2018 ഫെബ്രുവരി 28 ൽ ഉണ്ടായ പഴയൊരു അനുഭവമാണ്. സുപ്രീം ബേക്കറി ഇപ്പോഴും ബേക്കറി പ്രേമികളുടെ ഒരു ഇഷ്ട വിഹാര കേന്ദ്രമായി നിലകൊള്ളുന്നു. വിലയിൽ തീർച്ചയായും മാറ്റം വരാം.

കുറവംകോണത്തുള്ള സുപ്രീമിൽ പോയി … കോഴിക്കോടൻ അലുവ തേടിയുള്ള യാത്ര. കൊച്ച് കൊച്ച് ബേക്കറി കടകൾ നോക്കിയാണ് പോയത്. അത് കാരണം ഇത് കണ്ണിൽ പെട്ടില്ല. (തേരാ പാരാ പോകുന്ന സ്ഥലമാ ഇത്. എന്ത് ചെയ്യാം വായിനോട്ടം പണ്ടേ കമ്മിയാ.) എവിടെ കണ്ടില്ല. അവസാനം ഗൂഗിൾ മാപ്പ് തപ്പി കണ്ട് പിടിച്ചു. Welgate Organic food ന്റെ opposite ആയി വരും. പലഹാരങ്ങൾ വയ്ക്കാൻ നല്ല ഇടമുണ്ട്. ചിത്രങ്ങൾ കഥ പറയും.

Dry fruit halwa – 336 Gram – Rs.131
Fresh Fruit Halwa – 346 Gram – Rs. 100.34
Rice Halwa – 960 Gram – Rs. 187.20
Pineapple Halwa – 284 Gram – Rs. 82.36
Coconut Milk Halwa- 486 Gram – Rs. 140.94

കസ്റ്റമേർസിന്റെ സ്വകാര്യതയ്ക്ക് ഭംഗം വരണ്ട എന്ന് വിചാരിച്ചാണ് അകത്ത് കൂടുതൽ ഫോട്ടോ എടുക്കാത്തത്. തിരക്ക് പെട്ടെന്ന് വന്നു.

ഹലുവ, കോക്കനട്ട് മിൽക്ക് ഹലുവ മേടിച്ചു. കോഴിക്കോടൻ അലുവയ്ക്ക് ഇനിയും സഞ്ചരേക്കണ്ടി വരും. ഇത് വേറൊരു ടേസ്റ്റ്, കൊള്ളാം. ജീവനക്കാരുടെ പെരുമാറ്റവും ഹൃദ്യമാണ്.

പിന്നെ ഇവിടത്തെ നെയ്യപ്പം എനിക്ക് ഇഷ്ടപ്പെട്ടു. ഒരെണ്ണം Rs 15 ആണെങ്കിലും നല്ല അഡാർ ടേസ്റ്റ് ഉണ്ട്. അതിനു തക്ക വലിപ്പവും ഉണ്ട്. Around 40 mins കഴിഞ്ഞാണ് വീട്ടിലെത്തിയത്. അപ്പോഴും അതിന്റെ ചൂട് മാറിയിട്ടില്ലായിരുന്നു.

ബോളിയും കിടിലം. നല്ല നെയ്യ് മൈസൂർ പാക്ക്. പായ്ക്കറ്റ് പത്തിരി കുഴപ്പമില്ല, ഇനിയും നന്നാക്കാം.

Neyyapam – 1 No – Rs. 15
Ghee Mysorepak – 270 G – Rs. 162
Boli – 1 Packet – 6 Nos – Rs. 65
Ari Pathiri – 1 Packet – 5 Nos – Rs. 40
B&B Soup Stick – 1 Packet – Rs 35
OT – Paper Salt – 1 Packet – Rs. 53
Mix Veg Soup – 1 Packet – Rs. 55
Knorr SC Veg Soup – 1 Packet – Rs. 110

പിസ കഴിക്കാൻ ചോദിച്ചപ്പോൾ മുകളിൽ കിട്ടുമെന്ന് പറഞ്ഞു. മുകളിലത്തെ നിലയിൽ കയറിയില്ല. പുറത്ത് നിന്ന് നോക്കിയപ്പോൾ ആളുകൾ അവിടെ നിന്ന് കഴിക്കുന്നത് കണ്ടു. മുകളിലെ സന്ദർശനം പിന്നെയൊരിക്കലത്തേക്ക് മാറ്റിവച്ചു.

ഒരു വിധപ്പെട്ട എല്ലാ ബേക്കറി സാധനങ്ങളും ഉണ്ട്. സാധനങ്ങൾക്ക് Quantity and Quality അനുസരിച്ചുള്ള വില ആയാണ് തോന്നിയത്. ഇനിയും പോകണം. ചിപ്സ് etc etc വാങ്ങണം.

Google Map:
https://goo.gl/maps/rSEWf4XbKjFRush99

LEAVE A REPLY

Please enter your comment!
Please enter your name here