തട്ടു കടകളിലെ ഭക്ഷണത്തിന്റെ രുചികൾക്ക് ഒരു വ്യത്യസ്തത ഉണ്ട്. എന്താണ് കാരണം. നമ്മുടെ കൺമുന്നിൽ നല്ല ഫ്രഷായി ഉണ്ടാക്കുന്നത് തന്നെ. എങ്കിലും വൃത്തിയും റോഡിലെ പൊടിയും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഉദാഹരണത്തിന് എനിക്ക് അറിയാവുന്ന ഒരു തട്ട് കടയുണ്ട് (പേയാടല്ല). ഉച്ചയ്ക്കേ അവർ പണി തുടങ്ങും. രാത്രിയാണ് അവർ active ആകുന്നത്. ഒരു പാട് ജനങ്ങൾ daily അവിടെ വന്ന് തട്ടുന്നുമുണ്ട്. ഉച്ച മുതലുള്ള പൊടി അവിടെ അടിച്ച് കേറുന്നുണ്ട് ആ കറികളിൽ. അത് ദിവസവും കാണുന്നുണ്ട് ഞാൻ. അത് കൊണ്ട് അവിടെ നിന്ന്...
Date: 05-11-2018Location: West Street, Fort P.O, Tvpm,-23, Ph-2570084 ഓഫീസിൽ ഇപ്പ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ദീപാവലിക്കു എല്ലാ സ്റ്റാഫിനും ഉള്ള Gift. Sasthas Sweetsil നിന്ന് 130 Rs ക്കുള്ള ഒരു Sweet pack. അറിഞ്ഞത് അവിടെ 3 type pack കിട്ടുമെന്നാണ്. 100 Rs pack - 10 Items 130 Rs - 13 Items 260 Rs - 13 items - quantity double വീട്ടിൽ കൊണ്ട് പോയാണ് പൊതി തുറന്നത്.മധുരം ചിത്രങ്ങളിൽ കാണാം.Happy Diwali .... Google Map:https://goo.gl/maps/qSnWLHYXa9QQukHZA
പണ്ട് മുതലേ കേൾക്കുന്ന ഒരു പേര്. 1949 മുതലേ നമ്മുടെ തിരുവനന്തപുരത്തിൻ്റെ അഭിമാനം എന്ന് പറയാവുന്ന ഈ സ്ഥാപനം ഇപ്പോൾ ചാലയിൽ മാത്രം അല്ല പ്ലാമൂടും ഉണ്ട്.(കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഇതിൻ്റെ രുചി ഭക്ഷണ പ്രേമികളെ തേടി എത്തി). ചാലയിൽ വിറകടുപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ പ്ലാമൂട് ഗ്യാസ് അടുപ്പാണ്. പിന്നെ ഫാമിലിയായി ഇരിക്കാൻ കൊറേ കൂടി സൗകര്യം പ്ലാമൂട് ആണ് എങ്കിലും രുചി പെരുമയിൽ മുന്നിൽ നിൽക്കുന്നത് ചാലയിലെ റഹ്മാനിയ കേത്തൽസ് തന്നെയെന്നാണ് കേഴ്വി. ഉച്ചയ്ക്ക് വിശന്നു യൂബറിൽ തിരയവേയാണ് ആ പേര് കണ്ണിലുടക്കിയത്. Rahmaniya-Kethles....
അരുളകംLocation: Over Bridge Jn, Station Road രാവിലെ ഭാര്യയുമായി ഒരാവശ്യത്തിന് തമ്പാനൂർ പോകേണ്ടി വന്നു. കാപ്പി പുറത്തു നിന്നാകാം എന്ന് തീരുമാനിച്ചു. അതിൻ പ്രകാരം നേരെ അരുളകം എത്തി. സ്ഥലം നമ്മുടെ തമ്പാനൂരിൽ നിന്ന് ഓവർബ്രിഡ്ജിലോട്ടു പോകുന്ന വഴി, ഓവർബ്രിഡ്ജ് എത്തേണ്ട, വലതു വശത്തായി വരും. അല്ലെങ്കിൽ ഇങ്ങനെ പറയാം SMV സ്കൂളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു തമ്പാനൂരിലോട്ടു പോകുമ്പോൾ ഇടതു വശത്തായി വരും. മസാല ദോശ ആയിട്ടില്ല. അത് കൊണ്ട് പൂരി എടുക്കാൻ പറഞ്ഞു. നല്ല പൂരി (₹ 55). കറികളും എല്ലാം ഇഷ്ടപ്പെട്ടു....
ഉച്ചയ്ക്ക് ഉച്ചഭക്ഷണം പ്രിയതമ തന്ന് വിട്ടില്ല. പുറത്ത് പോയി കഴിക്കാൻ സമയത്തിന്റെ പരിമിതിയും. പിന്നെ മടിച്ചില്ല മൊബൈൽ എടുത്തു, യൂബർ എടുത്തു. Discount offer നോക്കി. ഓർഡറും കൊടുത്തു. With in minutes യൂബർ പയ്യനും മുമ്പിൽ ഹാജർ കയ്യിൽ ചിക്കൻ ബിരിയാണിയുമായി. ഈ ചിക്കൻ ബിരിയാണി സൂപ്പർ. വളരെ നന്നായി ഇഷ്ടപ്പെട്ടു. ആസ്വദിച്ചങ്ങ് പൊളിച്ചടുക്കി.മുട്ടയും പപ്പടവും സാലഡും ഉൾപ്പെടെ എല്ലാം കിടിലം. Recommended Location: Althara Nagar, VellayambalamOriginal Price - 152.38 After discount With tax and Delivery charge -...