ശാസ്ത ടീ ഷോപ്പ് കല്ലുപാലം, എപ്പോഴും തിളച്ചു കൊണ്ടിരിക്കുന്ന ബീഫ്
എന്റെ യാത്രകളും രുചികളും … ശാസ്ത ടീ ഷോപ്പ് കല്ലുപാലം മലയിൻകീഴ് നിന്ന് പോകുകയാണെങ്കിൽ നെയ്യാറ്റിൻകര പോകുന്ന റോഡിൽ കീളിയോട്തിരിഞ്ഞ് പെരുങ്കടവിളയ്ക്കും മാമ്പഴക്കരയ്ക്കും മുൻപുള്ള കല്ലുപാലം ബസ്സ്റ്റോപിനടുത്തായി. പാലം കഴിയണ്ട അതിന് മുമ്പായി വലത് ഭാഗത്ത്. ചെറിയ ഒരുകടയാണ്. തലേ ദിവസമേ ചെറിയ കനലുകളിൽ എരിയുന്ന ബീഫിന്റെ പ്രത്യേക രുചി അറിയാൻ. ബീഫ് കറിയും ബീഫ് ഫ്രൈയിനോടൊപ്പം ഇവിടെ ദോശ ബെസ്റ്റാണ്. പെറോട്ടയും ഉണ്ട്. ദോശ - ₹ 3 ബീഫ് ഫ്രൈ - ₹ 75 ബീഫ് കറി - ₹ 75 പെറോട്ട - ₹ 6 കടികൾ - ₹ 7 ചായ - ₹ 10 വിലകൾ വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ചതു. വില താമസിയാതെ മാറും. ശശി ചേട്ടനും ഭാര്യ ശൈലജ ചേച്ചിയും 15 വർഷമായി നടത്തുന്ന കട. Sastha Hotel Timings: 4 AM to 7:30 PM Seating Capacity: 8 📲 81369 96443 https://goo.gl/maps/N2cYEMCHz3GpWDDEA