സ്ഥാപനത്തിന്റെ പേര് - VLC - വിജയലക്ഷ്മി കാഷ്യു കമ്പനി.സ്ഥലം: പൂജപ്പുര. പാങ്ങോടിനും പൂജപ്പുര ജംഗ്ഷനും ഇടയ്ക്ക്‌, മഹിളാ മന്ദിരത്തിന്റെ ഓപ്പോസിറ്റ് റോഡ് സൈഡിൽ ആണ്. പാങ്ങോട് നിന്ന് പോകുകയാണെങ്കിൽ പൂജപ്പുര ജംഗ്ഷൻ എത്തണ്ട. ഇവിടെ നിന്ന് വർഷങ്ങളായി cashew nut വാങ്ങിക്കുന്നു. 500 ഗ്രാമിന് കവറിൽ MRP ₹ 580 ആണെങ്കിലും ₹485 നു ഇവിടെ നിന്ന് നേരിട്ട് തരും. കാർഡും എടുക്കും. ഇവിടെ വന്നു പല ബേക്കറിക്കാരും പലവ്യഞ്ജനക്കാരും 485 രൂപയ്ക്കു മേടിച്ചിട്ടു വില കൂട്ടി വിൽക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരുപാടു പേർക്ക് അല്ലെങ്കിലും...
രുചിയുടെ അകത്തളത്തിലേക്കു...(ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല) പഴമയുടെ മണ്ണിൽ രുചികൾ നിറഞ്ഞുയരുമ്പോഴും പുതുമയുടെ സ്വപ്നങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ സംരംഭം. ഇത് അകത്തളം എന്ന ഭക്ഷണയിടം. Location: വഴുതക്കാട് നിന്ന് DPI - പൂജപ്പുരയിലോട്ടു പോകുന്ന റോഡ്‌ വഴി ആകാശവാണി എത്തേണ്ട, അതിനു മുൻപ് വലതു വശത്തു Comsol എന്ന സ്ഥാപനത്തിന് അടുത്തായിട്ടു. നേരെ എതിരെ ഇടതു വശത്തായി ഒരു car accessories ഷോപ്പും കാണാം. ഉച്ച സമയം, ഓഫീസിലാണ്. ആഹാരം കൊണ്ട് വന്നിരുന്നില്ല. പുറത്തു പോകണം. ഗ്രൂപ്പിൽ വന്ന ഇവരുടെ പരസ്യം...
മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി. ₹ 6. ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം ചമ്മന്തി കോരിയൊഴിച്ചതിൽ ഞെരടി അങ്ങ് കഴിച്ചു. രാവിലെ ഒരു 11.15 നാണ് കഴിച്ചത്. റവ കഞ്ഞി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കിട്ടുകയുള്ളു. അത് കഴിഞ്ഞ് കിട്ടാൻ ഭാഗ്യം വേണം. കൂടുതലും പുറം ജോലിക്കാർ വന്ന് തീർക്കും. പാത്രത്തിൽ പാഴ്സലും വാങ്ങിച്ചോണ്ട് പോകും. ഇടപ്പഴഞ്ഞിയിൽ നിന്ന് നല്ല...
കുപ്പി എന്ന് പറയുമ്പോൾ നമ്മൾ മലയാളികൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടിക്കേറി, കറങ്ങി വരുന്നൊരു കുപ്പിയുണ്ട്. ഏത് മായാവിയിലെ ആ കുപ്പി;അതല്ല ഈ കുപ്പി. 1957 ൽ തുടങ്ങും ഈ നറുനീണ്ടിയുടെ കഥ. അതെ 62 വർഷം മുൻപ് ഒറ്റസായിപ്പ് എന്ന് വിളിപേരുള്ള ശ്രീമാൻ അബുബേക്കറിൽ നിന്നാണ് ഈ നറുനീണ്ടിയുടെ ഉത്ഭവം തിരുമലയിലാണ് തുടക്കം. പിന്നെ പള്ളിമുക്ക് പേട്ടയിലോട്ട് മാറി. മരുമകൻ നാസർ, അതേ നമ്മുടെ നാസർ ചേട്ടൻ ഇത് 2007 ൽ ഏറ്റെടുത്തു, ആ പാരമ്പര്യത്തിന്റെ ഗുണവും രുചിയും തനിമയും ഒട്ടും മാറാതെ തന്നെ. പ്രധാനപ്പെട്ട പ്രത്യേകത...
ഇത് Krishna Veni's Samayalarai - 30 വർഷത്തെ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റായിരുന്ന കോർപ്പറേറ്റ് സെക്ടർ ജോലിയിൽ നിന്ന് രുചിയുടെ ലോകത്തിലേക്ക്. പാരമ്പര്യമായി അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ കൈപുണ്യവുമായി ഈ തഞ്ചാവൂർ സ്വദേശിനി നമ്മളെയും കാത്തിരിക്കുന്നു. ശ്രീമതി ഇന്ദിരാഗാന്ധി വരെ സന്ദർശനം നടത്തിയിട്ടുള്ള തഞ്ചാവൂരിലെ ഭവനത്തിൽ നിന്ന് IAS ഓഫീസറായിരുന്ന പിതാവ് ടി.വി സ്വാമിനാഥന്റെ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കൂടെ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ 44 വർഷമായി തിരുവനന്തപുരത്ത് തന്നെയാണ് സ്ഥിരതാമസം. പുളിയോധരൈയിൽ കൂടിയാണ് കൃഷ്ണവേണി എന്ന പേര് ആദ്യം കേൾക്കുന്നത്.എന്താണ് ഈ പുളിയോധരൈ? തമിഴ്നാട്ടിൽ...