അവലോകനം | The Kitchen Restaurant (Sip A Coffee)
Kuravankonam
Date : 25/05/2018
Note: Sip A Coffee, The Kitchen Restaurant ഇപ്പോൾ നിലവിൽ ഇല്ല.
സാധാരണ Parcel പതിവില്ല, ഹോട്ടലിൽ പോയി കഴിക്കാറാണ് പതിവ്. പക്ഷേ മനസ്സിൽ ചില reviews ന്റെ അലയൊലികൾ, പോരാത്തതിന് ഒരു സുഹൃത്ത് തലേ ദിവസം personal ആയി നല്ലതാണെന്ന് അഭിപ്രായവും പറഞ്ഞിരുന്നു. പക്ഷേ കുറച്ച് work load ഉളളത് കൊണ്ട് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് പോയി കഴിച്ചിട്ട് വരാനുള്ള സമയവുമില്ല.
ഉച്ചയ്ക്ക് പുറത്ത് നിന്ന് കഴിക്കുകയാണെങ്കിൽ സാധാരണ ഊണിന് പകരം Biriyani ആണ് എപ്പോഴും എന്റെ preference. പക്ഷേ restaurant ൽ ഇരുന്ന് കഴിക്കുമ്പോഴുള്ള സുഖം parcelil കാണുമോ. സുഹൃത്ത് പറഞ്ഞിരുന്നു പക്കാ പാക്കിങ്ങ് ആണെന്ന്. വിധി പോലെ വരട്ടെ. തലേ ദിവസം രാത്രി തന്നെ ഫോൺ നമ്പർ വിളിച്ചു order കൊടുത്തു. ഉച്ചയ്ക്ക് 12.30 ക്ക് വേണം – 1 Chicken Biriyani.
സുഹൃത്ത് പറഞ്ഞത് പോലെ പക്കാ packing. ചിത്രം കാണുമ്പോൾ മനസ്സിലാകും. പിന്നെ ബിരിയാണി – ഒന്നും പറയാനില്ല. ഒരു ഒന്നന്നര ബിരിയാണി. ഒരു ഒന്നന്നര ആൾക്ക് ഇരുന്ന് കഴിക്കാം. അര അടുത്തിരുന്ന കൊതിയൻ സുഹൃത്തിന് കൊടുത്തു. അഭിപ്രായവും അറിയാമല്ലോ. Biriyani ഒട്ടും നിരാശപ്പെടില്ല. Quantity യെ ക്കുറിച്ച് പറഞ്ഞല്ലോ. Quality – ചെറിയ ചെറിയ നല്ല ടേസ്റ്റുള്ള rice. ചിക്കൻ പീസ് ഒന്നും വേണ്ട അല്ലാതെ തന്നെ അതിലെ ചോറ് മാത്രം മതി ഇരുന്ന് കഴിക്കാൻ. അത്രയ്ക്ക് ടേസ്റ്റ്. വേറൊരു പ്രത്യേക രുചി. Cashewnutsum കിസ്മിസ്സും correct പാകം. ഈന്തപ്പഴം അച്ചാറിന്റെ രുചി ഒന്ന് വേറെ തന്നെ. വലിയ രണ്ട് ചിക്കൻ പീസാണ് ഉണ്ടായിരുന്നത്. വേറെ preservatives ഒന്നും ചേർത്തതായി തോന്നിയില്ല. ചിലയിടത്ത് നിന്ന് മുമ്പ് കഴിച്ചിട്ടുള്ളപ്പോൾ വയറിന് ഒരു പിടുത്തം കാണും കഴിച്ച് കഴിയുമ്പോൾ. അങ്ങനത്തെ പ്രശ്നങ്ങളൊന്നും ഇല്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനും വളരെ വളരെ നല്ല അഭിപ്രായം.
Location: ആദ്യം പോകാൻ വേണ്ടി ചോദിച്ച് മനസ്സിലാക്കിയിരുന്നു. കുറവൻകോണം ജംഗ്ഷൻ കഴിഞ്ഞ് Supreme Bakery എത്തണ്ട. അതിന് മുമ്പ് വലത് വശത്തായി SBI Bank ന് അടുത്തായി KGM Grandeur Buildingil first flooril ആയി വരും.
Contact No: 9747410482