back to top
മുക്കാൽ സദ്യയും, ബോളി കൂട്ടിയുള്ള മുഴുവൻ സദ്യയും - പത്മ കഫേ ട്രാവൻകൂർ ഹാൾ, വേണാട് ഹാൾ, അനന്ത ഹാൾ, കെ.സി.പിള്ളെ മെമ്മോറിയൽ ഹാൾ, വിനായക ഹാൾ, വിനായക അനക്സ്, മന്നം ഹാൾ എന്നിങ്ങനെ ഏഴ് ഹാളുകൾ, ജ്യൂസ് ഷോപ്പ്, കോഫി ഷോപ്പ്, താമസിക്കാനുള്ള 16 എ.സി റൂമുകൾ, രണ്ടു തരം സദ്യകൾ എന്നിവ ചേർന്നതാണ് തിരുവനന്തപുരം പത്മ കഫേ എന്നത് എത്ര പേർക്ക് അറിയാം. വിശദമായുള്ള വിവരങ്ങളും നമ്മുടെ സദ്യ അനുഭവവും താഴെ വായിക്കാവുന്നതാണ്. വായിക്കാൻ ബുദ്ധിമുട്ടുള്ളവർ സദയം പടം നോക്കിയാലും കാര്യങ്ങൾ...
“കാട്ടിലെ കട” എന്ന പേരുള്ള രുചിയിടത്തിലേക്ക്.  മുന്നിലെ കൂവയിലകളിൽ മാങ്ങ അച്ചാർ, കൂട്ടുകറി, ഒടം കൊല്ലി മുളക്  ചമ്മന്തി, ബീറ്റ്റൂട്ട്തോരൻ, സാലഡ്, വലിയ ഒരു കട്ല മീൻ കഷ്ണം, കാര്യമായി തട്ടിയ ചിക്കൻ തോരൻ, ലോഭമില്ലാതെ വിളമ്പിയ പോത്തു കറി, അടുപ്പിൽ നിന്ന് അപ്പോൾ വേവിച്ചെടുത്ത നല്ല ചുടുചുടു മരിച്ചീനി, കഷ്ണങ്ങൾ തീർന്ന് പോയെങ്കിലും കൂടെ കിട്ടിയ മീൻ കറി, ആ  പുളിശ്ശേരിയും രസവും.  (കറികൾ വേറെയും  ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു. താമസിച്ചത് കാരണമാണ്) സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ എന്ന അക്കരെ അക്കരെ അക്കരെയിലെ പാട്ട്മനസ്സിൽ തിരയടിച്ച നിമിഷങ്ങൾ. ആ ഒടംകൊല്ലി മുളകിന്റെ ചമ്മന്തി മാത്രം മതി ഒരു പറ ചോറുണ്ണാൻ. വേറൊന്നും വേണ്ട. അത് മാത്രം മതി. ആ രുചി കഴിച്ചു  തന്നെ അറിയണം. എന്നൊക്കെ കരുതി അടുത്ത കറി ഒന്ന് രുചിക്കണം. ഇതിൽ ഏത് കൊള്ളാം എന്നസംശയത്തിലാവും. എല്ലാം ഒന്നിനൊന്ന് മെച്ചം. പൊളിയോ പൊളി. ചിക്കൻ തോരനൊക്കെകിടു. വേറൊരു രീതിയിൽ വേറൊരു രുചിയിൽ. വളരെ മികച്ചതിൽ ഒന്ന്.  പോത്തു കറിയും രുചിയിൽ മികവിന്റെ തികവ് കൊണ്ട് നമ്മളെ തൃപ്തിപ്പെടുത്തും.   പോത്തിന്റെ തനതായ രുചി തന്നെ നമ്മളെ തേടിയെത്തും.   ആ ചൂടുള്ള മരിച്ചിനിയിൽ ഇത്തിരി ആ മീൻ ചാറ് കൂടി ഒഴിച്ച് കഴിക്കുമ്പോൾ കിട്ടുന്ന രുചി. പുഴ മീനിന്റെ മുഷിടില്ലാത്ത കട്ല മീനിന്റെ പൊരിഞ്ഞ കഷ്ണങ്ങൾ പുഴ മീനിന്റെ രുചിയുടെവേറൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് പോകും.  ബീറ്റ്റൂട്ട് തോരൻ, പുളിശ്ശേരി, രസം ആ സാലഡ് പോലും വളരെ മികച്ചത്. ഒരു നിമിഷം ഏത്തൊടണം ഏത് രുചിക്കണം എന്നറിയാത്ത ഒരവസ്ഥ. രുചികളുടെ ഒരു മേളം. കാട്ടിലെ കടഎന്ന പേര് മാറ്റി കാട്ടിൽ രുചി പെരുമഴകളുടെ ഒരു കട എന്ന് ഇടണം.  അവിടെ നിന്നിറങ്ങി കല്ലാർ, പൊന്മുടിയൊക്കെ പോകാനൊക്കെയായിരുന്നു പരിപാടി. പക്ഷേ ഒരിടത്തും പോയില്ല. ഈ ഭക്ഷണാനുഭവം തന്നെ നമ്മളെ സംബന്ധിച്ച് മധുരമുള്ള ഒരുയാത്രയായിരുന്നു. ഓർമയുടെ ചെപ്പിനുള്ളിൽ എപ്പോഴും സൂക്ഷിച്ച് വയ്ക്കത്ത രീതിയിലുള്ള ഭക്ഷണവും സംസാരവും പെരുമാറ്റവും എല്ലാം കൊണ്ടും ആ ദിവസം ഹൃദയം നിറഞ്ഞിരുന്നു. കല്ലാറിലും പൊന്മുടിയിലെയും കണ്ട കാഴ്ചകളെക്കാൾ അന്നൊരു ദിവസം പുതിയൊരു അനുഭവം തന്ന മധുരമുള്ള കാഴ്ചകളും രുചികളുടെ ഓർമകളും പേറി വീട്ടിൽ പോകാനായിരുന്നു ധൃതി.  വില വിവരം: ഊണ് + മീൻ കറി + മീൻ ഫ്രൈ - ₹ 100(വെജിറ്റേറിയൻ ഊണിന് 70 രൂപ)ചിക്കൻ തോരൻ - ₹ 150പോത്ത് കറി - ₹ 140 കടയിലെ ഉടമസ്ഥയായ ശശികുമാരി മാമിയും മാമിയുടെ ഭർത്താവായ മണിയൻ മാമനെയുംഒരു പക്ഷേ കാണുമ്പോൾ ഒരു ഗൗരവം തോന്നാം. എന്നാൽ സംസാരവും പെരുമാറ്റവുംഅങ്ങനെയല്ല. വളരെ ലളിതമായ സ്വഭാവത്തോട് കൂടിയവർ. സംസാരവും പെരുമാറ്റവുംഎല്ലാം വളരെ സ്നേഹത്തോടും സൗഹാർദത്തോടെയും മകനായ രാജ്ലാലും അതേപ്രകൃതം. ഇവരുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.  1986 ൽ ബേക്കറി പലഹാരങ്ങളിലൂടെയായിരുന്നു മണിയൻ മാമന്റെ തുടക്കം. ബേക്കറിഎന്ന് വച്ചാൽ വീട്ടിലെ പാചക പുരയിൽ ബോർമയെല്ലാമുള്ള ബേക്കറി. വീടിന്അടുത്തുള്ളവർ വന്ന് വാങ്ങിക്കും. അല്ലാതെ ഓരോ റൂട്ടിലും സൈക്കളിൽ കൊണ്ടുപോയാണ്  ബേക്കറി പലഹാരങ്ങൾ വിറ്റു കൊണ്ടിരുന്നത്. കാലങ്ങൾ കടന്നു പോയി.2015 വർഷം. പട്ടൻകുളിച്ചപാറയിലെ വനദുർഗ്ഗ അഥവാചാമുണ്ഡി മുഖ്യ പ്രതിഷ്ഠയായ ശാസ്ത ദേവി ക്ഷേത്രം. കർക്കിടവാവ് നാൾ. ബലിതർപ്പണത്തിന്റെ ദിനം. വിശ്വാസത്തിന്റെ ഭാഗമായി ബലിയിടാൻ എത്തുന്നവർക്കും അവർക്ക്കൂട്ടു വന്നവർക്കും അന്നത്തിന് ഒരിടം എന്ന നിലയിൽ ആ കർക്കിടക നാൾ മണിയൻമാമൻ ചെറിയ ഒരു ചായക്കട തുടങ്ങി. ഇപ്പോൾ കട ഇരിക്കുന്ന സ്ഥലത്ത് നിന്ന്എതിരെയായി, ചെറിയൊരു കാട്ടിനുള്ളിൽ എന്ന് തന്നെ പറയാം, റോഡ് ഒന്നും ഇത് പോലെവന്നിട്ടില്ല, ടാർപ്പയൊക്കെയടിച്ച് കൊച്ചൊരു ചായക്കട.  പേപ്പാറ റോഡിന്റെ നിർമാണം തുടങ്ങിയ നാൾ.  തോപ്പിൽ കൺസ്ട്രക്ഷൻസിന്റെ സഭാഥ്മണിയൻ മാമനോട് പറഞ്ഞു എന്തു കൊണ്ട് ചായക്കടയ്ക്ക് പകരമായി ഒരു ഹോട്ടലായിതന്നെ തുടങ്ങിക്കൂട, നമ്മളിവിടെ ജോലിക്കാരും മറ്റുമായി അൻപതോളം സ്റ്റാഫുകൾ ഉണ്ട്. നമ്മൾക്കും നല്ല ഭക്ഷണം തേടി അലയേണ്ടതില്ല. നിങ്ങൾക്കും അത് വലിയ ഗുണം ചെയ്യും.   സാമ്പത്തികം അത് ആ സമയം മണിയൻ മാമന്റെ മുമ്പിൽ വലിയ ഒരു ചോദ്യ ചിഹ്നമായിനിന്നു. മധുരം അല്ലെങ്കിൽ രുചി മാത്രം വച്ച് ഗുണത്തിന്റെ അളവ് മനസ്സിലാക്കാതെ കേക്ക്ഉൾപ്പെടെയുള്ള ബേക്കറി വിഭവങ്ങളെ വാഴ്ത്തുന്ന ഇന്നത്തെ കാലത്തിൽ നിന്ന്വിഭിന്നമായി വാഴ്ത്തപ്പെടലുകൾക്ക് ഉപരി തന്റെ ബോർമയിൽ ഉണ്ടാക്കുന്ന ഓരോ വിഭവവുംമനുഷ്യർക്ക് മായമില്ലാതെ കഴിക്കാൻ സാധിക്കണം എന്ന് നിർബന്ധബുദ്ധിയുള്ള മണിയൻമാമന് സൈക്കളിലെ ബേക്കറി പലഹാരങ്ങളുടെ വില്പന കൊണ്ടും ചായക്കട കൊണ്ടുംവ്യക്തിപരമായ ആവശ്യങ്ങൾ കുറേയൊക്കെ നടന്നു പോയി എന്നല്ലാതെ കൊള്ളലാഭമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.  എന്തായാലും ശ്രീ സഭാഥിന്റെ വാക്കുകളാണ് ഇങ്ങനെയൊരു കട തുടങ്ങാൻ പ്രേരകമായത്. സാമ്പത്തികത്തിന് പിൻബലമായത് ITDP യും. ITDP ആദിവാസികൾക്ക് കൊടുക്കുന്നസഹായ സംരംഭത്തിന്റെ ഭാഗമായി 2017 ഡിസംബർ മാസം ശ്രീ ശബരിനാഥ് MLA മുൻകൈഎടുത്ത് ITDP യുടെ ഓഫീസർമാരും സർക്കാർ ഉദ്യോഗസ്ഥരുടേയും നിസ്തുലമായസഹകരണത്തിന്റേയും ഭാഗമായി കാട്ടിലെ കട നിലവിൽ വന്നു. അവിടെ ഹോട്ടലിന്റെ പേര്എഴുതിയിരിക്കുന്ന സ്ഥലത്തെല്ലാം താഴെയായി കാണാം ITDP 2017-2018 സഹായസംരംഭം.  കാട്ടിലെ കട എന്ന പേരും നാട്ടുകാരുടെ അഭിപ്രായങ്ങൾ മാനിച്ച് നറുക്കെടുപ്പ് നടത്തിതിരഞ്ഞെടുത്തതാണ്. വിറകടുപ്പിൽ പാചകം. മുളക് പൊടി, മല്ലി പൊടി, മസാല പൊടികളെല്ലാം വാങ്ങിപൊടിക്കുന്നത്. പച്ചകറികളെല്ലാം അടുത്ത വീട്ടുകളിൽ നട്ടുവളർത്തുന്നത് മേടിക്കുന്നത്. പപ്പയ്ക്ക, പീയണിക്ക,  സാധാരണ എല്ലായിടത്തും കണ്ടു വരാത്ത ആത്തിച്ചക്ക തീയൽതുടങ്ങിയ നാടൻ കറികൾ. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കില്ല. ഇതൊക്കെ ഇവിടത്തെ പ്രത്യേകതകളാണ്. ചുരുക്കി പറഞ്ഞാൽ വിശ്വസിച്ച് കഴിക്കാം. സാധാരണ, ഇറച്ചിവിഭവങ്ങളായ ചിക്കൻ തോരനും പോത്തുമെല്ലാം വയ്ക്കുന്നത് ഞാറായ്ഴ്ചകളിലാണ്. പ്രധാനമായും ഇറച്ചിയുൾപ്പെടെയുള്ള പാചകമെല്ലാം ശശികുമാരി മാമിയാണ് ചെയ്യുന്നത്. അച്ചാർ തുടങ്ങിയ കറികളെല്ലാം മണിയൻ മാമനും. മകനായ രാജ്ലാൽ എല്ലാത്തിനുംസഹായമായി കൂടെയുണ്ട്. കുടുംബം എന്ന് പറയുമ്പോൾ ബന്ധുക്കളും വരും, എല്ലാവരുടേയും ഒത്തൊരുമയോടെയാണ് ഈ ഭക്ഷണയിടം നടത്തുന്നത്.   ഊണാണ് അവിടെ പ്രധാനം. അത് എല്ലാ ദിവസവും കാണും. രാവിലത്തെ കാപ്പി അഥവാപ്രാതൽ ഓർഡർ ഉണ്ടെങ്കിൽ മുൻകൂട്ടി പറയുകയാണെങ്കിൽ മാത്രം ചെയ്ത് കൊടുക്കും. ഇടിയപ്പം, പെറോട്ട, അപ്പം, പുട്ട്, ചായ, വട എന്നിവയാണ് സാധാരണ കാപ്പിക്കുള്ള വിഭവങ്ങൾ. ഓർഡറനുസരിച്ച് വേറെയും ചെയ്യും.  പുഴ മീൻ മാത്രമല്ല കണവ, ഞണ്ട് അങ്ങനെ സീസണനുസരിച്ച് പല മീനുകളും പാചകംചെയ്യുന്നുണ്ട്. പഴയ ബേക്കറിയുടെ രുചികൾ മണിയൻ മാമൻ ഇപ്പോഴും മുഴുവനായി വിട്ടിട്ടില്ല. അലുവതുടങ്ങിയവ ക്രിസ്തമസിന് ഇവിടെ  ലഭ്യമാണ്.  വൃശ്ചിക മാസം അയ്യപ്പ ഭക്തന്മാർക്ക് കഞ്ഞി സദ്യ, കടയുടെ മുകളിലായിട്ട് പ്രത്യേകംസജ്ജമാക്കി കൊടുക്കും. മകര മാസം ഒന്നാം തീയതിയാണ് ക്ഷേത്രത്തിലെ ഉത്സവം. അതുമായി ബന്ധപ്പെട്ടാണ് ചെയ്യുന്നത്.  ഓണത്തിന് പതിവ് പോലെ ചതയം ദിനത്തിന് 9 തൊടുകറി 5 ഒഴിക്കാൻ 1 പായസം ഉൾപ്പെടെ120 രൂപയ്ക്ക് വാഴയിലയിൽ സദ്യ കൊടുക്കാറുണ്ട്. അന്ന് ചെന്നാൽ ഇവിടത്തെ സദ്യയുടെരുചിയും അറിയാം.  സദ്യ ഉൾപ്പെടെയുള്ള കാറ്ററിംഗ് ജോലികളും ചെയ്തു കൊടുക്കുന്നതാണ്. വിതുരയിലെ പട്ടൻകുളിച്ച പാറയിലാണ് കാട്ടിലെ കട എന്ന ഭക്ഷണയിടം. ആ സ്ഥലത്തിന്പട്ടൻകുളിച്ച പാറ എന്ന പേര് കിട്ടിയതിന് പുറകിൽ ഒരു ഐതിഹ്യമുണ്ട്. കാലങ്ങൾക്ക്മുമ്പേ പേപ്പാറ ഡാമുമായി ബന്ധപ്പെട്ട് പുതിയ പാലമൊക്കെ വരുന്നതിന് മുമ്പേ കുറച്ച്മുകളിലായി ഒരു മരപ്പാലമാണുണ്ടായിരുന്നത്. അന്ന് അവിടെ ഒരു വലിയ പാറയും കാടുകൾനിറഞ്ഞ കാവും ഉണ്ടായിരുന്ന സമയം. അവിടെയാണ് ശാസ്ത ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തോടിന് വലിയ ആഴമുണ്ടായിരുന്ന സമയം. ഒരു ദിവസം ഒരു നമ്പൂതിരി വന്ന് കുളിക്കാനിറങ്ങിയതായി അറിയാം. പിന്നെ ആരും അദ്ദേഹത്തെ കണ്ടില്ല. അതാണ് പട്ടൻകുളിച്ച പാറ.  സ്ഥലം: ആര്യനാട് വഴി വരികയാണെങ്കിൽ പനയ്ക്കോട് - തൊളിക്കോട് - തോട്ടമുക്ക്  - വലത്തോട്ട് പേപ്പാറ റോഡ്. അവിടെ നിന്ന് ഒരു കിലോമീറ്റർ പട്ടൻകുളിച്ച പാറ. ശാസ്ത ദേവിക്ഷേത്രത്തിന് അധികം അകലെയല്ലാതെ കാണാം ഇറങ്ങാൻ നേരം അവിടെ ഒരു ബുക്കിൽ അനുഭവകുറിപ്പ് എഴുതാൻ പറഞ്ഞു. മുമ്പൊരിക്കൽകളക്ടർ വന്നപ്പോൾ അനുഭവം എഴുതാൻ ബുക്ക് ചോദിച്ചപ്പോൾ വാങ്ങിയ ബുക്കാണ്. ചെറിയൊരു കടയാണ്, രുചിയറിഞ്ഞ് കളക്ടർ വരെ വന്ന കട. പേരും പെരുമയുള്ള പലരുംവന്ന കട. രുചിയിലൂടെ നിറവറിഞ്ഞ കടയിൽ എളിയവനായ ഞാനും രണ്ടു വരി എഴുതി. ഭക്ഷണപ്രേമികൾ ഒരിക്കലെങ്കിലും കയറിയിരിക്കേണ്ട സ്ഥലം. പള്ള നിറയെ ഭക്ഷണവുംഹൃദയം നിറച്ച് സ്നേഹവും. കൂവയിലയിലെ ആ ഊണ് ഒരു ഒന്നൊന്നര ഊണാണേ ... Kattile KadaITDP 2017-2018 സഹായ സംരംഭംപട്ടൻകുളിച്ചപാറ, വിതുരTimings: 12:30 PM - 3:00 PM(ഊണ് തീരുന്നതനുസരിച്ച്)Seating Capacity: 20Ph: 9745405821, 9539082586 https://goo.gl/maps/YHKiG6FYYmSHpAKQ8
Contact No - Shibu Ameer - 9496104021 ഞാനും ഭാര്യയും Good Morning Restaurant ൽ പോയി, സൂപ്പർ പെറോട്ടയും ബീഫും കഴിച്ചു. ലൈഫിൽ കഴിച്ച ഏറ്റവും കിടിലം ബീഫ്. സ്വർഗീയ കട്ടൻ. Parotta - 10 Nos x 5 - 50 Rs, Beef 2 Nos x 75 - 150 Rs. കട്ടൻ - 5 Rs. സമയമുണ്ടെങ്കിൽ വിശദാംശങ്ങൾ ചുവടെ... എപ്പോഴും കാണുന്ന പേരുകളിൽ ഒന്നാണ് Good Morning ഉം അവിടത്തെ ബീഫും പെറോട്ടയും, പിന്നെ കഴിക്കാൻ...
Location - Balaramapuram, Opposite Police Station, Vizhinjam RoadContact No - 9446996786Date - 31/03/2018 ബിസ്മിയെ പറ്റി കേൾക്കാത്തവർക്കും വീണ്ടും കേൾക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി. ചുരുക്കെഴുത്ത് - ബിസ്മിയിൽ പോയി മട്ടൻ, ചിക്കൻ, പെറോട്ട, ഉറട്ടി എന്നിവ കഴിച്ചു. കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു. വിശദമായി - . ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് അവരോടൊപ്പം ആഴി മല ക്ഷേത്രത്തിനടത്തുള്ള അടിമലത്തുറ ബീച്ചിൽ പോയി. അധികം തിരക്കില്ലാത്ത ശാന്തമായ കടൽത്തീരം കണ്ട് സായ്ഹാനം കഴിക്കാനുള്ള ഒരിടം. ചില സുഹൃത്തക്കളെ വിളിച്ച് ചോദിച്ചു അടുത്ത് എവിടെ restaurant...
ലൊക്കേഷൻ: പാളയത്ത് മുസ്ലിം പള്ളിയുടെ, രക്തസാക്ഷി മണ്ഡപത്തിന് എതിരെയുള്ള വഴിയിൽ അണ്ടർപ്പാസിനരികിൽ വലത് വശത്തായി. ബേക്കറി ജംഗ്ഷനിൽ നിന്ന് വരുമ്പോൾ ഇടത് വശത്തായി വരും. "തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താജിന്റെ വിശേഷങ്ങളിലൂടെ" അവസാനം കഴിച്ച ആ ചിക്കൻ ഫ്രൈയുടെ രുചി ഇപ്പോഴും വായിൽ ഇങ്ങനെ തങ്ങി നില്ക്കുന്നു. ഫ്രെബുവരി 14 ന് ഒരു രാത്രി സമയം. പെറോട്ടയും ചിക്കൻ ഫ്രൈയുമാണ് ഓർഡർ ചെയ്തത്. കിടുക്കാച്ചി ചിക്കൻ ഫ്രൈ. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ചിക്കൻ ഫ്രൈകളിൽ ഒന്ന്. ആ മൊരിഞ്ഞ ഫ്രൈയുടെ...
ആദിൽ ബർക്കത്ത് തട്ടുകട | കല്ലാർ Mob: 8289827968 പൊന്മുടി യാത്രയ്ക്കിടെ അല്ലെങ്കിൽ കല്ലാറിൽ നിന്ന് നല്ല ഭക്ഷണം കഴിക്കണോ എങ്കിൽ ഇത് സദയം വായിക്കുക. പൊന്മുടിയിൽ ഒരു പകൽ കൂടി അവസാനിക്കുകയാണ്. നീണ്ട വിസിലടികളുടെ നിർത്താതെയുള്ള ശബ്ദം. ഗാർഡുകൾ തിരക്ക് കൂട്ടുകയാണ്. വന്നതേ താമസിച്ചു. ടവറിലോട്ട് കയറിയ കയറ്റം മുഴുവനാക്കാൻ പറ്റിയില്ല. പകുതി വഴിക്ക് തിരിച്ചിറങ്ങി. 6 മണിക്ക് നിർത്തി പോകണമെന്നാണ് കണക്ക്. സമയം 6.30 കഴിഞ്ഞു. രാത്രിക്ക് കനം കൂടും മുമ്പ് 22 ഹെയർ പിൻ വളവുകൾ എല്ലാം ഇറങ്ങണം എന്ന ഉദ്ദേശ്യത്തോടെ വണ്ടിയെടുത്ത്...
അവലോകനം | ഭക്ഷണം തന്നെയാണ് ഔഷധംDate: 30/11/2018 Pathayam Restaurant | Organic Health FoodTimings 8 AM to 9 PM നിങ്ങൾ ഒരു Vegan ആണെങ്കിൽ വേറൊന്നും നോക്കണ്ട പത്തായത്തിലോട്ടു പൊയ്ക്കോളൂ. ഉച്ചയ്ക്ക് സുഹൃത്തായ വിമലിനോടൊപ്പം ഒരു ഹോട്ടലിൽ നിന്ന് ആഹാരവും കഴിച്ചു സെക്രെട്ടറിയേറ്റിനു അടുത്ത് പാർക്ക് ചെയ്ത വണ്ടിക്കു അടുത്ത് എത്തിയപ്പോൾ ഒരു ദാഹം. വിമൽ പറഞ്ഞു നമുക്ക് പത്തായത്തിലോട്ടു വിട്ടാലോ. ശരി ആയിക്കോട്ടെ എന്ന് ഞാനും. വർഷങ്ങൾക്കു മുൻപ് പത്തായം തിരുവനന്തപുരത്തു തുടങ്ങിയ സമയത്തു ഞാൻ പോയിരുന്നു. കൂടുതലും പച്ചയ്ക്കു കഴിക്കേണ്ട പച്ചക്കറികൾ...
വിവിധ തരത്തിലുള്ള കടൽ മീനുകൾ, കായൽ മീനുകൾ എന്ന് പറയുമ്പോൾ ഞണ്ട്, കൊഞ്ച്, കണവ, ചെമ്പല്ലി, ആവോലി, അയല, നെത്തോലി, കരിമീൻ, ഹാമൂർ അഥവാ കലവ, വരാൽ, സിലോപ്പി, വളയോട്, വിളമീൻ, സ്പെഷ്യൽ മീൻ കറി .. തലക്കറി തുടങ്ങിയവ. കൂടെ വേണമെങ്കിൽ മരിച്ചീനി എടുക്കാം. ചോറ് വേണമെങ്കിൽ അതും. ചിപ്പി, കക്ക വേണോ അതും ഉണ്ട്. പെറോട്ട, അപ്പമൊക്കെ ഉണ്ട് കേട്ടോ… കൂടെ മീനല്ലാതെ വേറെ കറിയോ. ചിക്കൻ, താറാവ്, ബീഫ്, പോത്ത്, പന്നി … ഇത്രയും വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുമിച്ച്...
2018 April പതിനെട്ടാം തീയതിയിലെ ഭക്ഷണാനുഭവത്തിലെ ഒരു അനുഭവക്കുറിപ്പാണിത്‌. ഇപ്പോഴത്തെ വിലയിൽ മാറ്റങ്ങളുണ്ടാവാം. Location: കേശവദാസപുരത്ത് നിന്ന് ഉള്ളൂരോട്ട് വരുമ്പോൾ വലത് വശത്തായി, Opposite the arch of Kunnuvila Devi Kshetram, Power Gym, SBIഒരു പ്രത്യേക സാഹചര്യം കാരണം ലീവ് എടുത്തു. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല. സമയം വളരെ താമസിച്ചു. എത്തിയത് പാരഗണിന്റെ മുമ്പിൽ. ഒന്നറച്ചു കേറണോ വേണ്ടയോ. കാരണം സമയം വളരെ കുറവാണ്. ആരോ പറഞ്ഞ് കേട്ടിരുന്നു. അവിടെ കേറിയാൽ Queue നില്ക്കണമെന്ന്. എന്തായാലും ഉച്ചയ്ക്കുള്ള ഊണ് സമയം...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
scattered clouds
24.2 ° C
24.2 °
24.2 °
89 %
1.7kmh
50 %
Sat
31 °
Sun
31 °
Mon
31 °
Tue
31 °
Wed
32 °
- Advertisement -
Nammude Cake

POPULAR ARTICLES