Contact No – Shibu Ameer – 9496104021

ഞാനും ഭാര്യയും Good Morning Restaurant ൽ പോയി, സൂപ്പർ പെറോട്ടയും ബീഫും കഴിച്ചു. ലൈഫിൽ കഴിച്ച ഏറ്റവും കിടിലം ബീഫ്. സ്വർഗീയ കട്ടൻ. Parotta – 10 Nos x 5 – 50 Rs, Beef 2 Nos x 75 – 150 Rs. കട്ടൻ – 5 Rs. സമയമുണ്ടെങ്കിൽ വിശദാംശങ്ങൾ ചുവടെ…

എപ്പോഴും കാണുന്ന പേരുകളിൽ ഒന്നാണ് Good Morning ഉം അവിടത്തെ ബീഫും പെറോട്ടയും, പിന്നെ കഴിക്കാൻ പോകുന്നെങ്കിൽ രാവിലേ പോകണം എന്നും. (വൈകുന്നേരങ്ങളിലും കിട്ടും കേട്ടോ. അറിയില്ലായിരുന്നു)

ചില യാത്രകളിൽ ചില സ്ഥലത്ത് പെട്ട് പോയപ്പോൾ രാവിലെ Non Veg കഴിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം Non Veg ഒക്കെ കഴിച്ചിട്ട് വർഷങ്ങളായി. എങ്കിലും കൊതിപ്പിക്കുന്ന റിവ്യൂസുകളും ചിത്രങ്ങളും സ്വപ്നങ്ങളിൽ പോലും കടന്ന് വന്ന് Good Morning എന്നെ മാടി വിളിച്ച് കൊണ്ടേയിരുന്നു. വരുകില്ലേ Morning il പ്രിയതമൻ. ( വരുകില്ലേ രാവിൽ പ്രിയതമൻ….)

രാവിലെ നേരെ Good Morning ലോട്ട്…

പൂജപ്പുരയിൽ നിന്ന് round തിരിയാതെ നേരെ പോകുമ്പോൾ ഇടത്തോട്ട് കരമന കേറുന്ന റോഡ് വരും. നേരെ പോയാൽ PRS ലോട്ട് പോകുന്ന റോഡ് ആണ് വരുന്നത്. ആ കരമന തിരിയുന്ന ഇടത്തോട്ട് തിരിയുന്ന വളവിന്റെ വലത് വശത്തായിട്ടാണ് ഹോട്ടൽ. പൂജപ്പുരയിൽ നിന്ന് നേരെ വരുമ്പോൾ തന്നെ ഇത് കാണാം.

ചെറിയ ഒരു ഹോട്ടലാണിത്. ഹോട്ടൽ നടത്തുന്ന ഷിബു അമീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു 10 പേർക്ക് ഇരിക്കാം. എനിക്ക് തോന്നിയത് കുറച്ച് adjust ചെയ്താൽ 12 പേർക്ക് ഇരിക്കാമെന്നാണ്. വലിയ Ambience പ്രതീക്ഷിച്ച് പോകരുത്. നമ്മൾ രാവിലെ ഒരു 8.45 ആയപ്പോഴാണ് എത്തിയത്. Reviews ൽ പലതും 9 മണിക്ക് മുമ്പ് എത്തണമെന്ന് കണ്ടിരുന്നു.

ഭാര്യയ്ക്ക് ചെറിയ ഒരു പേടി ഉണ്ടായിരുന്നു. ചെറിയ ഹോട്ടലായത് കൊണ്ട് ഫുഡ് എങ്ങനെയായിരിക്കുമെന്ന്. ഞാൻ പറഞ്ഞു ഹോട്ടലിന്റെ വലിപ്പം വച്ച് ആഹാരം പറയാൻ പറ്റില്ല. വരട്ടെ വരട്ടെ, വായിക്കുന്നതൊക്കെ പെയ്ഡ് റിവ്യൂ ആണോ അല്ലയോ എന്ന് അറിയാലോ.

അതാ അതാ, കാത്ത് കാത്തിരുന്ന പെറോട്ടയും ബീഫും. നല്ല ചൂട് ചൂട് ചൂട് പെറോട്ട. ബീഫാണെങ്കിലോ ഞാൻ മുഖസ്തുതി പോലെ, ബീഫ് സ്തുതി പറയുകയാണെന്ന് വിചാരിക്കരുത്. ഇത്രയും നല്ല ബീഫ് ഞാൻ ഇത് വരെ കഴിച്ചിട്ടില്ല. ഒരു മായവും ഇല്ല മന്ത്രവും ഇല്ല. മായം means അജിനോമോട്ട തുടങ്ങിയ ഒന്നും ചേർത്തിട്ടില്ല. മന്ത്രം കാണുമായിരിക്കും.

“ഷിബുവിന്റെ ഉപ്പ അമീർ ഇക്കയുടെ കാലം മുതലേ 38 വർഷമായി ഇവിടെ ബീഫ് വിറകടുപ്പിൽ തയ്യാറാക്കുന്ന ഷിബു അമീറിന്റെ മാമൻ ഹക്കീം ഇക്കയുടെ ഹൃദയം കൊണ്ടുള്ള മന്ത്രം.”

ഹൃദ്യമായ സർവീസും പെരുമാറ്റവും ഉളള ഷിബുവാണ് 7-8 വർഷമായി ഈ ഹോട്ടലിന്റെ സാരഥി.

സാധാരണ ബീഫു കഷ്ണങ്ങൾക്കിടയിൽ ചിലതൊക്കെ വേവാതെ കിടക്കും. ഇതിൽ അങ്ങനത്തെ ഒരു ചെറിയ പീസ് പോലും ഇല്ല. എല്ലാം നല്ലത് പോലെ പാകത്തിന് വെന്ത നല്ല സോഫ്റ്റ് കഷ്ണങ്ങൾ. എരിവ് രുചി എല്ലാം ചേരും പടി ചേർത്ത് ഇരിക്കുന്നു. ആനന്ദം എന്ന് പറഞ്ഞാൽ ഇതാണ് സ്വർഗീയ ആനന്ദം. ഓരോ പീസും ഒരു ഉന്മാദലഹരിയിൽ നുണഞ്ഞ് നുണഞ്ഞാണ് കഴിച്ചത്. എന്ത് ഹൃദ്യമായ സ്വാദ്. വർണിക്കാൻ വാക്കുകളില്ല. ആദ്യത്തെ പീസ് വായിൽ വച്ചപ്പോൾ തന്നെ ഭാര്യയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ പിന്നെ ഒന്നും ചോദിക്കേണ്ടി വന്നില്ല. ഇടയ്ക്ക് കൊണ്ട് വന്ന ആ ഗ്രേവി. ഇതാണ് യഥാർത്ഥ ഗ്രേവി.

ഇത് കഴിഞ്ഞുള്ള കട്ടൻ ചായ പറയാതിരിക്കാൻ പറ്റില്ല. കിടിലം കിടിലം കിടിലം. ഇഞ്ചിയും പുതിനയിലയും ചേർത്തൊരു ഒരു കട്ടന്റെ കട്ടൻ. ചൂടു പെറോട്ടയും ബീഫും കഴിച്ചിട്ട് ഇത് ഒരു പിടി പിടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്. അനുഭവിച്ച് തന്നെ അറിയണം.

100% ആരോടും കണ്ണുമടച്ച് recommend ചെയ്യാം. ചൂട് പെറോട്ടയും ചൂട് ബീഫും കഴിക്കണമെങ്കിൽ നേരെ വിട്ടോ Good Morning ലോട്ട് …

സമയക്രമം – രാവിലെ 5.00 മുതൽ 8.00 വരെ പുട്ടും പയറും പപ്പടവും.

8.00 മുതൽ 12 വരെ ബീഫും പെറോട്ടയും. ഒരു പതിനൊന്ന് പന്ത്രണ്ടിനകത്ത് തീരും. ജാഗ്രതൈ.

ഞാറായ്ഴച ഒഴിച്ച് 5.00 മുതൽ 9.00 വരെ വീണ്ടും നമ്മുടെ തന്നെ ബീഫും പെറോട്ടയും.

എല്ലാവർക്കും ഒരു ശുഭയാത്രയും ആസ്വാദ്യകരമായ ഒരു ഭക്ഷണാനുഭവും നേരുന്നു.

വാൽകഷ്ണം – പോസ്റ്റ് ഇടുന്നതിന് മുമ്പ് ഭാര്യയെ പതിവ് പോലെ വായിച്ചു കേൾപ്പിച്ചു. അവിടുന്നു അതാ കുറേ മാസ്റ്റർ ഡയലോഗുകൾ അത് അത് പോലെ ചേർക്കുന്നു. “ആ കൊണ്ട് വച്ചതൊക്കെ ആലോചിക്കുമ്പോൾ വീണ്ടും വീണ്ടും പോകാൻ തോന്നുന്നു. നാക്കിൽ നിന്ന് വെള്ളം വരുന്നു എന്ന്.” അടുത്ത ഡയലോഗ് – “പെറോട്ടയും ബീഫും കൊണ്ട് വച്ചപ്പോൾ ആ ഇരിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നുവെന്ന്. കാണാൻ ഭംഗി എന്ന് വച്ചാൽ, ആ പെറോട്ടയിൽ നിന്ന് ആവി വരുന്നത്, ആ ബീഫിൽ നിന്നും ആവി വരുന്നത്. നോക്കി ഇരുന്ന് പോയി. സാധാരണ പെറോട്ട വെളു വെളാ എന്ന് ഇരിക്കൂലേ ഇത് അത് പോലെയല്ല മുട്ട നല്ല പോലെ ചേർത്തിട്ടുണ്ടെന്ന് കണ്ടാൽ അറിയാം. അതിന്റെ ഒരു കളർ.” ഞാൻ പറഞ്ഞു ഇനി മുതൽ നീ റിവ്യൂ എഴുതിയാൽ മതിയെന്ന്.

Google Map:
https://goo.gl/maps/FyGeCzjbgiNM8f8o7

ഗുഡ് മോർണിംഗ് നെ പറ്റി എഴുതിയ മറ്റു പോസ്റ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here