ഇത് 2018 ഏപ്രിൾ 21 ന് ARK യിൽ എഴുതിയ പഴയ ഒരു പോസ്റ്റാണ്.

കട ഇപ്പോഴും അവിടെ ഉണ്ടെന്നാണ് എൻ്റെ അനുമാനം. കഥാപാത്രങ്ങൾമാറിയിട്ടുണ്ടാവാം. കൊട്ടി ഘോഷിക്കാൻ വലുതായിട്ട് ഒന്നു കണ്ടില്ലെന്ന് വരാം.

എങ്കിലും വഴിയരികത്തുള്ള ഇത്തരം കൊച്ച് കൊച്ച് കടകൾ പലർക്കും പല സമയത്തും ഒരാശ്വാസമായിരിക്കും. അങ്ങനെയുള്ളവയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള പഴയ ഒരുപോസ്റ്റാണിത്.

നിങ്ങളുടെ അറിവിലും പലർക്കും ഉപകരിക്കുന്ന ഇത്തരം കൊച്ച് കൊച്ച്കടകൾ ഉണ്ടെങ്കിൽ ദയവായി പങ്ക് വയ്ക്കുക. അവർക്കും അത് ഒരു അനുഗ്രഹമായിരിക്കും.

പറയുന്നത് വെറും ഒരു നാരങ്ങ വെള്ളത്തിന്റെ കാര്യം മാത്രമാണ് കൂട്ടരേ. കഴിക്കുന്നഅല്ലെങ്കിൽ കുടിക്കുന്ന ഘടാഘടാദി ഐറ്റംസുകൾ പ്രതീക്ഷിക്കുന്നവരുടെ മുമ്പിൽ ഒരുമുൻകൂർ ജാമ്യം.

നമ്മുടെ അനന്തപുരിയിൽ ആ സമയത്ത് തുടങ്ങിയ പാരഗണിൽ നിന്ന് തിരിച്ച് വരുന്ന വഴി. മരുതൻകുഴിയിൽ നിന്ന് ഫോറസ്റ്റ് ഓഫീസിലോട്ട് പോകുന്ന വഴി ഒരു പെട്ടിക്കട കണ്ടുനിർത്തി. ( അതായത് ആ കേറ്റം കയറണ്ട SBI ബാങ്കിന്റെ opposite ആയി വരും, ഇടത്വശത്ത്. ഇത് കഴിഞ്ഞ് വലത് വശത്തായി ഒരു Praveen Gardens ഉം കണ്ടു ). വല്ലാത്ത ദാഹം. ഒരു സോഡാ നാരങ്ങ വെള്ളം കുടിക്കാൻ ഒരു മോഹം.

കട പുറത്തായത് കൊണ്ടും ആ സ്ഥലമായത് കൊണ്ടും ഈച്ചയൊക്കെ ആവശ്യത്തിന് ഉണ്ട്. എങ്കിലും കടയിൽ ഉള്ള സാധനങ്ങളൊക്കെ നല്ല വൃത്തിയിൽ അടച്ച് ഉറപ്പോടെസൂക്ഷിച്ചിട്ടൊണ്ട്.

2 സോഡാ നാരങ്ങ വെള്ളം പറഞ്ഞു. ഒരെണ്ണം (15 Rs) തന്നെ 2 പേർക്ക് കുടിക്കാൻ ഉള്ളത്ഉണ്ട്. വലിയ ഗ്ലാസ്സാണ്. (കുറച്ച് കുടിച്ചിട്ടാണ് ഫോട്ടോ എടുത്തത് ഗ്ലാസ്സ് ഫുൾ കാണും ) കടനടത്തുന്ന ശ്രീദേവിയുടെ മുഖത്ത് എപ്പോഴും ചിരിയാണ്. നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോഴുംഎടുത്ത് തരുമ്പോഴും നിറഞ്ഞ ചിരിയും സന്തോഷവും ആണ്.

ഫോട്ടോയിൽ മാത്രം ചിരി കുറഞ്ഞ് പോയി. പേടിച്ചിട്ട്. സ്വന്തം ഫോട്ടോ എടുക്കാൻ ആദ്യംസമ്മതിച്ചില്ല. നാരങ്ങ വെള്ളത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഉണ്ടെങ്കിൽ പറയണേഎന്നൊക്കെയായി. പിന്നെ മുമ്പ് എഴുതിയിട്ടുള്ള പെട്ടിക്കട review എടുത്ത് കാണിച്ചപ്പോൾകുറച്ച് സമാധാനമായി.

അപ്പോൾ അത് വഴി പോകുമ്പോൾ ദാഹം ഉണ്ടെങ്കിൽ ഒന്ന് ചവുട്ടി നിറുത്തിയാൽ അവർക്ക്’ അതൊരു ഉപകാരമായിരിക്കും. നിങ്ങൾക്ക് നല്ല സ്വാദുള്ള ഒരു നാരങ്ങ വെള്ളവും കുടിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here