Date: 13/09/2018Location: പേയാട് നിന്ന് തിരുമല പോകുമ്പോൾ ചന്തമുക്കുള്ള ഇടതു വശത്തെ ബസ്റ്റോപ്പിനോട് ചേർന്ന്. ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.Contact No: 9656256666 രണ്ടാം തവണയാണ് ഈ ഹോട്ടലിനെ പറ്റി റിവ്യൂ ഇടുന്നത്. എന്റെ അറിവിൽ ഫുഡി ഗ്രൂപ്സിൽ ഇതിനെ പറ്റി ആദ്യം റിവ്യൂ ഇടുന്നതും ഞാൻ തന്നെയാണ്. കുറച്ചു നാൾ ആയി അടഞ്ഞു കിടന്നു. ഹോട്ടലിന്റെ മുന്നിലൂടെ പോകുമ്പോൾ എന്നും നോക്കും എന്താ തുറക്കാത്തത്, നഷ്ടം ആയതു കൊണ്ടാണോ. ശോ നല്ല ഒരു ഹോട്ടൽ ആയിരുന്നു. നമ്പർ കയ്യിലുണ്ടായിരുന്നു, ഒന്ന് വിളിച്ചു ചോദിക്കണം എന്ന്...
Date - 12/09/2018 കണ്ടാൽ ഒരു കുഞ്ഞു കട, 8 പേർക്ക് ഇരിക്കാം. പാഴ്സലകളുടെ ബഹളം, നിന്ന് തിരിയാൻ അവിടെ നിൽക്കുന്നവർക്ക് സമയം ഇല്ല. അത്ര മാത്രം ആണ്, പാഴ്സൽ വാങ്ങാൻ നിൽക്കുന്നവരുടെ തിരക്ക്. ഇങ്ങനെ ഒരു സന്ദർഭത്തിൽ ആണ് ഞാനും സ്മിതയും വലതുകാൽ വച്ച് അവിടെ കയറിയത്. ബീഫ് റോസ്റ്റും പെറോട്ടയും തന്നെ ഓർഡർ ചെയ്തു. എന്തൊരു ബീഫ് അണ്ണാ. പൊളന്ന് തള്ളി കളഞ്ഞു. എനിക്ക്/നമ്മൾക്ക് വളരെ ഇഷ്ടപെട്ട ബീഫുകളോട് കിട നിൽക്കുന്ന രുചി. തകർത്തു തരിപ്പണമാക്കി കളഞ്ഞു. ഗ്രേവിയൊക്കെ തകർത്തു. ബീഫ് കഴിക്കുമ്പോൾ നമ്മൾ അങ്ങോട്ടും...
Date - 11/09/2018 ഗ്രൂപ്പിലെ ഒരു റിവ്യൂ കണ്ട് ബേക്കറി ജംഗ്ഷനിൽ ഒരു ബിരിയാണി ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചതാണ് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന്. കോട്ടൺഹിൽ സ്കൂൾ കഴിഞ്ഞു മുന്നോട്ട് ചെന്നപ്പോൾ Xpertz Towerz ന്റെ താഴെയായി പൊതിച്ചോറുമായി ഒരു ചേട്ടൻ ഇരിക്കുന്നത് കണ്ടു. മീൻ പൊരിച്ചത്, മീൻ കറി, മരിച്ചീനി, കറികളും എല്ലാം ചേർത്ത് 60 Rs. ഒരു മിന്നായം പോലെ കണ്ട് ആ സ്ഥലവും കഴിഞ്ഞങ്ങു പോയി. വിമൻസ് കോളേജിന്റെ മുന്നിലെ ട്രാഫിക് ജംഗ്ഷനിൽ എത്തിയപ്പോൾ ആലോചിച്ചു തിരിച്ചു പോയാലോ, പുള്ളിക്ക് ഒരു ഉപകാരമാവും,...
Date: 10/09/2018 Phone: 0471-4850767Opening Hours: 12 PM - 3 PM & 7 PM - 11 PMwebsite: www.thegourmethouse.in Location: പട്ടം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു മരപ്പാലം പോകുന്ന വഴി തുടങ്ങുന്ന സ്ഥലത്തായിട്ടു വരും അധികം ദൂരം പോകണ്ട, ഇടത് വശത്ത് ആയിട്ടു വരും. കഴക്കൂട്ടം പോയി തിരിച്ചു വരികെയാണ് ഇവിടെ കയറിയത്. ഒരു ഫ്രണ്ട് പറഞ്ഞിരുന്നു ഇവിടത്തെ ആഹാരം കൊള്ളാം പക്ഷേ ആരും പറഞ്ഞു കേൾക്കുന്നില്ല എന്ന്. എന്നാൽ പിന്നെ കേൾപ്പിച്ചു കളയാം എന്ന് വിചാരിച്ചാണ് ഇവിടെ കയറിയത്. 1 Mushroom...
Small scoop - Chocolate Vanilla - 1 - 83കിടിലോസ്കി