Date - 06/09/2018Location - കരമന ജംഗ്ഷനിൽ നിന്ന് പൂജപ്പുരയിലോട്ട് വരുന്ന വഴി ഇടതു വശത്തോട്ട് തിരിയുന്ന റോഡിനോട് ചേർന്ന് അടിപൊളി 2 ചോക്ക്ളേറ്റ് ഷാർജ. 2 കടി free, ഇഷ്ടമുള്ളത്. തിരഞ്ഞെടുത്തത് 2 ചിക്കൻ കട്ലറ്റ്. ഷാർജയ്ക്ക് പറ്റിയ കമ്പനി അല്ലാത്തത് കൊണ്ട് ആദ്യം അത് കഴിച്ചു തീർത്തു. പിന്നെ ഷാർജയും. രുചിയിൽ ഷാർജ മികച്ചു നിന്നു. പോക്കറ്റും കാലിയായില്ല. (2 എണ്ണം 80 Rs). കട്ലറ്റ് വീട്ടിൽ ഉമ്മ ഉണ്ടാക്കിയതെന്ന് അറിഞ്ഞു. ആ കൈപുണ്യം ആ കട്ലറ്റിൽ ഉണ്ട്. ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളുടെ...
Date: 29-08-2018Contact No - 6235891112 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. ഇത് രണ്ടാം തവണ ആണ് Al Azhaar നെ പറ്റി. ആദ്യം പോയത് ഒരു രാത്രി സമയം പ്രിയതമയും ഒത്താണ് പോയത്. ഇപ്രാവശ്യം പരിവാരങ്ങൾ എല്ലാവരും ആയി ഒരു ഉച്ചയ്ക്ക് പോയി. വീടിനു അടുത്ത് ആകുമ്പോൾ പോകാനും എളുപ്പം ഉണ്ട്. മുൻപ് വാങ്ങിച്ച അതേ ഐറ്റം മട്ടൺ ബിരിയാണി (160 Rs) ആണ് വാങ്ങിച്ചത്. പിള്ളേരുടെ സങ്കടം മാറ്റി കളയാം, മുൻപ് കഴിക്കാത്തതിന്റെ. അതോടൊപ്പം നമുക്ക് consistency ഒന്ന് പരിശോധിക്കുകയും ചെയ്യാം. മട്ടൺ ബിരിയാണി വീണ്ടും...
Date - 22 August 2018 SMV സ്കൂളിൽ പോയി തിരിച്ചു വരുന്ന വഴി. ഭാര്യയും കൂടെയുണ്ട്. പൂജപ്പുര വഴിയാണ് വന്നത്. കലശലായ വിശപ്പ് . തൊട്ടു മുന്നിൽ Azeez. കേറി മട്ടൺ കോംബോ ക്ക് ഓർഡർ ചെയ്തു. സർവീസ് കാര്യങ്ങൾ ജഗപൊഗ തന്നെ. നമുക്ക് ഭക്ഷണം എങ്ങനെ ഉണ്ടെന്ന് നോക്കാം. ചിത്രത്തിൽ തന്നിരിക്കുന്നത് പോലെ ഇത്രയും ഐറ്റംസ് ആണ് കിട്ടിയത്. മട്ടൺ റോസ്റ്റ് മട്ടൺ കുടൽ മട്ടൺ ബ്രെയിൻ 1 പൊറോട്ട 1 പുട്ട് 1 ഇടിയപ്പം 1 വീശപ്പം 2 പപ്പടം അൺലിമിറ്റഡ്...
Date : 22-08-2018 Location: Shangumugham രാവിലെ വർക്ക് ചെയ്യുന്ന ഓഫീസുമായി ചേർന്ന് ടെമ്പോ ലോറിയിലൊക്കെ കയറി പൊരി വെയിലത്തു നിന്നു സാധനങ്ങൾ SMV സ്കൂളിൽ സഹപ്രവർത്തകരോടൊപ്പം എത്തിച്ചപ്പോൾ ഒരു സംതൃപ്തി, കൂടെ നില്ക്കാൻ പറ്റിയതിന്റെ. ഉച്ചയ്ക്ക് ശേഷം നേരെ ശംഖുമുഖത്തുള്ള എയർപോർട്ടിലോട്ട് വിട്ടു, അടുത്ത പരിപാടിക്കായി. ഇടയ്ക്കു ഒരു ഇടവേള. ഉച്ചയ്ക്കും ഒന്നും നേരെ കഴിക്കാൻ പറ്റിയില്ല. എയർപോർട്ടിൽ പെട്ടന്ന് തിരിച്ചു കേറുകേയും വേണം. അപ്പോൾ ഓർമ്മ വന്നത് നമ്മുടെ Old കോഫി ഹൗസ്. കുറച്ചു മാസങ്ങൾക്കു മുൻപ് കേറി. കഴിച്ചത് ഇഷ്ടപ്പെട്ടില്ല, റേറ്റും...
Date: 19/08/2018Location : TBI ജംഗ്ഷനിൽ ചെന്നിട്ട് വലത്തോട്ട് തിരിയണം ഇത് രണ്ടാം തവണയാണ് ഈ ഹോട്ടലിൽ. Flood relief സമയത്ത് സന്നദ്ധത പ്രവർത്തനത്തിനു കൂടെ വന്ന കൂട്ടുകാരിയെ രാത്രി നെയ്യാറ്റിൻകരയിൽ കൊണ്ട് വിടാൻ കുടുംബത്തെയും കൂടെ കൂട്ടി. RB Palace ൽ മുൻപ് കയറിയത് എന്റെ ഒരു സുഹൃത്തുമായിട്ടായിരുന്നു. Wife ന് Smitha യ്ക്ക് അവസരം കിട്ടിയില്ല. അതിൽ ഒരു പിണക്കവും ഇല്ല. എങ്കിലും ഇവിടെ കയറി. (ഇനി ഭാവിയിൽ പരാതി ഉണ്ടാകില്ല എന്ന് ആരു കണ്ടു?) പിള്ളേർക്കും ഒരു സന്തോഷമാകട്ടെ. പുറമേയെന്നു കണ്ടാൽ ഒന്ന് അമ്പരക്കും....