ഹൈറേഞ്ചിലെ താറാവ് ബിരിയാണി (₹ 200) ഇറങ്ങിയ അന്ന് തന്നെ പോയി. താറാവ് ബിരിയാണി ഇത് വരെ കഴിച്ചിട്ടില്ലായിരുന്നു. അതിന്റെ കുറവ് കൂടെ നികത്താം എന്ന് കരുതി. ഇത് നിലവിൽ ശനിയാഴ്ച മാത്രമേ ഉള്ളു എന്നതും ഒരു കാരണം ആണ്.ഇറങ്ങി തിരിക്കും മുമ്പേ ഒന്നും കൂടെ വിളിച്ചു ചോദിച്ചു, ബിരിയാണി അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി.
സംഭവം അടിപൊളി. പൊളിച്ചു അടുക്കി, രുചി നുകർന്നു കഴിച്ചു. ഒരു കുറ്റവും പറയാനില്ല. 100% consistency ഉള്ള ഒരു ഹോട്ടലും ഇല്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. എങ്കിലും ഹൈറേഞ്ചിൽ പോയി ഇത് വരെ നമ്മൾക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. ഇതിന്റെ മുതലാളി ശ്രീ Binu Raman രുചിയിൽ വലിയ അവകാശവാദം ഒന്നും ഉന്നയിക്കാതെ എപ്പോഴും വൃത്തി, മായം ഒന്നും കാണില്ല, വീട്ടിലെ ആഹാരം പോലെ വിശ്വസിക്കാം എന്ന ഉറപ്പു മാത്രം ആണ് നല്കുന്നതെങ്കിലും ഇവിടത്തെ രുചിയും നല്ലതാണെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം (കുടംബാംഗങ്ങളുടെയും)
എന്തായാലും പുള്ളി എപ്പോഴും hygiene ന്റെ കാര്യം പറയുന്നതല്ലേ നേരെ അവരുടെ അടുക്കളയിൽ തന്നെ പോയി കളയാം. ബിനു അതിനും അവസരം ഒരുക്കി തന്നു ആ താറാവ് ബിരിയാണി കഴിച്ച ദിവസം തന്നെ. മുട്ടടയിലെ പുതുശ്ശേരി ലൈനിലാണ് അവരുടെ അടുക്കളയുടെ കെട്ടിടം.
രു ഇരുനില കെട്ടിടം. താഴയാണ് അടുക്കള. മുകളിൽ എല്ലാം കുരുമുളക്, ഗ്രാമ്പു തുടങ്ങിയവ പ്രത്യേകം പ്രത്യേകം ബക്കറ്റിൽ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.അടുക്കള നല്ല വൃത്തിയായി കണ്ടു. എന്ത് പറയാനാ. ഒന്നും പറയാനില്ല എല്ലാം നല്ല neat and clean ആയി സൂക്ഷിച്ചിരിക്കുന്നു.
കുറവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു. എന്ത് പറയാൻ.ഉണ്ടെന്ന് തോന്നിയാൽ അല്ലേ പറയാൻ പറ്റു. കുറേ ദിവസങ്ങൾ കഴിഞ്ഞ് ഒരിക്കൽ കൂടി അവിടെ അടുക്കള അപ്രതീക്ഷതമായി സന്ദർശിച്ചു. ഭാര്യയ്ക്ക് അവിടത്തെ അടുക്കള കാണിച്ച് കൊടുക്കുകയായിരുന്നു ലക്ഷ്യം. ഇപ്രാവശ്യം മുട്ടട ചെന്നിട്ട് കേറുന്നതിനു തൊട്ട് മുൻപ് ബിനുവിനെ വിളിച്ചു പറയുകയേ ചെയ്തുള്ളു.
അടുക്കളയുടെ വൃത്തി മുൻപത്തെ പോലെ തന്നെ. ഒരു മാറ്റവും ഇല്ല.ആരെങ്കിലും വരുമെന്ന് കരുതി മുന്നൊരുക്കങ്ങൾ ഇല്ലാതെ എപ്പോഴും വൃത്തിയായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് അതോടെ ഉറപ്പിച്ചു. ആർക്കും അവരുടെ അടുക്കളയിലോട്ടു പോയി ഇതു നേരിട്ടു ബോധ്യപ്പെടാവുന്നതാണ്.
ബിനു പറയുന്നത് പോലെ ആഹാരത്തിന്റെ രുചി ഒരോരുത്തർക്ക് വ്യത്യാസപ്പെട്ടിരിക്കാം. അത് 100% ഗ്യാരന്റി പറയാൻ പറ്റില്ല. ബട്ട് hygiene ന്റെ കാര്യത്തിൽ ഞാൻ 200% ഗ്യാരന്റി . ഇത് നമ്മൾ നേരിട്ട് അറിഞ്ഞത്.
പറഞ്ഞ് പറഞ്ഞ് അടുക്കള മാത്രമായി ചുരുക്കണ്ട. ആ അടുക്കളയിൽ നിന്ന് വരുന്ന ഭക്ഷണം മറക്കണ്ട. താറാവ് ബിരിയാണി ശനിയാഴ്ച മാത്രം. നാളെ പോയാൽ തട്ടാം.
ഹൈറേഞ്ചിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ