Date: 01 April 2018
Contact No – 9645263333
ശ്രദ്ധിക്കുക ഇത് ഒരു നീണ്ട പോസ്റ്റാണ്.
Board Game Cafe Concept – തിരുവനന്തപുരത്ത് രണ്ടെണ്ണം ഉണ്ടെങ്കിലും അതിന്റെ പൂർണമായ ആവിഷ്ക്കാരം Eves Coffee യിലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Owner Beta ( ബീറ്റ ) യുടെ അഭിപ്രായത്തിൽ പറഞ്ഞാൽ Board Game based coffee shop ആണ് Eves Coffee.

Location:
1) Kims hospital ന്റെ front ലെ T junction ൽ നിന്ന് left തിരിഞ്ഞ് ആനയറ റോഡ് വഴി വരിക.OR
2) പാളയത്ത് നിന്ന് Pettah junction ൽ വരികയാണെങ്കിൽ right തിരിഞ്ഞ് straight വരുമ്പോൾ
Landmarks: Eves cofee യുടെ opposite ആയി 2 landmarks ഉണ്ട്. Anayara pump house & Anayara L.P. School.
Started At – Jan 17 2018
Timings – 11 AM to 10 PM, All Days
Can Accommodate – Up to 30
Total No of Books – 1800 +
Books Categories – Suspense, Action, Thriller, Romance Novels then Book serials like Hary Potter, etc
Board Games – Around 135 Rs യുടെ Uno മുതൽ 8000 Rs യുടെ Blood Rage വരെയുണ്ട്. തെറ്റിദ്ധരിക്കരുത്. Board Games എല്ലാം free ആണ്. ഇത് Game, നമ്മൾ കാശ് കൊടുത്ത് വാങ്ങിച്ചാലുള്ള cost ആണ്. Total 134+ games ഉണ്ട്. ഓരോ മാസവും 2 games വീതം usually add ചെയ്യാറുണ്ട്.
Fb Page – https://www.facebook.com/Evescoffeetvm/
കുറേ facts ആയി. ബാക്കി ഇടയ്ക്ക് പറയാം. നമുക്ക് സംഭവത്തിലോട്ട് വരാം.
Reviews കൾ പലതും കണ്ടാണ് Eves Cofee യിലോട്ട് യാത്ര ആയത്. കുടംബസഹിതം. ഭാര്യ, 2 കുട്ടികൾ. എന്റെ വാക്കുകളിൽ ആകൃഷ്ടരായി സന്തസഹചാരിയായ കൂട്ടുകാരനും ഭാര്യയും മകനും നെയ്യാറ്റിൻകരയിൽ നിന്ന് എത്തി.
പാളയത്ത് നിന്ന് വന്ന് പേട്ട എത്തി right തിരിഞ്ഞ് Google Map നോക്കിയാണ് നമ്മൾ പോയത്. Opposite ഉം മറ്റുമായി അത്യാവശ്യം കാർ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ട്.

“സംഭവം ഒരു വീടാണ്.
CALM AND PEACE ATMOSPHERE ആണ്.”
(നമ്മള് മാത്രമേ അവിടെ ചെന്ന് അലമ്പ് ഉണ്ടാക്കിയുള്ളൂ). ചെന്ന് കയറിയപ്പോൾ ഒരു മദാമ്മ. Welcome എന്തോ ആണ് പറഞ്ഞെന്ന് തോന്നുന്നു. മനസ്സിലായില്ല. തിരിച്ച് തലയൊക്കെ ആട്ടി കാണിച്ചു. അകത്തോട്ട് കയറി ചെന്നപ്പോൾ തൊപ്പി സ്ഥിരമായി തലയിൽ അലങ്കാരമാക്കിയ ഒരു മനുഷ്യൻ വന്നു. ആള് വന്നു English ൽ എന്തൊക്കെയോ കടു വറുത്തു. ഞാൻ വിചാരിച്ചു ഇവിടെ മദാമ്മയും സായിപ്പും മാത്രമേ ഉളളാ. വല്ലാത്ത സ്ഥലത്താണല്ലോ ചെന്ന് പെട്ടത്. ഏതു വഴി രക്ഷപ്പെടും. രണ്ടും കല്പിച്ച് എനിക്ക് അറിയാവുന്ന മലയാളത്തിൽ തന്നെ സംസാരിച്ചു, തൊപ്പി വച്ച ആളോട്. ഭാഗ്യം തിരിച്ച് മലയാളം തന്നെ കിട്ടി. ” ജോസഫേ കുട്ടിക്ക് മലയാളം അറിയാം.”.
നമ്മൾ 4 മുതിർന്നവർ, 3 കുട്ടികൾ. എല്ലാവർക്കും കൂടി ഇരിക്കാൻ സ്ഥലമില്ല. രണ്ട് പേരെ വേണമെങ്കിൽ ഇരുത്താം. കാരണം വരുന്ന ടീമുകളൊക്കെ സാധാരണ 3-4 മണിക്കൂർ ഇരിക്കാനാണ് വരുന്നത്. ഇതാണ് നമ്മുടെ തൊപ്പി വച്ച സായിപ്പ്’ – ക്ഷമിക്കണം സായിപ്പല്ല – Beta ( ബീറ്റ – നമ്മുടെ Alpha Beta Gama – അതിലെ ബീറ്റ) എന്നുള്ള തിരുവനന്തപുരത്ത് കാരൻ owner ഇത് വരെ കേട്ടിട്ടുള്ളതിൽ വച്ച് വളരെ soft ആയ സ്വരത്തിൽ വളരെ polite ആയി പറഞ്ഞത്. പുള്ളിയുടെ പെരുമാറ്റം പറയാതിരിക്കാൻ വയ്യ. എനിക്ക് പുള്ളിയോട് അങ്ങ് പ്രേമം തോന്നി പോയി. അത്ര ഭവ്യമായ പെരുമാറ്റം. മര്യാദയ്ക്ക് വർത്തമാനം പറയാൻ പഠിക്കണമെങ്കിൽ പല businessകാരും ഇവിടെ ഒന്ന് കയറിയിട്ട് പോകുന്നത് നല്ലതായിരിക്കും.




2 പേർക്കുള്ള സ്ഥലമല്ലേ ഉള്ളൂ നമ്മൾ വിചാരിച്ചു. എന്തായാലും കുറ്റീം പറിച്ച് Eves എന്ന് പറഞ്ഞ് ഇറങ്ങി. 2 പേര് ഇവിടെ ഇരിക്കട്ടെ. ബാക്കിയുള്ളവർക്ക് എന്തെങ്കിലും കളിക്കാം. അല്ലെങ്കിൽ എവിടെയെങ്കിലും adjust ചെയ്തിരുന്ന് ബുക്ക് വായിക്കാം. അല്ലെങ്കിൽ photo എടുക്കാം. അതിന് വേണ്ടി love symbol ഉം മുഖത്ത് പിടിക്കുന്ന തരത്തിലുള്ള മീശ വച്ച് തൊപ്പിയോട് കൂടിയത് പല തരം shape കൾ ഒരു കമ്പിൽ കോർത്ത് വച്ചിട്ടുണ്ട്.

എന്തായാലും ഭാഗ്യത്തിന് പെട്ടെന്ന് തന്നെ ഒരു മേശ കാലിയായി കിട്ടി. 4 പേരും അവിടെ പോയി ഇരുന്നു. കുട്ടികളേയും adjust ചെയ്ത് ഇരുത്തി. 12 മണിക്ക്ക്ക് ഒരു സദ്യ കഴിഞ്ഞ ശേഷം ഒന്നും കഴിച്ചിരുന്നില്ല. 6.45 നാണ് അവിടെ എത്തിയത്. ഒരു ആനയെ തിന്നാനുള്ള വിശപ്പ് ഉണ്ടായിരുന്നെങ്കിലും rate കണ്ട് നിയന്ത്രിച്ചു. ഒരു കാര്യം പറയട്ടെ സമയം അനുസരിച്ച് Breakfast or Lunch or Dinner കഴിച്ചിട്ട് വേണം ഇങ്ങോട്ട് ഇറങ്ങി തിരിക്കാൻ. ഒന്ന് എല്ലാം snacks items ആണ്. പിന്നെ ഒരു വിധം ‘standard team’ കൾക്ക് മാത്രമേ കഴിക്കാൻ cash മുതലാവുകയുള്ളു. സംഭവം Quality യും Quantity യും ഒക്കെ ഉണ്ട്. Rate ഒക്കെ display യിൽ ഉണ്ട്. പെരുമാറ്റം ഒക്കെ കിടിലം ആയത് കൊണ്ട് rate അറിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാൻ ഒരു മാനക്കേടും വിചാരിക്കണ്ട. കഴിക്കാൻ ഉള്ള കേക്ക് മുതലായ എല്ലാ items കളും Mr. ബീറ്റ വാങ്ങിക്കുന്നത് homely made ആണ്. തിരുവനന്തപുരത്തെ top listil ഇടം പിടിച്ചിട്ടുള്ളവരിൽ നിന്ന്. പുള്ളിക്ക് ഇതിൽ നിന്ന് വളരെ നാമ മാത്രമായ തുകയേ profit ഉള്ളൂ. ഏതെങ്കിലും ഇഷ്ടപ്പെട്ട് അതിന്റെ source ചോദിച്ചാലും പുള്ളിക്ക് അത് പറഞ്ഞ് തരാൻ യാതൊരു മടിയുമില്ല.
പിന്നെ വളരെ പ്രധാനപ്പെട്ട ഒരു രഹസ്യം ഞാൻ പറയാം.
“അവിടെ ചെന്നാൽ കഴിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഒരു 3-4 മണിക്കൂർ ചുമ്മാ ഓസിന് ഇരുന്ന് കളിച്ചിട്ട് അങ്ങ് ഇറങ്ങി പോകാമെന്ന്.”
പക്ഷേ ഇത് നിയന്ത്രിക്കാൻ അടുത്ത് തന്നെ ഒരു കാര്യം ബീറ്റ നടപ്പിലാക്കും. ശനി, ഞായർ പൊതു അവധികളിൽ മാത്രം Entry Fees ഒരാൾക്ക് 50 Rs. പിന്നെ ഒരു കാര്യം ആഹാരം മേടിച്ചാൽ 50 Rs അതിൽ നിന്ന് കുറച്ച് തരും. So അതും free എന്ന് തന്നെ പറയാം.
സാധാരണ ഇവിടെ ഉച്ചയ്ക്ക് രണ്ട് മണി വരെ students etc വന്നിരുന്ന് വായിക്കാനോ പഠിക്കാനോ IELTS, IAS, MBBS preperation ന്റ ഭാഗമായി വരുന്നുണ്ട്. ചിലർ ലാപ്ടോപ്പുമായി. WI-FI free ആണേ. Amazon kindle ഒക്കെ avaialable ആണ്. പിന്നെ ഒരു 150 Rs കൊടുത്താൽ unlimited Cappuccino കിട്ടും തീരുമ്പോൾ തീരുമ്പോൾ cup കൊണ്ട് പോയി കൊടുത്താൽ മതി നിറച്ച് തരും. മിൽമ യ്ക്ക് പകരം Amul ആണ് ഉപയോഗിക്കുന്നത്. Project preperation ഉം ചെറിയ meeting കൾക്ക് ആയും ഇതിന് depend ചെയ്യുന്നവർ കുറവല്ല. ഉച്ചയ്ക്ക് 2 മണി വരെ കൂടുതൽ ആൾക്കാരും ഇതിനൊക്കെയാണ് വരുന്നത്. Games എല്ലാം കുറച്ച് കൂടെ active ആകുന്നത് 2 മണി കഴിഞ്ഞാണ് , promote ചെയ്യാൻ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെ.


ഞാൻ വീണ്ടും നമ്മളിലോട്ട് വരികയാണ്. ഒരു chocolate coffee യൊക്കെ വാങ്ങിച്ചാൽ 2 പേർക്ക് കുടിക്കാൻ ഉള്ളത് ഉണ്ട്. 250 ml ന്റെ വലിയ കപ്പാണ്. വേണമെങ്കിൽ share ചെയ്ത് കുടിക്കാം. Rate 80 Rs.
Cappuccino – 100 Rs – അതിന്റെ ചവർപ്പ് ഇഷ്ടപ്പെട്ടില്ല. നമമളൊക്കെ local ആൾക്കാരല്ലേ കുടിച്ച് ശീലമില്ലാത്തത് കൊണ്ടാകും. But മുകളിൽ പറഞ്ഞ Hot Choclate Coffee – Very Delicious. മധുരം തലയ്ക്ക് പിടിക്കും. ഭാര്യ പകുതി കുടിച്ച് മത്തായി. ബാക്കി ഞാനും മോളും കുടിച്ചു. ഇനി ചെന്നാൽ, ഇത് എന്തായാലും ഒരെണ്ണം order ചെയ്യും. കാശ് വരും പോകും. പോട്ടെന്ന് Life enjoy ചെയ്യാനുള്ളതല്ലേ. അവിടെ ഇരുന്ന് കാപ്പി കുടിക്കാൻ ഒരു സുഖം.





ഒരു Vegetable Cutler ( 25 Rs ) വാങ്ങിച്ചത് തൊടാൻ പറ്റിയില്ല. കൂട്ടുകാരൻ ദ്രോഹി ഒറ്റയ്ക്ക് കഴിച്ചു.
Cheese Cake (130 Rs) ഉം കൊള്ളാമായിരുന്നു. But for us Irish cake ആണ് മികച്ച് നിന്നത്.
പിന്നെ പിള്ളേര് രണ്ട് പേർക്ക് ഓരോ ice cream വാങ്ങിച്ച് കൊടുത്തു. (100 Rs ഒരെണ്ണം). നമ്മളും participate ചെയ്തു. Irish cake കഴിഞ്ഞാൽ ഇഷ്ടപ്പെട്ടത് ഇത് തന്നെ. പിന്നെ Chocodonut (80 Rs) ഞാനും മോളും കഴിച്ച് തീർത്തു. ബാക്കിയുള്ളവർക്ക് അത്ര പോര. എല്ലാം കൂടി 845 Rs യിൽ ഒതുക്കി. Bill പടം ഉണ്ട്.
“മധുരമുള്ള കോഫിയും CAKE ഉം ICE CREAM COMBINATIONS എല്ലാം കൊണ്ട് അത്യാവശ്യം പിടിച്ച് നില്ക്കാനുള്ള സാധനങ്ങൾ വയറ്റിൽ കേറ്റിയപ്പോൾ ഒരു സമാധാനം.”
രാത്രി പിന്നെ ഇവിടന്ന് ഇറങ്ങി (Time Bill നോക്കിയാൽ അറിയാം) നേരെ 9.45 നകത്ത് ശംഖ്മുഖത്തുള്ള തട്ടുകടയിൽ കയറി ദോശയും (പെറോട്ട തീർന്ന് പോയി) ബീഫും തട്ടിയിട്ടാണ് വീട്ടിൽ പോയി സുഖമായിട്ട് കിടന്ന് ഉറങ്ങിയത്.
Games – അതാണ് ആദ്യം തുടങ്ങിയത് ആഹാരത്തിന് മുമ്പ്. ആദ്യം വന്ന മദാമ്മ ( ബീറ്റയുടെ സഹധർമ്മിണി ആണ്. പേര് Jessa, സ്വദേശം Philipines. താഴെയുള്ള വീട്ടിൽ ഇരുന്നപ്പോൾ just ഒരു time pass ന് ബീറ്റയെ ഒന്ന് സപ്പോർട്ട് ചെയ്യാൻ വന്നതാ അല്ലാതെ അവിടുത്തെ employee ആയിട്ടല്ല. മുകളിലുള്ളതും വീടിന്റെ ഭാഗം തന്നെ. അത് ഇങ്ങനെ ആക്കി മാറ്റി എടുത്തു ) – വന്നു with very polite Gas Out വിവരിച്ച് തന്നു. അടുത്തിരുന്ന കൂട്ടുകാരന് കളിക്കാൻ ഒരു മടി. പ്രവീണെ ഇതിന്റെ അർത്ഥം അറിയാമോ, കാതിൽ പറഞ്ഞ് ഒരേ ചിരി. ഞാൻ പറഞ്ഞു അതിനെന്താ തേന്മാവിൻ കൊമ്പത്ത് നമ്മുടെ ലാലേട്ടൻ ചോദിക്കുന്ന ശ്രീ ഹളളിയിലേക്കുള്ള ‘വഴി’ അല്ലേ. ഇവിടെ അതിന്റെ sound effect കൂടി കിട്ടും. No problem. എന്നാലും പുള്ളിക്ക് ഒരു മടി. മാറി നിന്നു. ഞാൻ പിള്ളേർക്കൊപ്പം നിന്ന് കളിച്ചു. നമ്മുടെ എല്ലാവരിലും ഉള്ള ആ കുട്ടിത്തം (ചിലർക്ക് ഇപ്പഴും അതേ ഉള്ളൂ ) എന്നിൽ സs കുടഞ്ഞ് ഉണർന്ന് എഴുന്നേറ്റു. ഞാനെക്കെ ഔട്ടായി. പിന്നെ കൂട്ടുകാരന്റെ ഭാര്യയും മോളും തമ്മിൽ ആയി. ഇതിനിടയ്ക്കാണ് ഭക്ഷണ സാധനങ്ങൾ എത്തിയത്.


ഒരു കാര്യം പറഞ്ഞോട്ടെ ഭക്ഷണം വേണമെങ്കിൽ bill counter and കേക്കുകളൊക്കെ മനോഹരമായി വച്ചിരിക്കുന്ന ഒരു സ്ഥലം ഉണ്ട്. അവിടെ പോയി price ഒക്കെ നോക്കി order ചെയ്യാം. Cake ന്റെ വിലയൊക്കെ ചോദിച്ച് മനസ്സിലാക്കി order ചെയ്യാം.
ഭക്ഷണം കഴിഞ്ഞ പാടേ വീണ്ടും Games തുടങ്ങി. Bad Dog – തെറ്റായ രീതിയിൽ പട്ടിയുടെ മുമ്പിൽ ഉള്ള എല്ല് എടുക്കാൻ പോയാൽ അത് നല്ല ശബ്ദമുണ്ടാക്കി കുരച്ചോണ്ട് ചാടും. Gas Out കളിക്കാത്ത കൂട്ടുകാരനും ഇതിൽ active ആയി. പിള്ളേരൊക്കെ പട്ടി ചാടുമ്പോഴെല്ലാം അലറുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞില്ലേ അവിടെ ഉള്ളതിൽ നല്ല അലമ്പ് നമ്മളായിരുന്നു
“കേറി വന്നപ്പോൾ ശ്രദ്ധിച്ച FOOTBALL – FOOSEBALL REAL NAME – കണ്ടു. ഒരു വശത്ത് BLUE മറുവശത്ത് RED അപ്പറത്തും ഇപ്പറത്തും നിന്ന് കമ്പികളിൽ പിടിച്ച് തിരിച്ച് ബോളിൽ അടിക്കണം.”
3 level position ലായിട്ട് കളിക്കാരെ നിർത്തിയിട്ടുണ്ട്. പിന്നെ ഓരോ ഗോളിയേയും. 2 പേർക്ക് or maximun 6 പേർക്ക് കളിക്കാം. നമ്മൾ 2 family ആയിട്ട് കളിച്ചു. 1 Game എന്റെ family ജയിച്ചു, 1 Game കൂട്ടുകാരന്റെ family ജയിച്ചു . മൂന്നാമത്തെ കളി നമ്മൾ ജയിക്കാർ ആയതാണ്. 7 – 3. ഇനി രണ്ട് ഗോൾ കൂടി മതി നമുക്ക് ജയിക്കാൻ. അപ്പോഴേക്കും Beta വന്ന് ഒരു കാര്യം വളരെ വളരെ Soft ആയി അടുത്ത് വന്ന് പറഞ്ഞു. ഇത് യഥാർത്ഥത്തിൽ paid ആണ്. പിന്നെ നമ്മൾക്ക് ഒരു trial തന്നതാണെന്ന്.
ആദ്യം പറയുന്നത് കേൾക്കാൻ പോലും പറ്റിയില്ല. അത്രയ്ക്ക് Soft. പിന്നെ കാത് കൊണ്ട് വളരെ അടുത്ത് ചേർത്ത് വച്ചപ്പോൾ കാര്യം മനസ്സിലായി. കത്തിയായിരിക്കുമോന്ന് വിചാരിച്ചു അപ്പോൾ നിർത്തി. പിന്നെ ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഒരു Game 10 Rs യേ ഉള്ളൂ. അത് വളരെ വളരെ കുറവാണ്. അങ്ങനെ വയ്ക്കാൻ കാര്യം അല്ലെങ്കിൽ വേറെ ആർക്കും chance കിട്ടില്ല. ഹോ അപ്പഴേ അങ്ങ് ചോദിച്ചിരുന്നുവെങ്കിൽ 10 Rs കൊടുത്തു ആ കളി അങ്ങ് ജയിക്കാമായിരുന്നു. എങ്കിലും കുഴപ്പമില്ല കളിച്ചിടത്തോളം Satisfied ആണ്.
അതിനിടയ്ക്ക് പിള്ളേർ ബുക്ക്സ് ഒക്കെ എടുത്ത് colouring തുടങ്ങി. ദൈവമേ പണി പാളിയാ. അന്വേഷിച്ചപ്പോൾ കുട്ടികൾക്ക് ഇത് free ആണ്.
But ബീറ്റ പറഞ്ഞത് അനുസരിച്ച്
“ഇവിടെ ADULT COLOUR BOOKING ഉണ്ട്. MANDALA DRAWING. STRESS DEPRESSION അവർക്കൊക്കെ ഉള്ളത്.”
അത് 100 Rs to 1000 Rs ആണ്. അത് ആ ബുക്കിന്റെ ഓരോ പേജിനെ total price കൊണ്ട് divide ചെയ്തിട്ടാണ്. ഏതെങ്കിലും പേജ് തുടങ്ങി വച്ചാലും പേടിക്കണ്ട പിന്നെ ഒരിക്കൽ അവിടെ ചെല്ലുമ്പോഴും ആ പേജ് നിങ്ങളെ കാത്ത് ഇരിക്കുന്നുണ്ടാവും. കാശ് വീണ്ടും മുടക്കാതെ നിങ്ങൾക്ക് അത് continue ചെയ്യാം.



“MOST POPULAR GAMES ഇവിടെ HAPPY SALMON, JENGA എന്നിവയൊക്കെയാണ്. 2 PAID GAMES ആണ് ഉള്ളത്. നേർത്തെ പറഞ്ഞ FOOTBALL അതായത് FOOSEBALL. 10 RS PER GAME.”
പിന്നെ Xbox Video game. 1/2 hour 100. TV അടിച്ച് പോകുമെന്ന് തോന്നിയപ്പോൾ കൂട്ടി 150 ആക്കി. അധികം promote ചെയ്യുന്നില്ല.
4 വയസ്സ് ഉള്ള മോള് ഓടി കളിച്ച് കൊണ്ടിരുന്നു. വീട് പോലെ. എനിക്ക് ഇഷ്ടമുള്ള ചെസ്സ് കളിക്കാമെന്ന് വിചാരിച്ചു. കൂട്ടുകാരനും കട്ടയ്ക്ക് നില്ക്കുന്ന കാരണം സമയം കുറേ പോകും. മാത്രമല്ല പിളേളരെ നോക്കണം. അത് പിന്നെ ഒരിക്കൽ ആകാം. പിന്നെ photos videos എല്ലാം നിങ്ങൾക്ക് വേണ്ടി എടുക്കണ്ടേ. അതെല്ലാം എടുത്ത് അവിടെ നിന്ന് ഇറങ്ങി.
ഇനിയും വരും, ഇടയ്ക്കൊക്കെ. ഒരിക്കലെങ്കിലും എല്ലാവരും അവിടെ പോകണം എന്നാണ് എന്റെ അഭിപ്രായം. 3-4 മണിക്കൂർ വേറെ ഒരു environment ൽ ഇരിക്കാം. പിന്നെ Games, Life ലെ Happy ഇതിനൊക്കെ മൂല്യം നല്കുന്ന ആൾക്കാർ വേണം അവിടെ പോകാൻ. Eves Coffee ക്കും, ബീറ്റയ്ക്കും Jessa യ്ക്കും അവിടെയുള്ള മറ്റ് staffs നും വളരെ നന്ദി.
Google Map:
https://g.page/Evescoffeetvm?share