Sip Up ന്റെ മാധുര്യം എപ്പോഴും ഒരു പോലെ തന്നെ; അന്നും .... ഇന്നും .... പേയാട് A R Honey Bakery യിൽ നിന്ന് ₹5
39 പശുക്കളുള്ള ഒരു വീട് ...അത് അവിടെ നിൽക്കട്ടെ...എന്താണ് ഈ ലസ്സി ? പഞ്ചാബിന്റെ സ്വന്തം പാനീയം എന്നാണ് ലസ്സി അറിയപ്പെടുന്നത്. ഏറെ പുളിപ്പ് ഇല്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്നതാണ് സംഭവം. ഉപ്പു വേണമെങ്കിൽ ചേർക്കാം. വൈറ്റമിൻ A, E, C, B1, B12 അത് പോലെ കാർബോഹൈഡ്രേറ്റ്, കാൽസ്യം തുടങ്ങിയ പലതും അടങ്ങിയിട്ടുള്ള ലസ്സി ദഹനത്തിന് ഉത്തമമാണ് ...പിന്നെയും ഉണ്ട് ഗുണങ്ങൾ അനവധി .സമയം കിട്ടുമ്പോൾ എന്നെ പോലെ നിങ്ങൾക്കും വേണമെങ്കിൽ ഗൂഗിൾ നോക്കാം. മണക്കാട് വഴി പോയെപ്പോൾ കേറിയതാണ് ഈ...
ബാലരാമപുരത്തെ SPR ലെ മട്ടൺ കഴിക്കാൻ അമിത പ്രതീക്ഷകളുമായി പോയി. പ്രതീക്ഷകൾ ശരി വെച്ച് കൊണ്ട് മട്ടൺ ഉന്നത നിലവാരം തന്നെ പുലർത്തി. മട്ടൺ റോസ്റ്റാണ് കഴിച്ചത്. പൊളിച്ചടുക്കി കളഞ്ഞു. ഓരോ പീസും സോഫ്റ്റായി നല്ല അലുവ പോലെ നുണച്ചിറക്കി. PR ൽ താറാവോ ? ചിലർക്കൊക്കെ ഇത് ഒരു പുതിയ അറിവായിരിക്കും. മട്ടണേക്കാൾ താറാവിറച്ചിയെ എടുത്ത് കാണിക്കുന്ന ബോർഡുകളാണ് ഹോട്ടലിനകത്തും പുറത്തും കണ്ടത്. അത് കൊണ്ട് തന്നെ വാങ്ങാൻ അമാന്തം കാണിച്ചില്ല. താറാവിറച്ചിയുടെ ഗ്രേവി മാത്രം മതി ആഹാരം കഴിയ്ക്കാൻ, അത്രയ്ക്ക് ടേസ്റ്റ്....
ഇത് ഒരു റെസ്റ്റോറിന്റിന്റെ ആഹാരത്തെ പറ്റിയുള്ള പോസ്റ്റാണോ എന്ന് ചോദിച്ചാൽ, അല്ല. എങ്കിലും നമ്മുടെ തീന്മേശകളിൽ യൂബറും സ്വിഗ്ഗിയും സോമാറ്റോയും സ്വാപ്പും സ്ഥാനം പിടിച്ച സ്ഥിതിക്ക് ഈ ഓൺലൈൻ ഓപ്ഷനിലും ആഹാരത്തിന്റെ രുചി പരീക്ഷിച്ചു അറിഞ്ഞ ഒരു അനുഭവം പങ്ക്‌ വയ്ക്കാം എന്ന് കരുതി. freshtohome ആണ് താരം. പേയാട് യൂബർ, സ്വിഗ്ഗി തുടങ്ങിയവ ഒന്നും ഇത് വരെ എത്തി നോക്കിയിട്ടില്ല. ഇതാണെങ്കിൽ പേയാട് ഡെലിവറി ഉണ്ട്. പോരാത്തതിന് അന്നത്തെ പത്ര പരസ്യത്തിൽ പുതിയ യുസേഴ്‌സിന് 30% ഡിസ്‌കൗണ്ട് ഓഫറും ഉണ്ടായിരുന്നു. ഓഫർ കണ്ടാൽ...
ഇടവാക്കായലിൻ അയൽക്കാരീഅറബിക്കടലിൻ കളിത്തോഴീ ശ്രീ പൂവച്ചൽ ഖാദർ എഴുതി ശ്രീ രവീന്ദ്രൻ സംഗീതം നൽകി ദാസേട്ടൻ അനശ്വരമാക്കിയ വരികൾ. ഇടവ എന്ന പ്രദേശത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് ഈ പാട്ടിൽ നിന്നാണ്. തിരുവനന്തപുരത്തെ പഴയ ചിറയിൻകീഴ് താലൂക്കിലെ (ഇപ്പോൾ വർക്കല താലൂക്ക്) വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗവുമായ ഒരു കൊച്ചു ഗ്രാമം. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തിയാണ് ഇടവ. തിരുവതാംകൂർ ചരിത്രത്തിലോട്ടു കണ്ണോടിച്ചാൽ ഉമയമ്മ മഹാറാണിയുമായി ബന്ധപ്പെട്ടു നാട് കടത്താൻ "ഇടവ കടത്തുക" എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നു. EMS മന്ത്രി സഭയിലെ ആദ്യത്തെ പൊതുമരാമത്തു...