അനുഭവങ്ങൾ | Hotel Azeez Poojappura
Date: 01 Jan 2019

കഴക്കൂട്ടം പോയി പേയാടോട്ടു തിരിച്ചു വരുന്ന വഴിയാണ് അസീസിൽ കയറിയത്. വിശപ്പിന്റെ വിളിയും മാറ്റാം. അതോടൊപ്പം ഹോട്ടൽ ഓണറിനോട് (നൗഫൽ) ചോദിച്ചു ഒരു കാര്യത്തിന്റെ നിജ സ്ഥിതിയും അറിയാം. കേറിയപ്പോൾ അറിഞ്ഞു നൗഫൽ സ്ഥലത്തില്ല ചില ബിസി കാര്യങ്ങളുമായി ഓട്ടത്തിലാണത്രേ, ചുമ്മാതല്ല ഫോൺ വിളിച്ചാൽ കിട്ടാത്തത്. ഇനി അദ്ദേഹം ഇവിടെ ഉണ്ടായിരുന്നാലും സംസാരിക്കാൻ പറ്റുമായിരുന്നുവെന്നു തോന്നുന്നില്ല അത്ര മാത്രം തിരക്ക്, അകത്തും ആള്, പുറത്തു പാർസൽ വാങ്ങിക്കാനും ആള്.


എന്തായാലും വിശപ്പ് മാറ്റി കളയാം.
നമ്മൾ 99 ന്റെ 2 combo പറഞ്ഞു.
1. ബീഫ് പെരട്ടു + പെറോട്ട
2. പോത്തു പെരട്ടും പുട്ടും
ഇറങ്ങാൻ നേരം 2 പാർസലും വാങ്ങിച്ചു കോംബോ അല്ലാതെ. ഒരു പ്ലേറ്റ് ഷവർമ്മയും, പിന്നെ ഒരു ബീഫ് ബനാന ഫ്രൈയും. ഷവർമ്മയും ബീഫ് ബനാന ഫ്രൈയും ഫ്രിഡ്ജിൽ വച്ചു. അടുത്ത ദിവസം ചൂടാക്കി ആണ് കഴിച്ചത്.



ഇനി നമ്മുടെ ഭക്ഷണ ആസ്വാദനത്തിലോട്ട് വരാം. ബീഫ് പെരട്ടു കോംബോയിലെ പെറോട്ട കൊള്ളാം പക്ഷേ ബീഫിലെ പല കഷ്ണങ്ങൾക്കുവേവ് കുറവായിരുന്നു. കഴിക്കാൻ കുറച്ചു ശ്രമകരം ആണ്. എരി എന്നെ സംബന്ധിച്ചു കൂടുതൽ തോന്നിയില്ല. ഭാര്യയ്ക്ക് ആ എരിവ് കൂടുതൽ ആണെന്ന് പറഞ്ഞു.

പോത്തു പെരട്ടിലെ കോംബോയിലെ പുട്ടു കൊള്ളാം, നല്ല പുട്ടു തന്നയാണ്. പോത്തിന്റെ വേവൊക്കെ ഓക്കേ. പക്ഷേ എരിവ് കാരണം ഞാൻ കണ്ണ് നിറഞ്ഞാണ് കഴിച്ചത്. അതിലെ പച്ച മുളകും എല്ലാം അകത്താക്കിയതിനാലായിരിക്കും. മുളക് കഴിച്ചില്ലെങ്കിൽ തന്നെയും എരിവ് കൂടുതൽ തന്നെയാണ്. കാരണം കാന്താരി മുളകൊക്കെ കൂട്ടി മരിച്ചിനി കഴിക്കുന്ന ആളാണ് ഞാൻ. എന്നിട്ടും മുളക് ഇല്ലാതെ തന്നെ നല്ല എരിവ് തോന്നി. ഭാര്യയെ സംബന്ധിച്ചിടത്തോളം ഒരു കഷ്‌ണമേ ടേസ്റ്റ് നോക്കിയോളു, പിന്നെ എരിവ് കാരണം തൊട്ടില്ല.
അൺലിമിറ്റഡ് ജിൻജർ ടീയും സർവീസുമൊക്കെ ഒക്കെ. നന്നായിരുന്നു.

ഇതിനു മുൻപ് മൂന്ന് പ്രാവശ്യം അസീസിന്റെ രുചി അറിഞ്ഞിട്ടുണ്ട്. മൂന്ന് പ്രാവശ്യവും ഹാപ്പി ആയിരുന്നു. പക്ഷേ അന്ന് അവിടെന്ന് ഇറങ്ങിയപ്പോൾ ആഹാരത്തിന്റെ കാര്യത്തിൽ കുറച്ചു നിരാശ തോന്നി.
ബില്ല് നോക്കിയില്ല 500 Rs കൊടുത്താണ് ഇറങ്ങിയത്. ബാക്കി തരാൻ പുറകേ വന്നെങ്കിലും വാങ്ങിച്ചില്ല. ഇടയ്ക്ക് അസീസിന്റെ ഒരു ചാരിറ്റി പോസ്റ്റ് കണ്ടിരുന്നു. ഇനിയും നടക്കട്ടെ ഇത് പോലെ. പറയാൻ വളരെ തുച്ഛമായ സംഖ്യ ആണെങ്കിലും സന്തോഷത്തോടെയാണ് കൊടുത്തത്.
എന്തായാലും വീട്ടിൽ പോയി കിടന്നു ഉറങ്ങി. രാവിലെ എണീറ്റു. പ്രാതലിനു തലേന്നു കൊണ്ടു വന്ന പാർസൽ ചൂടാക്കിയ ബീഫ് ബനാന ഫ്രൈയും പ്ലേറ്റ് ഷവർമ്മയും മുന്നിൽ റെഡി. പ്ലേറ്റ് ഷവർമ്മ ഓക്കേ. കിടു എന്നൊന്നും പറയാൻ ഇല്ലെങ്കിലും തെറ്റ് പറയാൻ ഇല്ല. പക്ഷേ എല്ലാവരും ചോദിക്കമ്പോൾ ഞാൻ നിർദേശിക്കാറ് ഉള്ള ബീഫ് ബനാന ഫ്രൈയിലെ ബീഫ് വേവാത്തതു കാരണം കഴിക്കാൻ പറ്റിയില്ല. ചില കഷ്ണങ്ങൾ ഒക്കെ തട്ടി മുട്ടി അരികിൽ നിന്നൊക്കെ കുറച്ചു നക്കി വിട്ടു എന്നല്ലാതെ കഴിക്കാൻ പറ്റിയില്ല. പിന്നെ അതിലെ വെന്ത ബനാന കഷ്ണങ്ങൾ കൊണ്ടു തൃപ്തിപ്പെട്ടു.



നൗഫലിനെ കടയിലെ തിരക്ക് കാരണം ബുദ്ദിമുട്ടു ആകുമോ എന്ന് വിചാരിച്ചു വിളിച്ചു പറയാൻ പോയില്ല. അനുഭവങ്ങൾ WhatsAppil വോയിസ് മെസ്സേജ് ആയി അറിയിച്ചു.
പിന്നെ മുൻപ് സംസാരിച്ചത് വച്ചു നൗഫലിനെ മനസ്സിലാക്കിയത് ഒരു ഓണർ എന്നതിൽ ഉപരി നല്ലൊരു Chefum അവിടത്തെ ഓരോ ഡിഷസ് എങ്ങനെ ആയിരിക്കണം, അതിന്റെ ടേസ്റ്റ് എങ്ങനെ ആയിരിക്കണം എന്ന് തന്റെ കൂടെയുള്ള സ്റ്റാഫുകൾക്ക് പറഞ്ഞു കൊടുക്കുന്ന ആളാണ്. ഇതിനേക്കാളൊക്കെ ഉപരി എന്നെ ആകർഷിച്ചിട്ടുള്ളത് കസ്റ്റമർ പറയുന്നത് മുഖ വിലയ്ക്ക് എടുക്കുകയും, അത് അനുസരിച്ചു കാര്യങ്ങൾ ശ്രദ്ദിക്കുകയും മാറ്റങ്ങൾ വരുത്താൻ തയ്യാറാവുകെയും ചെയ്യാൻ മനസ്സ് കാണിക്കുന്ന ആളുമാണ്. ഉപ്പുപ്പയുടെയും ഉപ്പയുടെയും തലമുറയിലൂടെ കടന്ന വന്ന ഒരു ഹോട്ടൽ നടത്തിപ്പിൻ്റെ പാരമ്പര്യം കൈമുതലായുള്ള തഴക്കവും വഴക്കവും അതിന്റെ പക്വതയും ആണ് അവിടെ കാണുന്നത്. ഒരു പ്രാവശ്യം ആളോട് ഒന്ന് നേരിട്ട് സംസാരിച്ചു നോക്കു, പറയുന്ന ആളുടെ പരാതികൾ അലിഞ്ഞു പോകും.
അപ്പോൾ മുകളിൽ പറഞ്ഞതൊക്കെ നമുക്കുണ്ടായ അനുഭവങ്ങൾ ആണ്.എല്ലാവർക്കും എല്ലാ സമയത്തും ഇത് പോലെ ആവണം എന്നു ഇല്ല. ഇതൊക്കെ മുഖവിലയ്ക്ക് എടുത്തു കാതലായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും കാണാം….
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:



















