർത്താവിന് വിദേശത്ത് നല്ലൊരു ജോലി അതോടൊപ്പം തന്നെ കുസാറ്റിൽ നിന്ന് Electrical and Electronics ൽ BTech കഴിഞ്ഞ ഹിമ തന്റെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് കരു പിടിപ്പിക്കുന്നതിന്റെ ഭാഗമായി മുട്ടയ്ക്കാട് എന്ന ഗ്രാമത്തിൽ ജനിച്ച് വളർന്ന ഹിമ ആധുനികതയുടെ മടിത്തട്ടായ ആസ്ത്രേലിയൻ മണ്ണിലേക്ക് പറിച്ച് മാറ്റപ്പെട്ടു. അവിടെ MBA വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ അവിടത്തെ സംസ്ക്കാരത്തിന്റെ ഭാഗമായി പാർട്ട് ടൈമായി ജോലി ചെയ്യാനും ആ പെൺകുട്ടി അപ്പോൾ സമയം കണ്ടെത്തി. അതും തന്റെ ഹൃദയത്തിന്റെ കണ്ണികളാൽ ബന്ധിതമാക്കപ്പെട്ട – ഒരു ജോലിയേക്കാൾ ഉപരി കല പോലെ, പാഷനായി കണ്ടിരുന്ന പാചകം. അതും അതിന്റെ സമ്സത തലങ്ങളിൽ തറ തുടയ്ക്കുന്നത്, പാത്രം കഴുകുന്നത് മുതൽ ഷെഫും സൂപ്പർവൈസറും പിന്നെ മാനേജറുമായി വരെ ഓരോ പടികളും പടി പടിയായി കയറി ആ കളരയിൽ നിറഞ്ഞാടി തിമർത്തു.

അഞ്ചര വർഷത്തെ ജോലിക്ക് ശേഷം , എട്ട് മാസം മുമ്പ് ജോലിയുടെ ഇടവേളയിൽ നാട്ടിൽ തിരിച്ചെത്തിയ സമയം ഹിമ കുറേക്കൂടി ആഴത്തിൽ ചിന്തിച്ചു. വീണ്ടും യന്ത്രങ്ങളുടെ ഭാഗമായി മാറണോ അതോ ഇപ്പോഴും പാഷനായി ഉള്ളിൽ നിറഞ്ഞിരിക്കുന്ന പാചകത്തിന്റെ സമസ്തമേഖലകളിലും ഒരു കൈത്തിരിയായി മാറണോ എന്ന്. സന്തതസഹചാരിമായ Praveen S പച്ചക്കൊടി കാണിച്ചപ്പോൾ എപ്പോഴും മാർഗ്ഗദർശിയായിരുന്ന അമ്മയുടെയും സമ്മതവുമായപ്പോൾ കാര്യങ്ങൾ വേഗത്തിലായി. ആദ്യം വീട്ടിൽ മുട്ടയ്ക്കാട് ആദ്യ ബ്രാഞ്ച് തുടങ്ങി. നഗര മധ്യത്തിൽ ആവശ്യക്കാർ കൂടിയപ്പോൾ ആ ബ്രാഞ്ച് നിലനിർത്തി കൊണ്ട് തന്നെ തൈക്കാടിൽ പുതിയ outlet takeaway ആരംഭിച്ചു, Homechef ന് ഉപരിയായി ഒരു business entrepreneurഎന്നതിന് തുടക്കം കുറിച്ചു.

ചപ്പാത്തി കാസയിലെ പ്രത്യേകതകൾ:
1. എണ്ണ ഉപയോഗിക്കാതെ ഗുണമാർന്ന ഇലകളും പൂക്കളും പച്ചക്കറികളും ചേർത്ത ചപ്പാത്തികൾ.
2. വീട്ടിൽ കഴുകി വൃത്തിയാക്കി പൊടിച്ചുണ്ടാക്കിയ ഗോതമ്പ്
3. ചപ്പാത്തി പായസം, ചപ്പാത്തി വറ്റൽ തുടങ്ങിയ വിഭവങ്ങൾ
4. എണ്ണ ഒരു തരി ഉപയോഗിക്കാതെ കളിമണ്ണിൽ ചുട്ടെടുത്ത മാംസ വിഭവങ്ങൾ – കോഴി, മീൻ
സമയം ഇവിടം വലിയ ഒരു ഘടകമാണ്, വില്ലനാണെന്നൊക്കെ പറയാം. കോഴി കളിമണ്ണിൽ ചുട്ടെടുക്കാനുള്ള ഒരു മുഴുവൻ പ്രക്രിയക്ക് ഏകദേശം 8 മണിക്കൂർ എടുക്കും. മുൻകൂർ ഓർഡർ കൊടുക്കുക.
5. കളിമണ്ണിൽ ചുട്ടെടുത്ത സോയ ചങ്ക്സ് തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങൾ.
6.പ്ലാസ്റ്റിക്ക് ഉപയോഗം നിരുത്സാഹപ്പെടുത്തി കഴിയുന്നതും പാത്രങ്ങൾ തന്നെ കൊണ്ട് വരാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ
7.ഉപഭോക്താൾക്കു സൗജന്യമായി കൊടുക്കുന്ന പ്ലാസ്റ്റിക് അല്ലാത്ത പേപ്പർ പേന മണ്ണിൽ ഉപേക്ഷിച്ചാലും പേനയ്ക്കുള്ളിൽ ആക്കിയ ചെടികളുടെ വിത്തുകൾ വളർന്ന് ചെടികളായി മാറുന്ന പ്രക്രിയക്ക് നാന്ദി കുറിച്ച് പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം ജനങ്ങൾക്ക് എത്തിക്കുന്നതിനൊപ്പം ശാരീരിക പരിമിതികൾ പുറത്ത് കാണിക്കാതെ ധൈര്യമായി മുന്നേറുന്ന രജ്ഞനി എന്ന യുവതിക്കും ഒരു കൈ സഹായമായി മാറുന്നു.

ഈ തിരക്കേറിയ സംരഭത്തോടൊപ്പം തന്നെ ഉപകാരപ്രദമാർന്ന പല ലേഘനങ്ങൾ എഴുതാനും അതോടൊപ്പം നല്ല ഭക്ഷണസംരഭകരെ പരിചയപ്പെടാനും, പരിചയപ്പെടുത്താനും അർഹതപ്പെട്ട മറ്റു ഭക്ഷണശാലകളെ പ്രോത്സാഹിപ്പിക്കാനും ഹിമ സമയം കണ്ടെത്തുന്നു എന്നുള്ളത് സ്തുർഹ്യവും അഭിനന്ദനീയവുമായ ഒരു വിഷയമാണ്.

ഇനി കളിമണ്ണിൽ ചുട്ട മീനിലോട്ട്….
കളിമണ്ണും പൊട്ടിച്ചു പൊതിയഴിച്ച ഞാൻ ആദ്യം കണ്ടത് വേവാത്തൊരു അയല മീൻ ; എന്ന് എനിക്ക് തോന്നിയത്. തൊട്ടപ്പോൾ മനസ്സിലായി നല്ല പോലെ വെന്തു കറക്റ്റ് പാകമായതാണെന്ന്. അരപ്പ് എടുത്ത് നാക്കിൽ വച്ചപ്പോഴെ ഞാൻ ഫ്ളാറ്റ്. ഒന്നാമതേ എരി എനിക്ക് ഇഷ്ടമാണ് അതും അരപ്പിന്റെ. പിന്നെ നേരെ ചൊവ്വേ ഫോട്ടോം പോലും എടുക്കാൻ നിന്നില്ല. ആ കടന്നാക്രമണത്തിൽ ഭാര്യയേയും മൂത്ത മകളേയും തോല്പിച്ച് ഞാനും ഇളയ മോളും വിജയശ്രീളിതരായി നിർവൃതി കൊണ്ടു. മുട്ടയ്ക്കാട് നിന്ന് അടുത്താണ് വിഴിഞ്ഞം അപ്പോൾ ഫ്രെഷിന്റെ രഹസ്യം അധികം ആലോചിച്ച് തല പുണ്ണാക്കേണ്ടി വന്നില്ല.

അങ്ങനെ എല്ലാം കൊണ്ടും കളിമണ്ണിൽ ചുട്ട കോഴി മാത്രമല്ല മീനും പൊളിച്ചു.

അയല – ₹ 150 – വില മീനും സീസണും അനുസരിച്ച് വില മാറാം.

100 % Recommended
Hima’s Chappathi casa
Govt.Women & child Hospital Road, Aristo, Thycaud, Thiruvananthapuram, Kerala 695014
Phone: 91887 21840, 91887 23840
Google Map:
https://goo.gl/maps/FFixzrsc4iG2

LEAVE A REPLY

Please enter your comment!
Please enter your name here