Hottel Azeez Poojapura, കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ മുഴങ്ങി നിൽക്കുന്ന പേര്. കൂടുതലും നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ഭക്ഷണയിടം. എന്താണ് ഇവിടത്തെ രുചിക്കൂട്ടിന്റെ രഹസ്യം. അസീസിനുമുണ്ട് ഒരു കഥ പറയാൻ. കാലചക്രത്തിന്റെ കുത്തൊഴിക്കലും അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വന്നൊരു കഥ. കഥകൾ പലതും പറയാൻ കാണുമെങ്കിലും പ്രധാനപ്പെട്ട ഏടുകളിലോട്ടു ഒരു തിരിഞ്ഞു നോട്ടം.... "54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം" 54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം....
ഭക്ഷണപ്രേമികൾക്ക് നെയ്യാറ്റിൻകരയെന്നാൽ ഗിരികൃഷ്ണയും ഗിരികൃഷ്ണയെന്നാൽ നെയ്യാറ്റിൻകരയെന്നും ഓർമിക്കുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. 1989, മെയ് മാസം മൂന്നാം തീയതി തുടങ്ങിയ ആ പഴയ ഗിരികൃഷ്ണ ഇന്നും അവിടെത്തന്നെയുണ്ട്. പഴയ ആ രുചിയും തനിമയും നില നിർത്തി കൊണ്ടു തന്നെ. സ്ഥലവും പഴയത് ഷെഫും പഴയത് ഉടയോൻ ഗിരീഷ്കുമാർ എന്ന ഗിരീശൻ ചേട്ടനും പഴയത്. വാഹനങ്ങൾ നിരത്തുകൾ കൈയേറിയപ്പോൾ പഴയത് പോലെ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാതായി. ചില തല്പര കക്ഷികൾ ഉദ്ദേശിച്ച ഫണ്ട് അവർക്ക് കിട്ടാത്തതിനാൽ പിന്നീട് ഉണ്ടായ ഫുഡ് സേഫ്റ്റി റെയ്ഡിൽ അനുവദനീയമായ അളവിലും കളർ...
38 വർഷമായി വിഴിഞ്ഞത്ത് മീനിന് പേരു കേട്ട ഹോട്ടൽ, ആദ്യം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇരുന്ന സ്ഥലത്ത്, പോലീസ് സ്‌റ്റേഷൻ വരുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. പിന്നെ 1999 മുതൽ ഫോർട്ട് വിഴിഞ്ഞം ഹാർബറിൽ. പേരില്ലാത്ത ആ ഹോട്ടൽ ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം ഉസ്താദ് ഹോട്ടലായി. ഉസ്താദിന്റെ പല പരിവേഷങ്ങളും പല പകർപ്പുകളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും “ഉസ്താദ് ഹോട്ടൽ” എന്ന പേര് നമ്മൾ നെഞ്ചോട് ചേർത്തത് ഇത് തന്നെയാണ്. ഇപ്പോൾ പുതിയ സ്ഥലത്ത് - വിഴിഞ്ഞം ഫയർ സ്‌റ്റേഷന് സമീപം കോസ്റ്റ് ഗാർഡ് ഓഫീസിന്റെ...
ഷീജയുടെ Nestle MilkMaid ഫ്രൂട്ട് സർബത്ത്. ഇത് തിരുവനന്തപുരത്തെ മിൽക്ക്മെയ്ഡ് ഫ്രൂട്ട് സർബത്ത്. നെടുമങ്ങാട് ചെന്ന ശേഷം പഴകുറ്റി ജംഗ്ഷനിൽ നിന്ന് നേരെയുള്ള വഴി, കൊല്ലങ്കാവ് - പുത്തൻ പാലം റൂട്ട് വഴി പോകുമ്പോൾ 2.5 കിലോമീറ്റർ കഴിഞ്ഞ് പുത്തൻ പാലം എത്തുന്നതിന് തൊട്ട് മുമ്പ് വലത് വശത്ത് രണ്ടാമതായി ( പാലോട് നിന്ന് നെടുമങ്ങാട് പോകുമ്പോൾ ഇടത് വശത്തായി ആദ്യത്തെ കട ) ചിത്രത്തിൽ കാണുന്ന പോലെ Nestle മിൽക്ക് മെയ്ഡിന്റെ ചെറിയ തട്ട് കാണാം വീടിന്റെ മുന്നിലായി. ഇരുന്ന് കഴിക്കാൻ ചെറിയ...
ബിരിയാണികൾ , പല തരം ബിരിയാണികൾ കഴിച്ചിട്ടുണ്ട്. ഹൈറേഞ്ചിൽ പോർക്ക് ബിരിയാണിയുണ്ടെന്നറിഞ്ഞ് ചെന്നതാണ്. നല്ല ഒന്നാം തരം ഫസ്റ്റ് ക്ലാസ്സ് ബിരിയാണി. അത് കൊണ്ട് തന്നെ കുട്ടികൾക്കും വിശ്വസിച്ച് കൊടുത്തു. ഇടയ്ക്ക് ചിക്കൻ ബിരിയാണിയാണോയെന്ന് വരെ സംശയിച്ച് പോകും. അത്രയ്ക്ക് കൊഴുപ്പ് കുറച്ച് ഒരു ബിരിയാണിക്ക് പാകമായ രീതിയിൽ ചെയ്തിട്ടുണ്ട്. സാധാരണ പോർക്ക് ഫ്രൈയിലുള്ളത് പോലെയുള്ള കൊഴുപ്പ് ഇതിൽ ഇല്ല. രാവിലെ താമസിച്ച് കാപ്പി കുടിച്ചതിനാൽ ഉച്ചയ്ക്ക് വലിയ വിശപ്പില്ലായിരുന്നെവെങ്കിലും കഴിച്ച് തുടങ്ങിയപ്പോൾ ഇതിന്റെ ടേസ്റ്റ് കാരണം നല്ല വിശപ്പായി. ഭാര്യയ്ക്കും കുട്ടികൾക്കും എല്ലാം...