Hima Manikandan TChappathi Casa Contact No - 91887218409188723840Date - 13/08/2018 അസാധ്യ രുചി എന്ന് അവകാശപ്പെടുന്നില്ല. വേറൊരു രുചി. ചപ്പാത്തി നല്ല നൈസ് ചപ്പാത്തി. വെറേറ്റി തന്നെയാണ്. തക്കാളി ചേർത്ത 5 എണ്ണം. ബീറ്റ്റൂട്ട് ചേർത്ത 5 എണ്ണം. രണ്ടും കൊള്ളാം. കൂടെ മരിച്ചിനി പുട്ടും. ഗ്രേവി മെച്ചപ്പെടാനുണ്ട്. കാന്താരി മുളകിന്റെ എരിവ് എല്ലാം ആസ്വദിച്ച് ശേഷം മധുരത്തിന് കേസരിയും. എല്ലാം കൊണ്ടും വയറ് നിറഞ്ഞു. പാർസൽ കിട്ടി 2 മണിക്കൂർ കഴിഞ്ഞാ കഴിച്ചത് എന്നിട്ടും തണുത്തിട്ടില്ലായിരുന്നു. പിടിച്ചോണ്ടിരുന്നാൽ കൈ വേവുന്ന ചൂട്...
അതിഥി എന്ന പേരിൽ ഇപ്പോൾ ഈ ഭക്ഷണയിടം നിലവിൽ ഇല്ല. Location: Opp. Fort Police Station, Road, Attakkulangara - Killippalam Bypass Rd, East Fort, Manacaud അതിഥി ദേവോ ഭവ അന്വർത്ഥം ആക്കുന്ന വാക്കുകൾ. ഒരു അതിഥി വീട്ടിൽ വന്നാൽ സാധാരണ നമ്മൾ എന്താണ് ചെയ്യുന്നത്. അവരെ സന്തോഷത്തോടെ സ്വീകരിക്കും നല്ല രുചിയേറിയ ആഹാരം സ്നേഹത്തോടെ കൊടുത്ത് സല്ക്കരിക്കും. പേര് പോലെ തന്നെ അതിഥിയിലെ രീതികളും. നല്ല വിശപ്പോടെ കേറി. ഉള്ളിൽ ഒരു സംശയം എല്ലാം കാണുമോ, തീർന്നിരിക്കുമോ. കുടുംബ പരിവാരങ്ങൾ എല്ലാം കൂടെയുണ്ട്. ഭാഗ്യം,...
സ്ഥലം: പട്ടം എൽ ഐ സി ഓഫീസിന് എതിരായി അമ്പത് വർഷം പഴക്കമുള്ള ആ ഹോട്ടലിൽ രാത്രിയിലെ ആ മഴയത്ത് ചെന്ന് കയറുമ്പോൾ മനസ്സ് പഴയ ഓർമ്മകളിലായിരുന്നു.. മുമ്പിലിരിക്കുന്ന ഭാര്യ ചോദിക്കുന്നുണ്ടായിരുന്നു എന്താ ആലോചിക്കുന്നതെന്ന് ? 17 വർഷം പട്ടം എൽ ഐ സി ലക്ഷ്മി നഗറിലായിരുന്നു താമസം. എന്റെ നാലാം ക്ലാസ്സ് മുതൽ. അന്നത്തെ ആ പഴയ രുചിയുടെ ഓർമ്മകളും അതുമായി ബന്ധപ്പെട്ട പല സംഭവങ്ങളും മനസ്സിലൂടെ അങ്ങനെ കടന്ന് പോയി. പ്രധാനമായിട്ടും അമ്മയുടെ വഴക്ക് തന്നെ വീട് അടുത്തായിരിന്നിട്ടും കുറച്ച് പൈസ...
Date 30-07-2018 Contact No - 6235891112ഇപ്പോൾ ഇങ്ങനെ ഒരു ഭക്ഷണയിടം നിലവിൽ ഇല്ല. സിറ്റിയിലെ ഹോട്ടലിലെ കറങ്ങി നടപ്പൊക്കെ കുറയണ ലക്ഷണമുണ്ട്. എന്നാലും ഈ പാര ഞാൻ പ്രതീക്ഷിച്ചില്ല. ദാണ്ട ഇറങ്ങിയിരിക്കണ് ടീമുകൾ പേയാടിൽ കിണ്ണം ഫുഡ്ഡുമായി ഒന്നും പറയണ്ട അണ്ണന്മാര് എല്ലാം പൊളിച്ചടുക്കി കളഞ്ഞില്ലേ. ഒന്നും പ്രതീക്ഷിക്കാതെ അവിടെ പോയി മട്ടൺ ബിരിയാണി ഒന്ന് കമഴ്ത്തിയതാ. എവിടെ അതങ്ങ് ആമാശയത്തിൽ പോയി രുചിയുടെ പെരുമ്പറ കൊട്ടിച്ച് കളഞ്ഞു. ഗുവാ ഗുവാ. തകർത്തു മച്ചാ ... മൊത്തം ഒരു 30 പേർക്ക് (14 പേർ ഫാമിലി റൂമിൽ)...
30 രൂപയ്ക്ക് ഒരു കിടിലം സർബത്ത് വേണോ. Opposite Thycaud Post office.