back to top
Statue Hotel ലെ കിടു മട്ടൺ ബിരിയാണിയുടെ പോസ്റ്റ് ഇട്ടിരുന്നപ്പോൾ പലരും വന്നു പറഞ്ഞു. അവിടത്തെ ചിക്കൻ പെരട്ട് സൂപ്പർ ആണെന്ന്, അങ്ങനെയാണ് വീണ്ടുമവിടെ പോയത്. ചിക്കൻ പെരട്ടും വാങ്ങിച്ചു, പെറോട്ടയും മേടിച്ചു. പെറോട്ട കിടു, ചിക്കൻ പെരട്ട് കഴിച്ചു തുടങ്ങിയപ്പോഴേ ഒരു എരിയുണ്ടല്ലോ എരി അതൊന്നും ഇല്ല, ഒരു മധുരം പോലെ. കലങ്കുഷമായി രുചിമുകളങ്ങളിൽ പരതിയപ്പോൾ ഒരു തക്കാളിയുടെയൊക്കെ കടന്നു കയറ്റം പോലെ. ഭാര്യ ഉറപ്പിച്ചു ടേസ്റ്റ് അതിന്റെ തന്നെ. നൈസ് ആയിട്ടു ഹോട്ടൽ അടുക്കളയുടെയടുത്തു ചെന്ന് ഒന്ന് തിരക്കി . എന്തൊക്കെയാ...
ആഡംബരങ്ങളോ, ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള മിന്നിമറിയുന്ന വെളിച്ചങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാ പഴക്കട. സ്വാഗതം ചെയ്യാൻ ഇരിപ്പിടങ്ങൾ ഒന്നുമില്ല. കച്ചവടത്തിൽ വലിയ ലാഭേച്ഛ ഒന്നും നോക്കാത്ത വൃദ്ദനായ ഒരു മനുഷ്യനും മുന്നിൽ പല തരത്തിലുള്ള കുറേ പഴങ്ങളും, അവയെ ജ്യൂസ് ആക്കി മാറ്റാനുള്ള ഒരു മിക്സിയും മാത്രം. പോങ്ങുമൂട്‌ നിന്ന് കൊച്ചു ഉള്ളൂരിലോട്ടു പോകുമ്പോൾ ATM കഴിഞ്ഞു ബസ് സ്റ്റോപ്പിന് എതിരായി ആയി വലതു വശത്തു RK ജ്യൂസ് കാണാം, അതിനോട് ചേർന്ന് മലക്കറി കട + പഴക്കട കാണാം. അതിൻ്റെ അടുത്തതിൻ്റെ അടുത്ത...
ചരിത്രത്താളുകൾ തിരഞ്ഞു നോക്കിയാൽ, മണലുകൾ നിറിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു "മണൽക്കാട്" എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ മണക്കാട്. ഇവിടത്തെ രുചികളുടെ കലവറകൾ തേടി പോയാൽ ഈ പേര് മാറ്റി നമുക്ക് രുചിക്കാട് എന്ന് പേര് ഇടേണ്ടി വരും. ഈ രുചികളുടെ നിറവിൽ, മുൻ നിരയിൽ സ്ഥാനം പിടിക്കാൻ അർഹതയുള്ള ഒരു പേരത്രേ ഹോട്ടൽ സീനത്ത്. 35 വർഷത്തോളമായിട്ടുള്ള സേവന പാരമ്പര്യം. ഒരു ഹോട്ടൽ ഓണർ എന്നതിന് ഉപരിയായി ആ വർക്കത്തുള്ള കയ്യ് കൊണ്ട് മട്ടൺ ബിരിയാണികളിൽ തുടങ്ങി പല വിഭവങ്ങളിലും കൈ തെളിയിച്ചു ഭക്ഷണ പ്രേമികളുടെ...
അനുഭവങ്ങൾ | Hotel Azeez PoojappuraDate: 01 Jan 2019 കഴക്കൂട്ടം പോയി പേയാടോട്ടു തിരിച്ചു വരുന്ന വഴിയാണ് അസീസിൽ കയറിയത്. വിശപ്പിന്റെ വിളിയും മാറ്റാം. അതോടൊപ്പം ഹോട്ടൽ ഓണറിനോട് (നൗഫൽ) ചോദിച്ചു ഒരു കാര്യത്തിന്റെ നിജ സ്ഥിതിയും അറിയാം. കേറിയപ്പോൾ അറിഞ്ഞു നൗഫൽ സ്ഥലത്തില്ല ചില ബിസി കാര്യങ്ങളുമായി ഓട്ടത്തിലാണത്രേ, ചുമ്മാതല്ല ഫോൺ വിളിച്ചാൽ കിട്ടാത്തത്. ഇനി അദ്ദേഹം ഇവിടെ ഉണ്ടായിരുന്നാലും സംസാരിക്കാൻ പറ്റുമായിരുന്നുവെന്നു തോന്നുന്നില്ല അത്ര മാത്രം തിരക്ക്, അകത്തും ആള്, പുറത്തു പാർസൽ വാങ്ങിക്കാനും ആള്. എന്തായാലും വിശപ്പ് മാറ്റി കളയാം....
Location: Kuravankonam Jn.Timings: 11 AM to 11 PMPhone: 75108 19999, 75108 29999Visited Date: 17-12 -2018 വീട്ടിൽ അന്ന് താമസിച്ചാണ് ഞാൻ വന്നത്. വിശപ്പ് കാരണം ഭാര്യ നേരത്തെ കഴിച്ചു. പതിവു പോലെ എനിക്ക് ചൂടോടെ 2 ചപ്പാത്തി, അതോടൊപ്പം സാലഡ് ഉണ്ടാക്കാനും വട്ടം കൂട്ടി. ഞാൻ പറഞ്ഞു എന്തോ എനിക്ക് ഇന്ന് പുറത്തു പോയി non veg ഒക്കെ കഴിക്കണം എന്ന ഒരു തോന്നൽ. ഒറ്റയ്ക്ക് പോയിക്കൊള്ളാൻ പറഞ്ഞു. ഞാൻ ഭാര്യയേയും ഒപ്പം കൂട്ടി. കല്യാണത്തിന് മുൻപ് ഫ്രണ്ട്സിനെ...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ലDate: 16/12/2018 ശ്രീലങ്കയിൽ ഉൽഭവിച്ച് നമ്മൾ കേരളീയരുടെ പ്രിയപ്പെട്ട ആഹാരമായി മാറിയ ഇടിയപ്പത്തിന്റെ വരവ് അറിയിച്ച് കൊണ്ടുള്ള Hopper Restaurants Trivandrum പുതിയ രുചിക്കൂട്ടുകളുമായി വീണ്ടും. ഇടിയപ്പത്തിന്റെ രുചി മാത്രമല്ല പല രുചിഭേദങ്ങളും ഭക്ഷണ പ്രേമികളെ ഇവിടെ കാത്തിരിക്കുന്നു. Location: Ulloor - Akkulam Road | Near NH Bypass, Kuzhivila JunctionMob No: 8136833777, 7902866777Timings: 11:30 AM To 11:30 PM മൂന്ന് നിലകളിലായി ആണ് ഹോപ്പർ ഭക്ഷണത്തിലെ അരങ്ങു വാഴുന്നത്. 1st Floor - String Hopper...
Khana Peena Date: 12/12/2018കള്ളൻ കയറിയ കടയിൽ ഞാനും കേറി. മോട്ടിക്കാൻ അല്ല തീറ്റയും കുടിയും തന്നെ ലക്ഷ്യം. Location: Joy Alukkas, Trivandrum Vizhinjam Rd, East Fort, Attakulangara(കിഴക്കേകോട്ട നിന്ന് വരുമ്പോൾ അട്ടകുളങ്ങര junction എത്തുന്നതിനു മുൻപായി ഇടതു വശത്തു) “ഇതൊരുറങ്ങാത്ത കട” എന്ന ലോഗോയിലെ വാചകം കണ്ട് 24 മണിക്കൂർ ആഹാരം കിട്ടുന്ന കട എന്ന് തെറ്റിദ്ധരിക്കണ്ട. ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 3 മണി വരെയാണ് സമയം. സാധാരണ രാത്രി 2 ചപ്പാത്തിയും സാലഡുമാണ് എന്റെ ഭക്ഷണം. ഇന്ന്...
അവലോകനം | 09 Dec 2018സ്‌റ്റീം വാഗണിലെ മോമോസ് ഫുഡി ഗ്രൂപ്പുകളിൽ വന്നപ്പോൾ മുതൽ കേൾക്കുന്ന ഒന്നാണ് സ്‌റ്റീം വാഗണിലെ മോമോസ്. അന്ന് മുതൽ ഇത് എന്താണെന്നു അറിയാൻ അഥവാ കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ആഗ്രഹം നീണ്ടു നീണ്ടു പോയി എന്നതല്ലാതെ സമയം ഒത്തുവന്നില്ല. അങ്ങനെയിരിക്കെ കുടുംബവുമായി യാത്ര കഴിഞ്ഞു ഒരു രാത്രി കുറവൻകോണം വഴി വന്നപ്പോൾ മനസ്സിൽ സ്‌റ്റീം വാഗണിലെ മോമോസിൻ്റെ മണി മുഴങ്ങി. പട്ടത്തു നിന്ന് വരുമ്പോൾ കുറവൻകോണം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡിൻൻ്റെ തുടക്കത്തിൽ തന്നെ വലതു വശത്തായി കാണുന്ന ഷോപ്പ്. ഒരു...
ARK ഗ്രൂപ്പിൽ ഒരു പരസ്യം കണ്ടു. ഇട്ട ആള് തന്നെ മെസ്സഞ്ചറിൽ വന്ന് ചോദിച്ചു അച്ചാറ് വാങ്ങിക്കുന്നോ എന്ന്. ഞാൻ പൊതുവെ അച്ചാർ അങ്ങനെ കഴിക്കാറില്ല. എന്നാലും ചോദിച്ചതല്ലേ. വാങ്ങിച്ചു. കാശ് അപ്പോൾ തന്നെ transfer ചെയ്തെങ്കിലും പനവിള പോയി വാങ്ങിക്കാൻ മൂന്നാഴ്ച എടുത്തു. വീട്ടിൽ കൊണ്ട് വന്ന് കുപ്പി തുറന്നത് മാത്രം ഓർമയുണ്ട്. പിള്ളേരും എല്ലാം കൂടി അപ്പോൾ തന്നെ കുപ്പി പകുതിയാക്കി. പിടിച്ച് ഉപയോഗിച്ചിട്ടും 3 ദിവസം കൊണ്ട് അച്ചാർ കുപ്പി കാലി. അഡാർ ഐറ്റം. കൂടെ വാങ്ങിയ മാങ്ങ അച്ചാറും മുളക്...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. Contact No: 09539275555Location: Opposite Technopark. ടെക്നോപാർക്കും കഴിഞ്ഞു, Ginger ഹോട്ടലും കഴിഞ്ഞു വരണം. Service road കേറി വരാം. അല്ലെങ്കിൽ കഴുക്കൂട്ടം ജംഗ്ഷനിൽ ചെന്ന് തിരിഞ്ഞു service റോഡിൽ കയറി വരണം. 2018 November 24 നു ആയിരുന്നു Monsoon Days ൻ്റെ തുടക്കം. Slice Of Spice ൻ്റെ ഫാമിലിയിൽ പെട്ടത്. പക്ഷേ വിഭവങ്ങളിൽ അവിടത്തെ രീതി അല്ല സ്വീകരിച്ചിരിക്കുന്നത്. Timings പൊതുവെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെ ആണെങ്കിലും Breakfast...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
scattered clouds
31.4 ° C
31.4 °
31.4 °
63 %
5.1kmh
29 %
Sun
31 °
Mon
32 °
Tue
31 °
Wed
31 °
Thu
31 °
- Advertisement -
Nammude Cake

POPULAR ARTICLES