മുർത്തബ ഒരാളല്ല ഒരു വിഭവമാണ്. വ്യത്സത രീതിയിൽ തയ്യാറാക്കുന്ന ആസ്വാദ്യകരമായ ഒരു വിഭവം. ആദ്യകാലങ്ങളിൽ സിംഗപ്പൂർ മലേഷ്യയിൽ പോയവർ അവിടെ നിന്ന് കൊണ്ട് വന്ന ഒരു വിഭവമാണ് ഇത്. മൈദാ മാവ് വീശി പരത്തി അതിനകത്ത് സവാള, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, എല്ലില്ലാത്ത വേവിച്ച ചിക്കൻ തുടങ്ങിയവ ചേർത്ത് സാമാന്യം വലിയ ഒരു ഉരുള ആക്കി എടുക്കും (പടം ഉണ്ട്). അത് വലിയ ഒരു പരന്ന കല്ലിൽ വച്ച് ഒരു പരുവത്തിന് ചൂടാക്കും. പിന്നെ അത് കൊത്തി ഇളക്കാൻ തുടങ്ങും, അത് ഒന്ന് റെഡിയായി...
Hotel AlJaseer | VarkalaPhone-04702600447,9447309074 യാത്രകൾ എന്നും പ്രിയപ്പെട്ടതാണ്.പ്രത്യേകിച്ചും അടുത്ത സുഹൃത്തക്കളോടു ഒപ്പമുള്ള യാത്ര. ഒരു വിധത്തിൽ നോക്കിയാൽ നമ്മൾ എല്ലാവരും ഈ ജീവിത പന്ഥാവിലൂടെയുള്ള ഒരു യാത്രയിൽ ആണെല്ലോ, എവിടെന്നോ വന്നുവെന്നോ എങ്ങോട്ടോ പോകുന്നുവെന്നോ അറിയാത്ത ഒരു യാത്ര. "ഭക്ഷണ" യാത്രകൾ കൂടുതൽ ആസ്വാദ്യകരമാണ്. ഭക്ഷണത്തോടൊപ്പം തന്നെ ഭക്ഷണത്തിൽ കൂടെ പരിചയപ്പെടുന്ന സുഹൃത്തക്കളും ഹൃദയത്തിൽ അങ്ങനെ നിറഞ്ഞു നിൽക്കും. ഇടവയിൽ പോയി തിരിച്ചു വരുന്നു വഴി വർക്കലയെ പറ്റിയുള്ള കുറേ ചിത്രങ്ങൾ ഇങ്ങനെ കടന്നു പോയി. ഉദയ മാർത്താണ്ഡപുരം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന വർക്കല എന്ന...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. ഉത്തരേന്ത്യൻ ശുദ്ധ വെജിറ്റേറിയൻ ഒരു ഹോട്ടൽ, കോട്ടയ്ക്കകത്ത്, Josco Jewellery എത്തുന്നതിന് തൊട്ട് മുമ്പ്. ചെറിയ ഒരു ഹോട്ടൽ, 22 പേർക്ക് ഇരിക്കാം. ആദ്യം കൊണ്ട് വന്ന സാലഡ് ശരിക്കും പൊളിച്ചു. വളരെ ഇഷ്ടപ്പെട്ടു. സവാളയും തക്കാളിയും കാരറ്റും മുളകും ചേർത്ത സാലഡ്. ആ നാരങ്ങ ഒഴിച്ച് മുളകും എല്ലാം കൂടി ചേർത്തങ്ങ് തട്ടണം. ആ എരിവും കൂടി ചേരുമ്പോൾ വിശപ്പിന്റെ അലാറം മുഴങ്ങി തുടങ്ങും. Fulka Roty - എണ്ണയൊന്നും ചേർക്കാതെ കനലിൽ മൊരിച്ചെടുക്കുന്ന ചപ്പാത്തി.(പടം ഇട്ടിട്ടുണ്ട്) Gobi Paratha...
കഴിച്ചത് ബട്ടർ നാനും (₹ 35 ഒരെണ്ണത്തിന്) boneless ചില്ലിചിക്കനും(₹ 190). ഒരിടത്ത് നാൻ ഉണ്ടെങ്കിൽ മിക്കവാറും അതായിയിരിക്കും ഞാൻ ആദ്യം ഓർഡർ ചെയ്യുന്നത്, അത്രയ്ക്ക് ഇഷ്ടം. പക്ഷേ ഇവിടത്തെ ബട്ടർ നാൻ വളരെ കട്ടിയായി പോയി. വെയ്റ്ററോട് പറഞ്ഞു. പുള്ളി വളരെ സൗഹാർദപരമായി ആണ് പ്രതികരിച്ചത്. സ്റ്റാഫ് എല്ലാവരുമായി weekly meeting management വയ്ക്കാറുണ്ടെന്നും അതിൽ ഗൗരവമായി പറയാമെന്നും പറഞ്ഞു. ചില്ലി ചിക്കൻ Ok എന്ന് പറയാം, വളരെ കൊള്ളാം എന്നൊന്നും പറയാൻ പറ്റില്ല ഭക്ഷണം വളരെ excellent ആയില്ലെങ്കിലും highly recommended...
നമ്മുടെ അനുഭവത്തിൽ ഇത് വരെ കഴിച്ച പോത്ത് റോസ്റ്റുകളിൽ മികച്ച നില്ക്കുന്ന ഒന്ന്. ഒരു കലർപ്പുമില്ല. വിശ്വസിക്കാം.നല്ല മൊരിഞ്ഞ പെറോട്ടയും.