സള്ളേ ഈ കട്ട പൊരി വെയിലത്തു ഒന്നാംതരം കരിമ്പ് ജ്യൂസ്.... അതും നാരങ്ങ , ഇഞ്ചി, പച്ചമുളക്, പുതിനയില യൊക്കെ ചേർത്ത് ഒരു ഒന്നുഒന്നര ഗ്ലാസ് 20 രൂപയ്ക്കു. പിന്നെ എന്തരു വേണം.... 9 വർഷമായി ഷാജി ഇവിടെയുണ്ട്, പോങ്ങുമൂടുള്ള ഫെഡറൽ ബാങ്കിന്റെ ഓപ്പോസിറ്റായി.
ദാഹത്തിനൊരു ചോക്ലേറ്റ് ഷാർജ ഷേക്ക് കുടിച്ചാൽ എങ്ങനെയിരിക്കും. അതും നല്ല ക്വാളിറ്റിയുള്ളതു... ₹ 45 പൊളിച്ചു ...പൊളിച്ചു ...പൊളിച്ചടുക്കി.... Dawath HotNCool ചാല നിസാറിൽ നിന്ന് മട്ടൺ ബിരിയാണി കഴിച്ചുള്ള വരവായിരുന്നു. ദഹിക്കാൻ വേണ്ടി ഷാർജ കുടിച്ചതാ... കടിപിടികൾ ധാരാളം കണ്ടു. അത് പിന്നൊരിക്കൽ ആവട്ടെ. Location:ചാലയിൽ ശ്രീ പത്മനാഭ തിയേറ്ററിന്റെ പുറകിലായി വരും. Note: ഈ ചോക്ലേറ്റ് ഷേക്കിനു മട്ടനുമായി ചെറിയൊരു ബന്ധമുണ്ട്...നിസാർ ഹോട്ടലിന്റെ ഉടയോൻ സമീറിന്റെ ഉടമസ്ഥതയിൽ ഉള്ളത്.
ഈ ചൂടത്തൊരു കരിക്കിൻ ഷേക്ക് ആയാലോ അതും ബുഹാരി സ്പെഷ്യൽ കരിക്കിൻ ഇതിഹാസത്തിൽ നിന്ന്. Location: അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിനടുത്ത്. തിരക്കായത് കൊണ്ട് ബുഹാരി ഹോട്ടലിനകത്ത് കേറി ഇരുന്ന് കഴിച്ചോളാൻ പറഞ്ഞു. വില ഒരെണ്ണം ₹ 40 കരിക്കിൻ ഷേക്ക് - കിടിലോസ്കി. Google Map: https://goo.gl/maps/AM7XMZbcJGzT4LGN9
കളിമണ്ണിലെ ചുട്ട മീൻ തിരുവനന്തപുരത്തെ ഹോംഷെഫുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിക്ക് തുടക്കം കുറിക്കുകയാണ് ഇവിടെ. Homechef ൽ നിന്ന് വളർന്ന് ഒരു business entrepreneur ആയി മാറിയ ഹിമയെ പരിചയപ്പെടുത്തുകയാണ് ആദ്യം. കളിമണ്ണിൽ ചുട്ടെടുത്തത് എന്ന് എവിടെയെങ്കിലും കേട്ട് തുടങ്ങിയാൽ പെട്ടെന്ന് മനസ്സിലേക്ക് ഇരച്ച് കയറുന്ന രണ്ട് പേരുകളുണ്ട് ഹിമ അല്ലെങ്കിൽ ചപ്പാത്തികാസ. അത്രയധികം ഈ പേരുകൾ അനന്തപുരിയിൽ ചിരപരിചതമായി തുടങ്ങി. ഭർത്താവിന് വിദേശത്ത് നല്ലൊരു ജോലി അതോടൊപ്പം തന്നെ കുസാറ്റിൽ നിന്ന് Electrical and Electronics ൽ BTech കഴിഞ്ഞ ഹിമ തന്റെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക്...
1976 ൽ തുടങ്ങി, മുൻപ് ഒരു കാലഘട്ടത്തിൽ തരംഗമായിരുന്ന നിസാർ ഹോട്ടലിലോട്ടു ഒരു രണ്ടാം വരവ് കൂടി. മുൻപ് അവിടെ നിന്ന് ഇറങ്ങിയപ്പോൾ സമീർ ഭായ് പറഞ്ഞ 2 കാര്യങ്ങൾ ആണ് മനസ്സിൽ ഉണ്ടായിരുന്നത്. മട്ടൺ പെരട്ടും മട്ടൺ പൊരിച്ചതും. രണ്ടും മുൻ‌കൂർ ഓർഡർ കൊടുക്കണം. പൊരിച്ചത് തരുന്നത് ഒരു ഫുൾ ആടിനെ ആണ്. അത് ഒരു 7-8 കിലോ വരും. അതിനു നല്ല വിലയാകും. ഒരു function എന്തെങ്കിലും വരട്ടെ. മട്ടൺ പെരട്ട് വേണമെങ്കിൽ ആലോചിക്കാം. അത് മിനിമം 1 കിലോ ആണെങ്കിലേ...