നാളെ ഇനി മസ്ക്കറ്റ് ഹോട്ടലിൽ തട്ടു ദോശ കോംബോ എന്ന് പറഞ്ഞ് തട്ടുദോശയിൽ സാധാരണ കാണുന്ന വിഭവങ്ങൾ ചേർത്ത് അവർക്കുതുകുന്ന രീതിയിലുള്ള വിലയ്ക്ക് കൊടുത്താൽ സാധാരണ തട്ടുദോശ കടയിലെ വിലയുമായി താരതമ്യപ്പെടുത്തുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്തായാലും വീട്ടിൽ നിന്നിറങ്ങി പുറത്ത് പോയി തട്ടുദോശ വാങ്ങിച്ച് കൊണ്ട് വരാൻ പറ്റാത്ത ഒരു സാഹചര്യം. നേരെ സ്വഗ്ഗിയിൽ പരതി. അസ്സീസിൻ്റെ കോംബോയിൽ കാണണം. സംഭവം ഉണ്ട്. പക്ഷേ ₹ 109 രൂപയാണ്. കോംബോയില്ലാതെയും അധികം ദോശ വേണ്ടി വരും. അല്ലാതെയും കിട്ടും, ഒരു ദോശയ്ക്ക് ₹...
100 നേന്ത്രക്കായ, 5 ലിറ്റർ വെളിച്ചെണ്ണ, വാടകയ്ക്കെടുത്ത ഉന്തുവണ്ടി, മുന്നിൽ സാക്ഷാൽ ശ്രീപത്മനാഭൻ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ നടയിൽ ചിപ്സ് ഉണ്ടാക്കി കൊടുക്കാൻ ആ 19 വയസ്സുകാരൻ അങ്ങനെ നില്ക്കുകയാണ് ഒരു സ്റ്റൗവും 5 ലിറ്റർ മണ്ണെണ്ണയുമായി. വർഷം 1989. ആ ചിപ്സ് വറുത്ത് വറുത്ത് പാകമായി അത് മഹാ ചിപ്സായി മാറി. പാകപ്പെടലിനുള്ള നാളുകൾ എരിതീയിൽ വറുത്തെടുത്ത കനലുകൾ പോലെയായിരുന്നു. ഇന്നും മഹാ ചിപ്സിനെ വഴി കാണിക്കുന്നതും ജ്വലിക്കുന്ന ഈ കനലുകൾ തന്നെ. ചിപ്സ് കുമാർ എന്നറിയപ്പെടുന്ന ശ്രീ ശിവകുമാറിന്റെ...
മട്ടൻ പ്രേമികൾ എല്ലാവരും പറയുന്ന പേരുകൾക്കിടയിൽ ഈ ഒരു പേര് സാധാരണ കാണാറില്ല. ഇത് നമ്മുടെ ഐശ്വര്യ. തകരപ്പറമ്പിലെ ഐശ്വര്യ ഹോട്ടൽ. പണ്ടേയുള്ള ഹോട്ടൽ. പണ്ടേയെന്ന് പറഞ്ഞാൽ 1984 ലേയുള്ള ഭക്ഷണയിടം. ശ്രീ വിജയകുമാരൻ നായരാണ് ഇതിൻ്റെ ഉടമസ്ഥൻ. വിജയൻ ചേട്ടന്റെ അച്‌ഛനായ ശ്രീ സുകുമാരൻ നായരാണ് ഐശ്വര്യ ഹോട്ടലിന് തുടക്കമിട്ടത്. നല്ല ഭക്ഷണങ്ങൾ തേടി വളരെ ദൂരെയെല്ലാം യാത്ര ചെയ്തിരുന്ന തികഞ്ഞ ഭക്ഷണപ്രേമിയായ മകനായ വിജയൻ ചേട്ടൻ്റെ പ്രേരണയാലാണ് അദ്ദേഹം ഇങ്ങനെയൊരു ഭക്ഷണയിടം തുടങ്ങാനുണ്ടായ കാരണം. അന്ന് തൊട്ട് ഇന്ന് വരേയും ഐശ്വര്യ...