back to top
Najiya Ershad പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ചകൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും അങ്ങനെ മനസ്സും നിറയിപ്പിച്ച അവരുടെ ആദരവും സ്നേഹവും ഏറ്റു വാങ്ങിയ പെൺകുട്ടി. ഇത് Najiya Ershad 2018 ഏപ്രിൽ മാസം ആയിരുന്നു നജിയയുടെ ഹോം ഷെഫ് ആയുള്ള തുടക്കം. ഇപ്പോൾ ഈ ഒരു വർഷം എത്തി നിൽക്കുന്ന കാലഘട്ടത്തിനുള്ളിൽ പല വിധ രുചി വിഭവങ്ങളിലൂടെ കടന്നു പോയി അവിടെയെല്ലാം തന്റെ കൈ പുണ്യം തെളിയിച്ച് ,...
മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി. ₹ 6. ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം ചമ്മന്തി കോരിയൊഴിച്ചതിൽ ഞെരടി അങ്ങ് കഴിച്ചു. രാവിലെ ഒരു 11.15 നാണ് കഴിച്ചത്. റവ കഞ്ഞി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കിട്ടുകയുള്ളു. അത് കഴിഞ്ഞ് കിട്ടാൻ ഭാഗ്യം വേണം. കൂടുതലും പുറം ജോലിക്കാർ വന്ന് തീർക്കും. പാത്രത്തിൽ പാഴ്സലും വാങ്ങിച്ചോണ്ട് പോകും. ഇടപ്പഴഞ്ഞിയിൽ നിന്ന് നല്ല...
ആറ് ആൽമരങ്ങൾ സ്ഥിതി ചെയ്‌തിരുന്ന സ്ഥലം. അവയുടെ തണലിൽ മുൻപ് കച്ചവടക്കാർ സൊറ പറച്ചിലും അവരുടെ കാളകളുമായി തമ്പടിച്ചിരുന്നു. തമിഴ് നാട്ടിൽ നിന്ന് തിരുവനന്തപുരം പോകുന്ന വഴി വ്യാപാരികൾക്കുള്ള വിശ്രമ സ്ഥലമായിരുന്നു അവിടെ. പിന്നെ സ്വദേശിയർ തന്നെ ആ സ്ഥലം അവരുടെ തന്നെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ആറ് ആലിൻമൂട് കാലാന്തരേണ ആറാലുംമൂട് ചന്തയായി മാറി. എത്ര മാളുകൾ, വ്യാപാര സമുച്ചയങ്ങൾ വന്നാലും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇത്തരം ചന്തകൾ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്. നെയ്യാറ്റിൻകരയ്ക്ക് ആറാലുംമൂട് ചന്ത എന്നാൽ അവരുടെ...
ചരിത്രങ്ങളുടെ കഥകളുറങ്ങി കിടക്കുന്ന ചാലത്തെരുവുകൾ. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭ്യമാകുന്ന വ്യാപര സമുച്ചയങ്ങൾ. പൗരാണിക ഗന്ധം പേറുന്ന ഓടിട്ട കെട്ടിടങ്ങൾ. ഇത് പാവപ്പെട്ടവന്റെയും പണക്കാരന്റെയും ചാല. ഗാന്ധിപാർക്കിൽ നിന്നുള്ള വഴി വരികെയാണെങ്കിൽ ഇടത് വശത്ത് മൂന്നാമത്തെ ഇടവഴി നിസാർ ലൈൻ എന്ന് എല്ലാവർക്കും അറിയാവുന്ന 1970 കളുടെ ഒരു കാലഘട്ടമുണ്ടായിരുന്നു ചാലയ്ക്ക്. ഇപ്പോഴും അതവിടെ മറഞ്ഞ് കിടപ്പുണ്ട്. ഗാന്ധിപാർക്കിൽ നിന്നുള്ള വഴി വരികെയാണെങ്കിൽ ഇടത് വശത്ത് മൂന്നാമത്തെ ഇടവഴി നിസാർ ലൈൻ എന്ന് എല്ലാവർക്കും അറിയാവുന്ന 1970 കളുടെ ഒരു കാലഘട്ടമുണ്ടായിരുന്നു ചാലയ്ക്ക്....
മണി എന്ന് പറയുമ്പോൾ മനസ്സിൽ മുഴങ്ങുന്ന ഒരു പേരുണ്ട്, നമ്മുടെ കലാഭവൻ മണി. അഭ്രപാളികളിൽ കാലത്തിന്റെ മുദ്ര പതിപ്പിച്ച, നടന പാടവത്തിലൂടെ അരങ്ങു തിമർത്തു ആടി, ഒടുവിൽ നമ്മുടെയൊക്കെ മനസ്സിൽ നൊമ്പരത്തിന്റെ മുറിപ്പാട് സൃഷ്ടിച്ച് ഒരു മിന്നല് പോലെ യവനികക്കുള്ളിൽ മറഞ്ഞ മണി. നമ്മുടെ ഇവിടെയും ഉണ്ട് ഒരു മണി. മരതുംകുഴിയിലെ മണി അണ്ണൻ. നാരങ്ങ വെള്ളത്തിലൂടെ നമ്മുടെ മനസ്സിൽ എരിവിന്റെയും ഉപ്പിന്റെയും മധുരത്തിന്റെയും മിന്നലാട്ടങ്ങളുടെ ഒളി വെട്ടം തീർക്കുന്ന മണി അണ്ണൻ. എരിവിന്റെ ചൂര് തീർക്കുന്ന, പിടയ്ക്കുന്ന ഒരു ബോഞ്ചി വെള്ളം വേണോ. നമ്മുടെ...
Khana Peena Date: 12/12/2018കള്ളൻ കയറിയ കടയിൽ ഞാനും കേറി. മോട്ടിക്കാൻ അല്ല തീറ്റയും കുടിയും തന്നെ ലക്ഷ്യം. Location: Joy Alukkas, Trivandrum Vizhinjam Rd, East Fort, Attakulangara(കിഴക്കേകോട്ട നിന്ന് വരുമ്പോൾ അട്ടകുളങ്ങര junction എത്തുന്നതിനു മുൻപായി ഇടതു വശത്തു) “ഇതൊരുറങ്ങാത്ത കട” എന്ന ലോഗോയിലെ വാചകം കണ്ട് 24 മണിക്കൂർ ആഹാരം കിട്ടുന്ന കട എന്ന് തെറ്റിദ്ധരിക്കണ്ട. ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 3 മണി വരെയാണ് സമയം. സാധാരണ രാത്രി 2 ചപ്പാത്തിയും സാലഡുമാണ് എന്റെ ഭക്ഷണം. ഇന്ന്...
അവലോകനം | ഭക്ഷണം തന്നെയാണ് ഔഷധംDate: 30/11/2018 Pathayam Restaurant | Organic Health FoodTimings 8 AM to 9 PM നിങ്ങൾ ഒരു Vegan ആണെങ്കിൽ വേറൊന്നും നോക്കണ്ട പത്തായത്തിലോട്ടു പൊയ്ക്കോളൂ. ഉച്ചയ്ക്ക് സുഹൃത്തായ വിമലിനോടൊപ്പം ഒരു ഹോട്ടലിൽ നിന്ന് ആഹാരവും കഴിച്ചു സെക്രെട്ടറിയേറ്റിനു അടുത്ത് പാർക്ക് ചെയ്ത വണ്ടിക്കു അടുത്ത് എത്തിയപ്പോൾ ഒരു ദാഹം. വിമൽ പറഞ്ഞു നമുക്ക് പത്തായത്തിലോട്ടു വിട്ടാലോ. ശരി ആയിക്കോട്ടെ എന്ന് ഞാനും. വർഷങ്ങൾക്കു മുൻപ് പത്തായം തിരുവനന്തപുരത്തു തുടങ്ങിയ സമയത്തു ഞാൻ പോയിരുന്നു. കൂടുതലും പച്ചയ്ക്കു കഴിക്കേണ്ട പച്ചക്കറികൾ...
Date: 24/11/2018എന്തൊക്കെ വന്നാലും, പോയാലും, പറഞ്ഞാലും ചാല മുബാറക്ക് ചാല മുബാറക്ക് തന്നെ. Cyclone Gaja Flood Relief ൻ്റെ ഭാഗമായി നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ഓർഗനൈസ് ചെയ്യുന്ന Vimal Stephen നോട് ഒപ്പമായിരുന്നു അന്ന്. റിലീഫിനു വേണ്ടിയുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിന്റെയും അടുക്കുന്നതിന്റെയും തിരക്കിൽ. ഉച്ചയ്ക്ക് ഊണിനുള്ള മണമടിച്ചപ്പോൾ മുന്നും പിന്നും ഒന്നും നോക്കിയില്ല, അഥവാ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. നേരെ വച്ച് വിട്ടു മുബാറക്കിലോട്ടു 2 ഊണ് മേടിച്ചു. പിന്നെ മീനിന് പേരു കേട്ട ഇവിടെ വന്നിട്ട് മീനില്ലാത്ത ഊണോ. പോരട്ടെ ഓരോ കൊഞ്ചും, പാരയും....
ഊണിനു ശേഷം break ടൈമിൽ ഓഫീസിൽ നിന്ന് ഇറങ്ങി ഒരു പോക്ക്. ഒരു ഓറഞ്ച് സർബത്തു 15 Rs സർബത്തു തീർത്തും വ്യത്യാസം ഉണ്ട്.  നല്ല പോലെ ഇഷ്ടപ്പെട്ടു. രണ്ടാമത്തേതും ഞാൻ ആസ്വദിച്ച് ആസ്വദിച്ച് തന്നെ കുടിച്ചു. "വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന സർബത്തിലെ കൂട്ടാണ് ഇവിടെ പ്രധാനം" ഇദ്ദേഹം നറുനീണ്ടി  കാച്ചുന്നതും വീട്ടിൽ വച്ചാണ്. പഞ്ചസാരയിൽ കളർ ചേർത്തല്ല. നർന്നാരി വേര്, പഞ്ചസാര, മുട്ടയുടെ വെള്ള ഇവ പ്രത്യേകരീതിയിൽ തിളപ്പിച്ച് എടുക്കുന്നതാണ് നറുനീണ്ടി സർബത്തെന്ന് പറയുന്നത്. ഇതാണ് ഇക്കയുടെ രീതി.മാർക്കറ്റിൽ പഞ്ചസാര പാനിയിൽ നറുനണ്ടി എസ്സൻസ് ചേർത്തത് കിട്ടുന്നുണ്ട്...
വിറകടുപ്പിലെ പിസ്സയുടെ കൊതുപ്പിക്കുന്ന രുചി അറിയാൻ തൈക്കാടിലെ സിജീസ് പിസ്സയിലോട്ട് വിട്ടോ. (Near Thycaud Postoffice) തിരുവനന്തപുരം എന്നല്ല കേരളത്തിൽ തന്നെ നിലവിൽ വിറകടുപ്പിൽ പിസ്സ തയ്യാറാക്കുന്നത് ഇവിടെ മാത്രമാണ്. (മുമ്പ് ആരോ തുടങ്ങിയിരുന്നത് നിർത്തി എന്നാണ് അറിഞ്ഞത്.) അനന്തപുരിയിൽ ഇത് ആദ്യം. ഏറ്റവും വലിയ Monster പിസ്സയും ഇവിടെ. 22 inch. Sijis Pizza വളരെ നാളായി കേൾക്കുന്ന ഒരു പേര്. കുമാരപുരത്ത് പോകാൻ പലപ്പോഴും തയ്യാറെടുത്തിരുന്നെങ്കിലും വിശപ്പിന്റെ വിളി ഉച്ചസ്ഥായിയിൽ എത്തിയത് കാരണം പോയില്ല. കാരണം അവിടെ ചെന്നാൽ നമ്മൾ ഓർഡർ കൊടുത്ത...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
scattered clouds
24.2 ° C
24.2 °
24.2 °
89 %
1.7kmh
50 %
Sat
31 °
Sun
31 °
Mon
31 °
Tue
31 °
Wed
32 °
- Advertisement -
Nammude Cake

POPULAR ARTICLES