പന്നി കഴിക്കണമെന്ന് തോന്നി സൊമാറ്റോയിൽ വിരൽ ഓടിച്ചപ്പോൾ തടഞ്ഞത് ഹൈറേഞ്ച് ടേക്ക് എവേ എന്ന് പേരാണ്. കുറച്ച് നാളായി അവിടെ നിന്ന് വാങ്ങിച്ചിട്ട്. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല ഒന്ന് വാങ്ങിച്ച് നോക്കാം. ഒരിടക്കാലം മുൻപ് വേറെ ഒരിടത്ത് നിന്ന് പന്നി വാങ്ങിയിട്ട് രുചി ഇഷ്ടപ്പെടാതെ പോയിട്ട് ഇനിയീ സാധനം വാങ്ങിക്കില്ല എന്ന് വിചാരിച്ച ഞാനാണ്.
കുറച്ച് കഴിഞ്ഞ് പന്നി റോസ്റ്റും പെറോട്ടയും ഇങ്ങ് എത്തി. ആശങ്കകൾക്ക് വിരാമമിട്ട് നല്ലൊരു പൊളപ്പൻ പന്നി റോസ്റ്റ്. ആ പെറോട്ടയും കൂട്ടി കഴിച്ച് തീർന്നത് അറിഞ്ഞില്ല. തികച്ചും സംതൃപ്തി നല്കിയൊരു അനുഭവം.
ആദ്യ കാലത്ത് തുടങ്ങിയ സ്ഥലത്ത് നിന്ന് എതിർവശമായാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ 15 പേർക്ക് ഇരിക്കാൻ കഴിയും.
ഉടമസ്ഥനായ ഇടുക്കി സ്വദേശിയായ വിഷ്ണു സതീഷ് 2016 കാലം മുതലേ ഹൈറേഞ്ചിന്റെ തുടക്കത്തിലേ കൂട്ടായി നിന്ന ആളാണ്. നാട്ടിൽ നിന്ന് കൊണ്ടു വരുന്ന മസാലകളാണ് അവിടെ ഉപയോഗത്തിന് എടുക്കുന്നത്.
ഇവിടെ പോർക്കും പോർക്കിന്റെ ബിരിയാണികളും എല്ലാ ദിവസവും ഉണ്ട്. ഞാറായാഴ്ച പോർക്ക് വിന്താലു ഉണ്ട്. ശനിയാഴ്ച താറാവ് റോസ്റ്റും ഉണ്ട്. ചിക്കൻ വിഭവങ്ങൾ, വെള്ളപ്പം, കള്ളപ്പം, ഇടിയപ്പം തുടങ്ങിയവയും ഉണ്ട്.
Highrange Restaurant & Take Away
Location: കുറവൻകോണം അമ്പലംമുക്ക് റോഡ് ഗോകുലം ജംഗ്ഷൻ.
Timings: 12 PM to 10 PM
Monday Holiday
Phone: 099614 69990
Seating Capacity: 15
https://maps.app.goo.gl/qiDR2C4zzEAwmG4GA?g_st=iw
ഹൈറേഞ്ചിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ